AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

IND vs AFG: കൂറ്റന്‍ സ്‌കോറില്‍ ഡിക്ലയര്‍ ചെയ്ത് ഇന്ത്യ; കൂട്ടത്തകര്‍ച്ച നേരിട്ട് അഫ്ഗാനിസ്ഥാന്‍

India vs Afghanistan Test Match Day 2 Report: രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ അഫ്ഗാനിസ്ഥാന് കൂട്ടത്തകര്‍ച്ച. അഞ്ച് വിക്കറ്റിന് 113 എന്ന നിലയിലാണ് അഫ്ഗാനിസ്ഥാന്‍. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ എട്ട് വിക്കറ്റിന് 564 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തിരുന്നു. മാനവ് സുതാര്‍ മൂന്നു വിക്കറ്റ് വീഴ്ത്തി.

IND vs AFG: കൂറ്റന്‍ സ്‌കോറില്‍ ഡിക്ലയര്‍ ചെയ്ത് ഇന്ത്യ; കൂട്ടത്തകര്‍ച്ച നേരിട്ട് അഫ്ഗാനിസ്ഥാന്‍
India vs Afghanistan Test Match Day 2Image Credit source: PTI
Jayadevan AM
Jayadevan AM | Updated On: 07 Jun 2026 | 06:02 PM

മൊഹാലി: ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് മത്സരത്തില്‍ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ അഫ്ഗാനിസ്ഥാന് കൂട്ടത്തകര്‍ച്ച. നിലവില്‍ അഞ്ച് വിക്കറ്റിന് 113 എന്ന നിലയിലാണ് അഫ്ഗാനിസ്ഥാന്‍. ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സ് സ്‌കോറിനെക്കാള്‍ 451 റണ്‍സ് പിന്നിലാണ് അഫ്ഗാന്‍. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ എട്ട് വിക്കറ്റിന് 564 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തിരുന്നു. 81 പന്തില്‍ 43 റണ്‍സുമായി റഹ്‌മത്ത് ഷായാണ് ക്രീസില്‍. അരങ്ങേറ്റ മത്സരം കളിക്കുന്ന മാനവ് സുതാര്‍ ഇന്ത്യയ്ക്കായി മികച്ച പ്രകടനം പുറത്തെടുത്തു. താരം മൂന്നു വിക്കറ്റ് വീഴ്ത്തി.

ആറാം ഓവറിലെ നാലാം പന്തില്‍ അഫ്ഗാന്‍ ഓപ്പണര്‍ അബ്ദുല്‍ മാലിക്കിനെ പുറത്താക്കിയാണ് മാനവ് രാജ്യാന്തര ക്രിക്കറ്റിലെ ആദ്യ വിക്കറ്റ് സ്വന്തമാക്കിയത്. 18 പന്തില്‍ 16 റണ്‍സെടുത്ത അബ്ദുല്‍ മാനവിന്റെ പന്തില്‍ മുഹമ്മദ് സിറാജിന് ക്യാച്ച് നല്‍കുകയായിരുന്നു. ഒമ്പതാം ഓവറില്‍ അഫ്ഗാന്റെ മറ്റൊരു ഓപ്പറായ സെദിഖുല്ല അടലിനെ പ്രസിദ് കൃഷ്ണ വീഴ്ത്തി. 27 പന്തില്‍ 17 റണ്‍സെടുത്ത അടലിനെ പ്രസിദ് ക്ലീന്‍ ബൗള്‍ഡ് ചെയ്യുകയായിരുന്നു.

മാനവിന്റെ ആദ്യ വിക്കറ്റ്‌

വണ്‍ ഡൗണായെത്തിയ റഹ്‌മാനുല്ല ഗുര്‍ബാസിനും പിടിച്ചുനില്‍ക്കാനായില്ല. 40 പന്തില്‍ 12 റണ്‍സെടുത്ത ഗുര്‍ബാസ് മാനവ് സുതാറിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. ചെറുത്തുനില്‍പിന് ശ്രമിച്ച അഫ്ഗാന്‍ ക്യാപ്റ്റന്‍ ഹസ്മത്തുല്ല ഷാഹിദിയെ (48 പന്തില്‍ 20) പ്രസിദ് കൃഷ്ണ എല്‍ബിഡബ്ല്യുവില്‍ കുരുക്കിയതോടെ അഫ്ഗാന്റെ നില പരുങ്ങലിലായി. പിന്നാലെയെത്തിയ അഫ്‌സര്‍ സസായിയും (26 പന്തില്‍ മൂന്ന് റണ്‍സ്) വന്നപോലെ മടങ്ങി. ഈ വിക്കറ്റും മാനവിനായിരുന്നു.

ലക്ഷ്യം ഇന്നിങ്‌സ് ജയം

മൂന്നാം ദിനമായ നാളെ അഫ്ഗാന്റെ അവശേഷിക്കുന്ന വിക്കറ്റുകള്‍ കൂടി വീഴ്ത്തി, അവരെ രണ്ടാം ഇന്നിങ്‌സ് ബാറ്റിങിന് അയക്കാനാകും ഇന്ത്യയുടെ ശ്രമം. താരതമ്യേന ദുര്‍ബലരായ അഫ്ഗാനെതിരെ ഇന്നിങ്‌സ് ജയത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യ ലക്ഷ്യമിടുന്നില്ല.

Also Read: Sanju Samson: വൈഭവിന്റെ വരവ് സഞ്ജുവിനും ഇഷാനും തിരിച്ചടി; രണ്ടിലൊരാള്‍ പുറത്തേക്ക്?

ഗില്ലിന്റെയും രാഹുലിന്റെയും സെഞ്ചുറി

ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെയും (177 പന്തില്‍ 126), വൈസ് ക്യാപ്റ്റന്‍ കെഎല്‍ രാഹുലിന്റെയും (165 പന്തില്‍ 100) സെഞ്ചുറി മികവിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ അടിച്ചുകൂട്ടിയത്. സായ് സുദര്‍ശന്‍ (104 പന്തില്‍ 81), ഋഷഭ് പന്ത് (121 പന്തില്‍ 81), വാഷിങ്ടണ്‍ സുന്ദര്‍ (പുറത്താകാതെ 68 പന്തില്‍ 52) എന്നിവര്‍ അര്‍ധ സെഞ്ചുറികള്‍ നേടി.

ഇന്നലെ മത്സരം അവസാനിക്കുമ്പോള്‍ മൂന്ന് വിക്കറ്റിന് 368 എന്ന നിലയിലായിരുന്നു ഇന്ത്യ. ഗില്ലിന്റെ വിക്കറ്റാണ് ഇന്ന് ആദ്യം നഷ്ടമായത്. ഗില്ലിന് പിന്നാലെ ക്രീസിലെത്തിയ ധ്രുവ് ജൂറലിന് അവസരം മുതലാക്കാനായില്ല. 20 പന്തില്‍ 19 റണ്‍സാണ് ജൂറല്‍ നേടിയത്. തൊട്ടുപിന്നാലെ പന്തും പുറത്തായി. മാനവ് സുതാര്‍ 41 പന്തില്‍ 28, മുഹമ്മദ് സിറാജ് 12 പന്തില്‍ 22 എന്നിങ്ങനെയാണ് ഇന്ന് പുറത്തായ മറ്റ് ബാറ്റര്‍മാരുടെ സ്‌കോറുകള്‍. വാഷിങ്ടണിനൊപ്പം 26 പന്തില്‍ ഒമ്പത് റണ്‍സെടുത്ത കുല്‍ദീപ് യാദവും പുറത്താകാതെ നിന്നു.

ഇന്ന് പുറത്തായ ഇന്ത്യന്‍ ബാറ്റര്‍മാരില്‍ പന്ത് ഒഴികെയുള്ളവരുടെ വിക്കറ്റ് സ്വന്തമാക്കിയത് മുഹമ്മദ് സലീമാണ്. ഇന്നലെ രണ്ടു വിക്കറ്റുകള്‍ വീഴ്ത്തിയ സലീമിന്റെ ആകെ വിക്കറ്റ് നേട്ടം ആറായി. ഹസ്മത്തുല്ല ഷാഹിദി, സിയാവുര്‍ റഹ്‌മാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

English Summary

India declared their first innings at a massive 564/8, establishing a commanding lead. In response, Afghanistan collapsed to 113/5 by the end of Day 2, trailing by 451 runs. Debutants and frontline bowlers shone for India, with spinner Manav Suthar taking three crucial wickets. India will target the remaining wickets on Day 3 to enforce a follow-on and chase an innings victory.

Follow Us