Ind vs Eng: ആ സൂപ്പര്‍താരം എല്ലാ മത്സരവും കളിക്കില്ല? ഹര്‍ഷിത് റാണ ടീമിനൊപ്പം തുടരും
Harshit Rana: അടുത്ത ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിളിലെ ഇന്ത്യയുടെ ആദ്യ മത്സരമാണിത്. വിരാട് കോഹ്ലിയും, രോഹിത് ശര്‍മയും വിരമിച്ചതിനു ശേഷം നടക്കുന്ന ആദ്യ പരമ്പര കൂടിയാണിത്. പുതിയ ക്യാപ്റ്റനും, വൈസ് ക്യാപ്റ്റനും കീഴിലാണ് ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിനെ നേരിടുന്നതെന്നതാണ് മറ്റൊരു പ്രത്യേകത

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഹര്‍ഷിത് റാണയെയും ഉള്‍പ്പെടുത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യൻ ടെസ്റ്റ് ടീമിനൊപ്പം തുടരാൻ ഹർഷിത് റാണയോട് ടീം മാനേജ്‌മെന്റ് ആവശ്യപ്പെട്ടതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ഇംഗ്ലണ്ട് ലയൺസിനെതിരെ നടന്ന മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ എ ടീമിനൊപ്പം റാണയും ഉണ്ടായിരുന്നു. ഇംഗ്ലണ്ട് ലയൺസിനെതിരെ നടന്ന മത്സരത്തില്‍ 27 ഓവറിൽ 99 റൺസ് വഴങ്ങി താരം ഒരു വിക്കറ്റ് വീഴ്ത്തിയിരുന്നു. നിലവില്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ റാണയെ ഔദ്യോഗികമായി ഉള്‍പ്പെടുത്തിയിട്ടില്ല. ഇംഗ്ലണ്ടിലെ സാഹചര്യങ്ങളില്‍ റാണയുടെ സേവനം പ്രയോജനപ്പെടുമെന്നാണ് ടീം മാനേജ്‌മെന്റിന്റെ വിലയിരുത്തല്‍.
ജസ്പ്രീത് ബുംറയെ എല്ലാ മത്സരങ്ങളിലും കളിപ്പിക്കേണ്ടതില്ലെന്നാണ് ടീം മാനേജ്‌മെന്റിന്റെ വിലയിരുത്തല്‍. തുടർച്ചയായ ടെസ്റ്റുകളിൽ ബുംറയെ കളിപ്പിക്കില്ലെന്ന് ടീം മാനേജ്‌മെന്റ് നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വർഷത്തെ ഓസ്‌ട്രേലിയൻ പര്യടനത്തിലാണ് അദ്ദേഹം ടെസ്റ്റ് അരങ്ങേറ്റം കുറിച്ചത്. രണ്ട് ടെസ്റ്റുകളില്‍ നിന്നു അദ്ദേഹം നാലു വിക്കറ്റ് വീഴ്ത്തിയിരുന്നു. പെര്‍ത്തില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയതാണ് അദ്ദേഹത്തിന്റെ മികച്ച പ്രകടനം.
ഇംഗ്ലണ്ട് പര്യടനത്തില്‍ ഉള്‍പ്പെടാത്ത ഇന്ത്യന്‍ എ ടീമിലെ മറ്റ് അംഗങ്ങള്‍ ചൊവ്വാഴ്ച നാട്ടിലേക്ക് മടങ്ങും. ജൂണ്‍ 20നാണ് ആന്‍ഡേഴ്‌സണ്‍-തെണ്ടുല്‍ക്കര്‍ ട്രോഫി തുടങ്ങുന്നത്. ജൂണ്‍ 20 മുതല്‍ 24 വരെ ഹെന്‍ഡിംഗ്ലിയില്‍ ആദ്യ ടെസ്റ്റ് നടക്കും. ജൂലൈ രണ്ട് മുതല്‍ ആറു വരെ രണ്ടാം ടെസ്റ്റ് നടക്കും. മൂന്നാമത്തെ ടെസ്റ്റ് 10 മുതല്‍ 14 വരെയാണ് നടക്കുന്നത്.




Read Also: Sanju Samson: സഞ്ജു സിഎസ്‌കെയിലേക്ക് തന്നെയോ? മാനേജര്‍ പണിപറ്റിച്ചു
ജൂലൈ 23 മുതല്‍ 27 വരെ നാലാം ടെസ്റ്റും, 31 മുതല്‍ ഓഗസ്റ്റ് നാലു വരെ അഞ്ചാം ടെസ്റ്റും നടക്കും. അടുത്ത ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിളിലെ ഇന്ത്യയുടെ ആദ്യ മത്സരമാണിത്. വിരാട് കോഹ്ലിയും, രോഹിത് ശര്‍മയും വിരമിച്ചതിനു ശേഷം നടക്കുന്ന ആദ്യ പരമ്പര കൂടിയാണിത്. പുതിയ ക്യാപ്റ്റനും, വൈസ് ക്യാപ്റ്റനും കീഴിലാണ് ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിനെ നേരിടുന്നതെന്നതാണ് മറ്റൊരു പ്രത്യേകത. രോഹിതിന് പിന്‍ഗാമിയായി ശുഭ്മന്‍ ഗില്ലിനെയാണ് ഇന്ത്യ നായകസ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. ഋഷഭ് പന്താണ് ഉപനായകന്‍.