AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

CSK vs PBKS: ചെന്നൈ വീണ്ടും അടപടലം തേഞ്ഞു; പഞ്ചാബ് പവറേഷ്!

Chennai Super Kings vs Punjab Kings: ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിന് തുടര്‍ച്ചയായ രണ്ടാം ജയം. ചെന്നൈ സൂപ്പര്‍ കിങ്‌സ് തുടര്‍ച്ചയായ രണ്ടാം തോല്‍വിയും നേരിട്ടു. ചെന്നൈ ഉയര്‍ത്തിയ 210 റണ്‍സ് വിജയലക്ഷ്യം പഞ്ചാബ് അനായാസം മറികടന്നു. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ അര്‍ധ സെഞ്ചുറി നേടി. 29 പന്തില്‍ 50 റണ്‍സാണ് ശ്രേയസ് നേടിയത്. 43 പന്തില്‍ 73 റണ്‍സ് നേടിയ ആയുഷ് മാത്രെയാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍.

CSK vs PBKS: ചെന്നൈ വീണ്ടും അടപടലം തേഞ്ഞു; പഞ്ചാബ് പവറേഷ്!
Punjab KingsImage Credit source: PTI
Jayadevan AM
Jayadevan AM | Updated On: 03 Apr 2026 | 11:28 PM

ചെന്നൈ: തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും വിജയവുമായി പഞ്ചാബ് കിങ്‌സ് വിജയക്കുതിപ്പ് തുടരുന്നു. ഇന്ന് നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ അഞ്ച് വിക്കറ്റിനാണ് പഞ്ചാബ് തോല്‍പിച്ചത്. സീസണില്‍ ചെന്നൈയുടെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്. സ്‌കോര്‍: ചെന്നൈ സൂപ്പര്‍ കിങ്‌സ്-20 ഓവറില്‍ അഞ്ച് വിക്കറ്റിന് 209, പഞ്ചാബ് 18.4 ഓവറില്‍ അഞ്ച് വിക്കറ്റിന് 210.

ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ അര്‍ധ സെഞ്ചുറിയുമായി പഞ്ചാബിനെ മുന്നില്‍ നിന്ന് നയിച്ചു. 29 പന്തില്‍ 50 റണ്‍സാണ് ശ്രേയസ് നേടിയത്. ആറു പന്തില്‍ 14 റണ്‍സുമായി ശശാങ്ക് സിങും, മൂന്ന് പന്തില്‍ ഒമ്പത് റണ്‍സുമായി മാര്‍ക്കസ് സ്റ്റോയിനിസും പുറത്താകാതെ നിന്നു. ഒമ്പത് പന്തില്‍ 10 റണ്‍സെടുത്ത നെഹാല്‍ വധേര മാത്രമാണ് പഞ്ചാബ് നിരയില്‍ നിരാശപ്പെടുത്തിയത്.

പഞ്ചാബിന്റെ വിജയത്തില്‍ മറ്റ്‌ ബാറ്റര്‍മാരെല്ലാം നിര്‍ണായക സംഭാവന നല്‍കി. പ്രിയാന്‍ഷ് ആര്യ-11 പന്തില്‍ 39, പ്രഭ്‌സിമ്രാന്‍ സിങ്-34 പന്തില്‍ 43, കൂപ്പര്‍ കോണോലി-22 പന്തില്‍ 36 എന്നിങ്ങനെയാണ് മറ്റ് പഞ്ചാബ് ബാറ്റര്‍മാരുടെ സംഭാവന. ചെന്നൈയ്ക്ക് വേണ്ടി അന്‍ഷുല്‍ കാംബോജും, നൂര്‍ അഹമ്മദും രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി.

ചെന്നൈയുടെ ബാറ്റിങ്‌

20 ഓവറില്‍ അഞ്ച് വിക്കറ്റിനാണ് ചെന്നൈ 209 റണ്‍സ് അടിച്ചുകൂട്ടിയത്. 43 പന്തില്‍ 73 റണ്‍സെടുത്ത ആയുഷ് മാത്രെയാണ് ചെന്നൈയുടെ സ്‌കോറിങിന് കരുത്ത് പകര്‍ന്നത്. പുറത്താകാതെ 27 പന്തില്‍ 45 റണ്‍സ് നേടിയ ശിവം ദുബെ, 12 പന്തില്‍ 32 റണ്‍സെടുത്ത സര്‍ഫറാസ് ഖാന്‍ എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു.

സഞ്ജു സാംസണ്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും നിറം മങ്ങി. ഏഴു പന്തില്‍ ഏഴു റണ്‍സെടുക്കാനെ സഞ്ജുവിന് സാധിച്ചുള്ളൂ. സഹ ഓപ്പണറും ക്യാപ്റ്റനുമായ റുതുരാജ് ഗെയ്ക് വാദിനും വലിയ സ്‌കോര്‍ കണ്ടെത്താനായില്ല. 22 പന്തില്‍ 28 റണ്‍സാണ് റുതുരാജ് നേടിയത്.

കാര്‍ത്തിക് ശര്‍മ-മൂന്ന് പന്തില്‍ ഒന്ന്, പ്രശാന്ത് വീര്‍-ഏഴു പന്തില്‍ 6 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. പഞ്ചാബിനു വേണ്ടി വിജയ്കുമാര്‍ വൈശാഖ് രണ്ട് വിക്കറ്റ് വീഴ്ത്തി. സേവിയര്‍ ബാര്‍ട്ട്‌ലെറ്റ്, മാര്‍ക്കോ യാന്‍സണ്‍, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി. ടോസ് നേടിയ പഞ്ചാബ് ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു.

Also Read: Sanju Samson: പഞ്ചാബിനെതിരെയും രക്ഷയില്ല; രണ്ടക്കം കാണാനാകാതെ സഞ്ജു പുറത്ത്‌

പ്ലേയിങ് ഇലവന്‍

ചെന്നൈ സൂപ്പര്‍ കിങ്‌സ്‌: റുതുരാജ് ഗെയ്‌ക്‌വാദ്, സഞ്ജു സാംസൺ, ആയുഷ് മാത്രെ, സർഫറാസ് ഖാൻ, ശിവം ദുബെ, കാർത്തിക് ശർമ്മ, പ്രശാന്ത് വീർ, നൂർ അഹമ്മദ്, അൻഷുൽ കംബോജ്, മാറ്റ് ഹെൻറി, ഖലീൽ അഹമ്മദ്.

ഇംപാക്ട് സബ് ഓപ്ഷനുകൾ: ജാമി ഓവർട്ടൺ, രാഹുൽ ചാഹർ, മാത്യു ഷോർട്ട്, രാമകൃഷ്ണ ഘോഷ്, ഗുർജപ്നീത് സിംഗ്.

പഞ്ചാബ് കിങ്‌സ്‌: ശ്രേയസ് അയ്യർ, പ്രഭ്സിമ്രാൻ സിംഗ്, കൂപ്പർ കൊണോലി, ശശാങ്ക് സിംഗ്, നെഹാൽ വധേര, മാർക്കസ് സ്റ്റോയിനിസ്, മാർക്കോ ജാൻസെൻ, സേവ്യർ ബാർട്ട്ലെറ്റ്, വിജയ്കുമാർ വൈശാഖ്‌, അർഷ്ദീപ് സിംഗ്, യുസ്‌വേന്ദ്ര ചാഹൽ.

ഇംപാക്ട് സബ് ഓപ്ഷനുകൾ:പ്രിയാൻഷ് ആര്യ, സൂര്യൻഷ് ഷെഡ്‌ഗെ, വിഷ്ണു വിനോദ്, പ്രവീൺ ദുബെ, ഹർപ്രീത് ബ്രാർ.

Follow Us