AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Ross Taylor: വിരമിക്കൽ പിൻവലിച്ച് റോസ് ടെയ്‌ലർ; ഇനി മറ്റൊരു രാജ്യത്തിനായി കളിക്കുമെന്ന് പ്രഖ്യാപനം

Ross Taylor To Play For Another Country: റോസ് ടെയിലർ വീണ്ടും ക്രിക്കറ്റ് പിച്ചിലേക്ക്. ഇനി മറ്റൊരു രാജ്യത്തിനായി കളിക്കുമെന്നാണ് താരം അറിയിച്ചത്.

Ross Taylor: വിരമിക്കൽ പിൻവലിച്ച് റോസ് ടെയ്‌ലർ; ഇനി മറ്റൊരു രാജ്യത്തിനായി കളിക്കുമെന്ന് പ്രഖ്യാപനം
റോസ് ടെയ്‌ലർImage Credit source: Social Media
abdul-basith
Abdul Basith | Published: 05 Sep 2025 13:42 PM

വിരമിക്കൽ പ്രഖ്യാപനം പിൻവലിച്ച് ന്യൂസീലൻഡ് താരം റോസ് ടെയ്‌ലർ. 2022ലാണ് താരം രാജ്യാന്തര മത്സരങ്ങളിൽ നിന്ന് വിരമിച്ചത്. ഈ തീരുമാനം മാറ്റി താൻ വീണ്ടും കളത്തിലിറങ്ങുകയാണെന്ന് റോസ് ടെയ്‌ലർ തന്നെ തൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ അറിയിച്ചു. ന്യൂസീലൻഡിനായി ഏറ്റവുമധികം മത്സരങ്ങൾ കളിച്ച താരമാണ് ടെയ്‌ലർ.

ഇനി സമോവയ്ക്ക് വേണ്ടിയാവും ടെയ്‌ലർ കളിക്കുക. ഒമാനിൽ നടക്കുന്ന ടി20 ലോകകപ്പ് യോഗ്യതാഘട്ട മത്സരങ്ങളിൽ താരം സമോവയ്ക്കായി കളിക്കും. ന്യൂസീലൻഡിനായി 112 ടെസ്റ്റുകളും 236 ഏകദിനങ്ങളും 102 ടി20 മത്സരങ്ങളും കളിച്ച ടെയ്‌ലർ രാജ്യത്തിനായി ഏറ്റവുമധികം ടെസ്റ്റ് റൺസ് നേടിയ താരങ്ങളിൽ കെയിൻ വില്ല്യംസണ് പിന്നിൽ രണ്ടാമതാണ്.

ടെയ്‌ലറിൻ്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്

 

View this post on Instagram

 

A post shared by Ross Taylor (@rossltaylor3)


‘വിരമിക്കലിൽ നിന്ന് ഞാൻ പുറത്തുവരികയാണ്. ഇനി സമോവയെ പ്രതിനിധീകരിച്ച് കളിക്കുമെന്ന് അഭിമാനത്തോടെ പ്രഖ്യാപിക്കുന്നു. ഇത്, ഞാൻ ഇഷ്ടപ്പെടുന്ന ഗെയിമിലേക്കുള്ള തിരിച്ചുവരവ് മാത്രമല്ല, എൻ്റെ സംസ്കാരത്തെയും പൈതൃകത്തെയും കുടുംബത്തെയുമൊക്കെ പ്രതിനിധീകരിക്കുന്നത് വലിയ ബഹുമതി കൂടിയാണ്. ലഭിച്ച അവസരത്തിൽ ഞാൻ ആവേശഭരിതനാണ്. ടീമിനൊപ്പം ചേരാനും അറിവ് കളിക്കളത്തിലും പുറത്തും പകർന്നുനൽകാനുമായി കാത്തിരിക്കുന്നു.’- ടെയ്‌ലർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

Also Read: KCL 2025: ഇനി ചെറിയ കളികളില്ല; കെസിഎൽ സെമിഫൈനൽ മത്സരങ്ങൾ ഇന്ന്

റോസ് ടെയ്‌ലറിൻ്റെ മാതാവ് ലോടെ സമോവയിലാണ് ജനിച്ചത്. ഇവിടെ നിന്ന് നൽകിയ ലിയൂപെപെ ലുറ്റേരു റോസ് പുവൊടോവ ലോടെ ടെയ്‌ലർ എന്ന പേരിലാവും താരം കളിക്കുക. ന്യൂസീലൻഡ് ടീമിൽ മുൻപ് കളിച്ചിരുന്ന തരുൺ നെതുലയാണ് ടെയ്‌ലറെ സമോവയിൽ കളിക്കാൻ ക്ഷണിച്ചത്. സുഹൃത്തിൻ്റെ ക്ഷണം ടെയ്‌ലർ സ്വീകരിക്കുകയായിരുന്നു. പാപ്പുവ ന്യൂ ഗിനിയക്കെതിരെയാണ് സമോവയുടെ ലോകകപ്പ് യോഗ്യതാ മത്സരം.