Vaibhav Suryavanshi: ‘ഇന്ത്യയ്ക്ക് വേണ്ടെങ്കില്‍ വൈഭവിനെ ഇങ്ങു തന്നേക്ക്; പൊന്നുപോലെ നോക്കിക്കോളാം’; വ്യാമോഹം പങ്കുവെച്ച് ഐസ്‌ലാന്റ് ക്രിക്കറ്റ്
Iceland Cricket Viral Tweet on Vaibhav Suryavanshi: ഇത്തവണത്തെ ഐപിഎല്‍ സീസണിലും വൈഭവ് സൂര്യവംശി മികച്ച ഫോമിലാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ നടന്ന മത്സരത്തില്‍ 17 പന്തില്‍ നിന്ന് 52 റണ്‍സാണ് ഈ 15-കാരന്‍ അടിച്ചുകൂട്ടിയത്. അഞ്ച് സിക്‌സറും, നാലു ഫോറുമാണ് താരം നേടിയത്. ബാറ്റിങിന് അത്ര അനുകൂലമല്ലാത്ത സാഹചര്യത്തിലാണ് തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തത്.
ഇത്തവണത്തെ ഐപിഎല്‍ സീസണിലും രാജസ്ഥാന്‍ റോയല്‍സ് താരം വൈഭവ് സൂര്യവംശി മികച്ച ഫോമിലാണ്. കഴിഞ്ഞ ദിവസം ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ നടന്ന മത്സരത്തില്‍ 17 പന്തില്‍ നിന്ന് 52 റണ്‍സാണ് ഈ 15-കാരന്‍ അടിച്ചുകൂട്ടിയത്. അഞ്ച് സിക്‌സറും, നാലു ഫോറുമാണ് താരം നേടിയത്. ബാറ്റിങിന് അത്ര അനുകൂലമല്ലാത്ത സാഹചര്യത്തിലാണ് വൈഭവ് തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തത്.
ഇതോടെ വൈഭവിനെ ദേശീയ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം വീണ്ടും ശക്തമായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഐസ്‌ലന്‍ഡ് ക്രിക്കറ്റ് വൈഭവിനെക്കുറിച്ച് ഏതാനും ദിവസം മുമ്പു പങ്കുവെച്ച ട്വീറ്റ് വീണ്ടും വൈറലാവുകയാണ്. മെയ് 29-ന് ഐസ്‌ലാന്റ് ക്രിക്കറ്റ് പങ്കുവെച്ച നര്‍മ്മം കലര്‍ന്ന ട്വീറ്റാണ് ആരാധകര്‍ വീണ്ടും ചര്‍ച്ചയാകുന്നത്.
Also Read: IPL 2026: അടിച്ച് തൂഫാനാക്കി വൈഭവ് സൂര്യവംശി; രാജസ്ഥാന് ‘റോയല്‍’ ജയം
എന്തായിരുന്നു ആ ട്വീറ്റ്?
ഇന്ത്യ വൈഭവിനെ ടീമിലെടുക്കുന്നില്ലെങ്കില്‍, തങ്ങള്‍ ടീമിലെടുക്കാമെന്ന് സൂചിപ്പിക്കുന്ന തരത്തിലുള്ള ട്വീറ്റാണ് ഐസ്‌ലാന്റ് ക്രിക്കറ്റ് പങ്കുവെച്ചത്. ‘ഇന്ത്യ അദ്ദേഹത്തെ തിരഞ്ഞെടുക്കുന്നില്ലെങ്കില്‍, വൈഭവ് സൂര്യവംശിക്ക് ഐസ്‌ലാന്റ് ക്രിക്കറ്റ് ടീമിനായി കളിക്കാനുള്ള 4 വർഷത്തെ യോഗ്യതാ കാലയളവ് പൂർത്തിയാക്കാമായിരുന്നു. അപ്പോഴും അദ്ദേഹം ഒരു കൗമാരക്കാരന്‍ മാത്രമായിരിക്കും. ഒരു സങ്കല്‍പം മാത്രമാണിത്’ എന്നായിരുന്നു ആ ട്വീറ്റ്.
If India did not pick him, Vaibhav Suryavanshi could complete the 4-year qualification period to become an Icelandic cricketer, and he would still be a teenager! Just speculation.
— Iceland Cricket (@icelandcricket) March 29, 2026
ആരാധകരുടെ പ്രതികരണം
ഈ ട്വീറ്റിന് രസകരമായ തരത്തിലാണ് ആരാധകര്‍ പ്രതികരിച്ചത്. ആ മോഹം മനസില്‍വെച്ചാല്‍ മതിയെന്നായിരുന്നു ചില പ്രതികരണങ്ങള്‍. വൈഭവിന് എത്ര കൊടുക്കുമെന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. കളിയോടുള്ള സ്‌നേഹത്തില്‍ അദ്ദേഹം കളിച്ചോളും എന്നായിരുന്നു ഈ കമന്റിന് ഐസ്‌ലാന്റ് ക്രിക്കറ്റ് നല്‍കിയ മറുപടി.