Sanju Samson: സഞ്ജു ഇന്ന് തിളങ്ങുമോ? ഫോമിലേക്ക് എത്താതെ ഇനി വഴിയില്ല; ഓപ്പണിങ് സ്‌പോട്ടിലേക്ക് പുതിയ വെല്ലുവിളികള്‍
Chennai Super Kings vs Royal Challengers Bengaluru: ആര്‍സിബിക്കെതിരായ മത്സരത്തില്‍ സഞ്ജു സാംസണ്‍ ഫോമിലേക്ക് എത്തുമെന്ന പ്രതീക്ഷയില്‍ ആരാധകര്‍. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യ രണ്ട് മത്സരങ്ങളിലും സഞ്ജു നിരാശപ്പെടുത്തിയിരുന്നു. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ ആറു റണ്‍സിനും, പഞ്ചാബ് കിങ്‌സിനെതിരായ പോരാട്ടത്തില്‍ ഏഴു റണ്‍സിനുമാണ് സഞ്ജു ഔട്ടായത്.
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ ഇന്നത്തെ മത്സരത്തില്‍ സഞ്ജു സാംസണ്‍ ഫോമിലേക്ക് എത്തുമെന്ന പ്രതീക്ഷയില്‍ ആരാധകര്‍. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വൈകിട്ട് 7.30-നാണ് മത്സരം. ഐപിഎല്‍ 2026 സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിലും സഞ്ജു നിരാശപ്പെടുത്തിയിരുന്നു. രാജസ്ഥാന്‍ റോയല്‍സിനെതിരായ ആദ്യ മത്സരത്തില്‍ ആറു റണ്‍സിനും, പഞ്ചാബ് കിങ്‌സിനെതിരായ രണ്ടാം പോരാട്ടത്തില്‍ ഏഴു റണ്‍സിനുമാണ് സഞ്ജു പുറത്തായത്.
റോയല്‍സിനെതിരായ മത്സരം നടന്ന ഗുവാഹത്തി സ്‌റ്റേഡിയത്തിലെ പിച്ച് ആദ്യം ബാറ്റ് ചെയ്ത ടീമിന് അനുകൂലമല്ലായിരുന്നു. മഴ മൂലം ഗ്രൗണ്ടില്‍ ഈര്‍പ്പം നിലനിന്നതും ബാറ്റിങ് ദുഷ്‌കരമാക്കി. സഞ്ജുവിന് പലപ്പോഴും താളം തെറ്റുന്ന ചെപ്പോക്ക് സ്‌റ്റേഡിയത്തിലായിരുന്നു പഞ്ചാബിനെതിരായ മത്സരം നടന്നത്.
എന്നാല്‍ ഇന്നത്തെ മത്സരം നടക്കുന്ന ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയം ബാറ്റര്‍മാര്‍ക്ക് അനുകൂലമാണ്. അതുകൊണ്ട് തന്നെ സഞ്ജുവിന് ഫോമിലേക്ക് എത്തുന്നതിനുള്ള മികച്ച അവസരമാകും ഇന്നത്തെ മത്സരം. സഞ്ജുവും, ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്‌വാദും ഫോമിലേക്ക് എത്തേണ്ടത് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മുന്നോട്ടുപോക്കിന് നിര്‍ണായകമാണ്. ആദ്യ രണ്ട് മത്സരങ്ങളിലും ചെന്നൈ തോറ്റിരുന്നു.
സഞ്ജു ഫോമിലേക്ക് എത്തിയാല്‍ സിഎസ്‌കെ മൊത്തത്തില്‍ മാറുമെന്ന് മുന്‍ താരം സഹീര്‍ ഖാന്‍ അഭിപ്രായപ്പെട്ടു. സഞ്ജു ഫോം കണ്ടെത്താന്‍ ശ്രമിക്കുകയാണ്. സഞ്ജു ഫോമിലേക്ക് എത്തുകയും, ശിവം ദുബെ പ്രതീക്ഷകള്‍ കാക്കുകയും, ആയുഷ് മാത്രെ മികച്ച രീതിയില്‍ റണ്‍സുകള്‍ കണ്ടെത്തുകയും ചെയ്താല്‍ വ്യത്യസ്തമായ ഒരു സിഎസ്‌കെയെ കാണാനാകുമെന്ന് അദ്ദേഹം പറഞ്ഞു.
സഞ്ജുവിന് വെല്ലുവിളി
ടി20 ലോകകപ്പില്‍ സഞ്ജുവായിരുന്നു പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ്. ഐപിഎല്ലിലും താരം ആ മികവ് തുടരുമെന്നായിരുന്നു പ്രതീക്ഷ. ഐപിഎല്ലില്‍ ഇനിയും മോശം ഫോം തുടര്‍ന്നാണ് ദേശീയ ടീമിലെ ഓപ്പണിങ് സ്‌പോട്ടിനും ഇളക്കം തട്ടിയേക്കാം.
ടി20യില്‍ അവസരം കാത്തിരിക്കുന്ന യശ്വസി ജയ്‌സ്വാള്‍, വൈഭവ് സൂര്യവംശി, ധ്രുവ് ജൂറല്‍ അടക്കമുള്ള താരങ്ങളെല്ലാം ഈ ഐപിഎല്‍ സീസണിലും മിന്നും ഫോമിലാണ്. പ്രായവും ഈ താരങ്ങള്‍ക്ക് അനുകൂലമാണ്. ടി20 ലോകകപ്പിലെ പ്രകടനം സഞ്ജുവിന് മുന്‍ഗണന നല്‍കുമെങ്കിലും, ഐപിഎല്ലില്‍ ഇനിയും നിരാശപ്പെടുത്തിയാല്‍ കാര്യങ്ങള്‍ തകിടം മറിഞ്ഞേക്കാം.