AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

IND vs AUG: ഗില്ലിനും രാഹുലിനും സെഞ്ചുറി; അഫ്ഗാനെതിരെ ആദ്യ ദിനം ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍

India vs Afghanistan Test: അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റ് മത്സരത്തില്‍ ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും, വൈസ് ക്യാപ്റ്റന്‍ കെഎല്‍ രാഹുലും സെഞ്ചുറി നേടി. സായ് സുദര്‍ശനും, ഋഷഭ് പന്തും അര്‍ധ സെഞ്ചുറികള്‍ സ്വന്തമാക്കി.

IND vs AUG: ഗില്ലിനും രാഹുലിനും സെഞ്ചുറി; അഫ്ഗാനെതിരെ ആദ്യ ദിനം ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍
കെ എൽ രാഹുലും ശുഭ്മാൻ ഗില്ലുംImage Credit source: PTI
Jayadevan AM
Jayadevan AM | Updated On: 06 Jun 2026 | 05:51 PM

മൊഹാലി: അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റ് മത്സരത്തില്‍ ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റിന് 368 എന്ന നിലയില്‍. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും, വൈസ് ക്യാപ്റ്റന്‍ കെഎല്‍ രാഹുലും സെഞ്ചുറി നേടി. സായ് സുദര്‍ശനും, ഋഷഭ് പന്തും അര്‍ധ സെഞ്ചുറികള്‍ സ്വന്തമാക്കി. 143 പന്തില്‍ 103 റണ്‍സുമായി ഗില്ലും, 70 പന്തില്‍ 50 റണ്‍സുമായി പന്തുമാണ് ക്രീസില്‍. ജയ്‌സ്വാളിന്റെയും, രാഹുലിന്റെയും, സായ് സുദര്‍ശന്റെയും വിക്കറ്റുകളാണ് നഷ്ടമായത്. ഇന്ന് ക്രീസിലെത്തിയവരില്‍ ഓപ്പണര്‍ യശ്വസി ജയ്‌സ്വാള്‍ മാത്രമാണ് നിരാശപ്പെടുത്തിയത്.

ടോസ് നേടിയ ക്യാപ്റ്റന്‍ ഗില്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 12-ാം ഓവറിലാണ് ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. 32 പന്തില്‍ 24 റണ്‍സെടുത്ത ജയ്‌സ്വാളിനെ മുഹമ്മദ് സലീമാണ് പുറത്താക്കിയത്. എന്നാല്‍ രണ്ടാം വിക്കറ്റില്‍ രാഹുല്‍-സായ് സഖ്യം മത്സരം ഇന്ത്യയുടെ വരുതിയിലാക്കി.

സെഞ്ചുറി നേടിയ ഗില്‍

ഇരുവരുടെയും പാര്‍ട്ണര്‍ഷിപ്പ് 139 റണ്‍സാണ് ഇന്ത്യയ്ക്ക് സമ്മാനിച്ചത്. 104 പന്തില്‍ 81 റണ്‍സെടുത്ത സായിയെ പുറത്താക്കി സലീമാണ് ഈ കൂട്ടുക്കെട്ടും പൊളിച്ചത്. എന്നാല്‍ ഇന്ത്യയുടെ മൂന്നാം വിക്കറ്റ് കൂട്ടുക്കെട്ടും അഫ്ഗാന്‍ ബൗളര്‍മാരെ നന്നായി വലച്ചു. 165 പന്തില്‍ 100 റണ്‍സെടുത്ത രാഹുലിനെ സിയാവുര്‍ റഹ്‌മാന്‍ പുറത്താക്കിയത് അഫ്ഗാന് നേരിയ ആശ്വാസമായി. നാലാം വിക്കറ്റില്‍ പന്തും ഗില്ലും 121 റണ്‍സിന്റെ കൂട്ടുക്കെട്ടാണ് പടുത്തുയര്‍ത്തിയത്.

Also Read: Suryakumar Yadav: ഹൃദയഭേദകമായ പടിയിറക്കം! നന്ദി സൂര്യ, ഞങ്ങളെ ആവേശം കൊള്ളിച്ച ആ 360 ഡിഗ്രി വിസ്മയങ്ങൾക്ക്

മാനവ് സുതാറിന് അരങ്ങേറ്റം

ഇന്ത്യയ്ക്കായി മാനവ് സുതാര്‍ ഇന്ന് അരങ്ങേറ്റം കുറിച്ചു. ഇതുവരെ അനുഭവിച്ചതിൽ വച്ച് ഏറ്റവും മികച്ച അനുഭവം എന്നാണ് അദ്ദേഹം ആ നിമിഷത്തെ വിശേഷിപ്പിച്ചത്. ‘കുൽദീപ് യാദവിനെപ്പോലുള്ള ഒരു ഇതിഹാസത്തിൽ നിന്ന്’ ക്യാപ്പ് ലഭിച്ചപ്പോൾ തനിക്ക് പ്രചോദനം ലഭിച്ചതായും അദ്ദേഹം പറഞ്ഞു. സുതാര്‍, ഹര്‍ഷ് ദുബെ എന്നിവരില്‍ ആര്‍ക്കാകും ഇന്ന് അരങ്ങേറ്റത്തിന് അവസരം ലഭിക്കുകയെന്നതായിരുന്നു മത്സരത്തിന് മുമ്പുള്ള ആരാധകരുടെ ആകാംക്ഷ.

“എനിക്ക് ഈ വികാരങ്ങൾ വാക്കുകളിൽ പ്രകടിപ്പിക്കാൻ പോലും കഴിയില്ല. സത്യം പറഞ്ഞാൽ, എന്റെ ജീവിതത്തിലെ ഇതുവരെയുള്ള ഏറ്റവും മികച്ച അനുഭവമാണിത്. ഒരു ടെസ്റ്റ് ക്യാപ്‌ ഏതൊരു ക്രിക്കറ്റ് കളിക്കാരനും ഒരു സ്വപ്നമാണ്. അതിനാൽ അത് എനിക്ക് വളരെയധികം പ്രചോദനം നൽകി. കുൽദീപ് ഭായിയെപ്പോലുള്ള ഒരു ഇതിഹാസത്തിൽ നിന്ന് എനിക്ക് ഈ ക്യാപ്‌ ലഭിച്ചതിൽ വളരെ സന്തോഷമുണ്ട്‌,” ബിസിസിഐ പങ്കിട്ട വീഡിയോയിൽ സുതാർ പറഞ്ഞു.

മാനവ് സുതാറിന് ക്യാപ് സമ്മാനിക്കാന്‍ കഴിഞ്ഞത് തന്റെ ഭാഗ്യമെന്നായിരുന്നു കുല്‍ദീപിന്റെ പ്രതികരണം. ഇന്ത്യയ്ക്കായി ടെസ്റ്റ് അരങ്ങേറ്റം കുറിച്ചതിന് അഭിനന്ദനങ്ങൾ. ഇത് നിങ്ങളുടെ ക്രിക്കറ്റ് യാത്രയിലെ വളരെ സവിശേഷമായ ഒരു നിമിഷമാണ്. എല്ലാ ആശംസകളും നേരുന്നു. ദീർഘവും വിജയകരവുമായ ടെസ്റ്റ് കരിയർ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. ഒരു സഹ സ്പിന്നർ എന്ന നിലയിൽ, ഇതൊരു വലിയ ഘട്ടമാണെന്ന് തനിക്കറിയാം. കഴിവിൽ വിശ്വസിക്കുക. സ്വയം പിന്തുണയ്ക്കുക. ആഗ്രഹിക്കുന്ന രീതിയിൽ എറിയുകയെന്നും മാനവ് സുതാറിനോട് കുല്‍ദീപ് പറഞ്ഞു.

English Summary

India dominated Day 1 of the Test match against Afghanistan, finishing at 368/3 after choosing to bat first. Captain Shubman Gill (103*) and vice-captain KL Rahul (100) both smashed brilliant centuries. Sai Sudharsan contributed a solid 81 runs, while Rishabh Pant scored a quick unbeaten 50. For Afghanistan, bowler Mohammad Saleem was the pick of the pack, taking two wickets.

Follow Us