KCL 2025: സെമിയില്‍ കളി മറന്ന് തൃശൂര്‍ ടൈറ്റന്‍സ്, ഫൈനലിലെത്താന്‍ കൊല്ലം സെയിലേഴ്‌സിന് വേണ്ടത് വെറും 87 റണ്‍സ്
Kerala cricket league 2025 semi final 1 Thrissur Titans vs Aries Kollam Sailors: കൊല്ലം സെയിലേഴ്‌സിന്റെ എല്ലാ ബൗളര്‍മാര്‍ക്കും വിക്കറ്റുകള്‍ ലഭിച്ചു. എന്‍എസ് അജയഘോഷ് രണ്ടോവറില്‍ ആറു റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകള്‍ പിഴുതു. പവന്‍ രാജ്, എജി അമല്‍, വിജയ് വിശ്വനാഥ് എന്നിവരും രണ്ട് വിക്കറ്റുകള്‍ വീതം കൊയ്തു
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിലെ ആദ്യ സെമി ഫൈനല്‍ പോരാട്ടത്തില്‍ തൃശൂര്‍ ടൈറ്റന്‍സിന് തൊട്ടതെല്ലാം പിഴച്ചു. വെറും 86 റണ്‍സിന് ടൈറ്റന്‍സ് ഓള്‍ ഔട്ടായി. 25 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്യാന്‍ ഒരു ബാറ്റര്‍ക്ക് പോലും സാധിച്ചില്ല. ഓപ്പണര്‍മാരായ ആനന്ദ് കൃഷ്ണനും, അഹമ്മദ് ഇമ്രാനും മാത്രമാണ് രണ്ടക്കം കടന്നത്. ആനന്ദ് 28 പന്തില്‍ 23 റണ്‍സും, അഹമ്മദ് ഇമ്രാന്‍ 10 പന്തില്‍ 13 റണ്‍സുമെടുത്തു.
ക്യാപ്റ്റന്‍ ഷോണ്‍ റോജര്‍-7, അക്ഷയ് മനോഹര്‍-11 പന്തില്‍ 6, അജു പൗലോസ്-എട്ട് പന്തില്‍ അഞ്ച്, സിബിന്‍ ഗിരീഷ്-ഏഴ് പന്തില്‍ 6, എകെ അര്‍ജുന്‍-10 പന്തില്‍ 6, വരുണ്‍ നായനാര്‍-ആറു പന്തില്‍ നാല്, കെ അജ്‌നാസ്-അഞ്ച് പന്തില്‍ എട്ട്, വിനോദ് കുമാര്‍ സിവി-ഒമ്പത് പന്തില്‍ നാല്, ആനന്ദ് ജോസഫ്-1 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ സംഭാവന.
Also Read: KCL 2025: ഇനി ചെറിയ കളികളില്ല; കെസിഎൽ സെമിഫൈനൽ മത്സരങ്ങൾ ഇന്ന്
ഏരീസ് കൊല്ലം സെയിലേഴ്‌സിന്റെ എല്ലാ ബൗളര്‍മാര്‍ക്കും വിക്കറ്റുകള്‍ ലഭിച്ചു. എന്‍എസ് അജയഘോഷ് രണ്ടോവറില്‍ ആറു റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകള്‍ പിഴുതു. പവന്‍ രാജ്, എജി അമല്‍, വിജയ് വിശ്വനാഥ് എന്നിവരും രണ്ട് വിക്കറ്റുകള്‍ വീതം കൊയ്തു. ക്യാപ്റ്റന്‍ സച്ചിന്‍ ബേബി, ഷറഫുദ്ദീന്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം പങ്കിട്ടു.