AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

India vs Afghanistan: മൂന്നു ദിവസം മുഴുവന്‍ വേണ്ടിവന്നില്ല; അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യയ്ക്ക് ഇന്നിങ്‌സ് ജയം

India Secure Massive Win Against Afghanistan: അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റ് മത്സരം മൂന്നു ദിവസം കൊണ്ട് തീര്‍ത്ത് ഇന്ത്യ. ഇന്നിങ്‌സിലും 300 റണ്‍സിനുമാണ് ശുഭ്മാന്‍ ഗില്ലും സംഘവും അഫ്ഗാനിസ്ഥാനെ തകര്‍ത്തുവിട്ടത്. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ എട്ട് വിക്കറ്റിന് 564 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തിരുന്നു

India vs Afghanistan: മൂന്നു ദിവസം മുഴുവന്‍ വേണ്ടിവന്നില്ല; അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യയ്ക്ക് ഇന്നിങ്‌സ് ജയം
IND vs AFG Test MatchImage Credit source: PTI
Jayadevan AM
Jayadevan AM | Updated On: 08 Jun 2026 | 04:37 PM

മൊഹാലി: അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റ് മത്സരം മൂന്നു ദിവസം കൊണ്ട് തീര്‍ത്ത് ഇന്ത്യ. ഇന്നിങ്‌സിലും 300 റണ്‍സിനുമാണ് ശുഭ്മാന്‍ ഗില്ലും സംഘവും അഫ്ഗാനിസ്ഥാനെ തകര്‍ത്തുവിട്ടത്. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ എട്ട് വിക്കറ്റിന് 564 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തിരുന്നു. മറുപടി ബാറ്റിങിന് ഇറങ്ങിയ അഫ്ഗാന്‍ ആദ്യ ഇന്നിങ്‌സില്‍ 152 റണ്‍സിന് പുറത്തായി. ഇന്നിങ്‌സ് ജയം ലക്ഷ്യമിട്ട് ആതിഥേയര്‍ അഫ്ഗാനെ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങിന് വിട്ടു. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ 112 റണ്‍സെടുക്കാനെ ഹസ്മത്തുല്ല ഷാഹിദിക്കും സംഘത്തിനും സാധിച്ചുള്ളൂ.

അഞ്ച് വിക്കറ്റിന് 113 എന്ന നിലയിലാണ് അഫ്ഗാനിസ്ഥാന്‍ മൂന്നാം ദിനമായ ഇന്ന് ആദ്യ ഇന്നിങ്‌സ് ബാറ്റിങ് പുനരാരംഭിച്ചത്. മൂന്നാം ദിനത്തില്‍ തുടക്കത്തില്‍ തന്നെ അസ്മത്തുല്ല ഒമര്‍സായിയുടെ വിക്കറ്റ് നഷ്ടമായി. 10 പന്തുകള്‍ നേരിട്ട ഒമര്‍സായിക്ക് റണ്‍സൊന്നുമെടുക്കാനായില്ല.

ഏഴാം വിക്കറ്റില്‍ റഹ്‌മത്ത് ഷാ-ഷറഫുദ്ദീന്‍ അഷ്‌റഫ് സഖ്യം ചെറുത്തുനില്‍പിന് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. 32 പന്തില്‍ 11 റണ്‍സെടുത്ത ഷറഫുദ്ദീന്‍ മാനവ് സുതാറിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. അഫ്ഗാന്റെ വാലറ്റവും വന്ന പോലെ മടങ്ങി.

Also Read: India vs Ireland: സഞ്ജുവിനെ പുറത്തിരുത്തി വൈഭവിനെ കളിപ്പിക്കണമെന്ന് ഗവാസ്‌കര്‍; അരുതെന്ന് ശ്രീകാന്ത്‌

നങ്കേയാലിയ ഖരോട്ടെ 12 പന്തില്‍ നാല് നോട്ടൗട്ട്, മുഹമ്മദ് സലീം മൂന്ന് പന്തില്‍ പൂജ്യം, സിയാവുര്‍ റഹ്‌മാന്‍ മൂന്ന് പന്തില്‍ 6 എന്നിങ്ങനെയാണ് വാലറ്റത്തെ ബാറ്റര്‍മാരുടെ സ്‌കോറുകള്‍. 135 പന്തില്‍ 60 റണ്‍സെടുത്ത റഹ്‌മത്ത് ഷായാണ് അഫ്ഗാന്റെ ടോപ് സ്‌കോറര്‍. അരങ്ങേറ്റ മത്സരം കളിക്കുന്ന മാനവ് സുതാര്‍ ആദ്യ ഇന്നിങ്‌സില്‍ ആറു വിക്കറ്റ് വീഴ്ത്തി. പ്രസിദ് കൃഷ്ണ മൂന്ന് വിക്കറ്റും, വാഷിങ്ടണ്‍ സുന്ദര്‍ ഒരു വിക്കറ്റും സ്വന്തമാക്കി.

രണ്ടാം ഇന്നിങ്‌സിലും തകര്‍ച്ച

രണ്ടാം ഇന്നിങ്‌സിലും തുടക്കം മുതല്‍ അഫ്ഗാനിസ്ഥാന്‍ തകര്‍ച്ച നേരിട്ടു. 40 പന്തില്‍ എട്ടു റണ്‍സെടുത്ത ഓപ്പണര്‍ അബ്ദുല്‍ മാലിക്കിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. മുഹമ്മദ് സിറാജ് എല്‍ബിഡബ്ല്യുവില്‍ കുരുക്കുകയായിരുന്നു. രണ്ടാം വിക്കറ്റില്‍ റഹ്‌മാനുല്ല ഗുര്‍ബാസും, സെദിഖുല്ല അടലും നേരിയ പ്രതിരോധം തീര്‍ത്തു. രണ്ടാം ഇന്നിങ്‌സില്‍ അഫ്ഗാന്റെ ടോപ് സ്‌കോററായ അടല്‍ 80 പന്തില്‍ 42 റണ്‍സെടുത്തു. 24 പന്തില്‍ 24 റണ്‍സായിരുന്നു ഗുര്‍ബാസിന്റെ സംഭാവന.

ആദ്യ ഇന്നിങ്‌സിലെ ടോപ് സ്‌കോററായിരുന്ന റഹ്‌മത് ഷായ്ക്കും അധികം നേരം പിടിച്ചുനില്‍ക്കാനായില്ല. 16 പന്തില്‍ 13 റണ്‍സാണ് റഹ്‌മത് ഷാ രണ്ടാം ഇന്നിങ്‌സില്‍ നേടിയത്. ക്യാപ്റ്റന്‍ ഹസ്മത്തുല്ല ഷാഹിദി 10 പന്തില്‍ അഞ്ച് റണ്‍സെടുത്ത് മടങ്ങി.

മറ്റ് ബാറ്റര്‍മാരുടെ സ്‌കോറുകള്‍: അഫ്‌സര്‍ സാസയ്-19 പന്തില്‍ എട്ട്, അസ്മത്തുല്ല ഒമര്‍സായ്-അഞ്ച് പന്തില്‍ നാല്, നങ്കേയാലിയ ഖരോട്ടെ- 11 പന്തില്‍ 6, സിയാവുര്‍ റഹ്‌മാന്‍-11 പന്തില്‍ പൂജ്യം നോട്ടൗട്ട്, മുഹമ്മദ് സലീം-ഗോള്‍ഡന്‍ ഡക്ക്. പരിക്കേറ്റ ഷറഫുദ്ദീന്‍ അഷ്‌റഫ് രണ്ടാം ഇന്നിങ്‌സില്‍ ബാറ്റു ചെയ്യാനെത്തിയില്ല. രണ്ടാം ഇന്നിങ്‌സില്‍ വാഷിങ്ടണ്‍ സുന്ദര്‍ നാലു വിക്കറ്റും, കുല്‍ദീപ് യാദവ് മൂന്നു വിക്കറ്റും, മാനവ് സുതാറും, മുഹമ്മദ് സിറാജും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

English Summary

India crushed Afghanistan by an innings and 300 runs in just three days. Led by Shubman Gill, India declared their first innings at a massive 564 for 8. Afghanistan crumbled under pressure, scoring just 152 in the first innings and 112 in the second. Indian bowlers dominated the match, highlighted by debutant Manav Suthar’s impressive 6-wicket haul in the first innings.

Follow Us