AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

India vs South Africa: ഇന്നും സഞ്ജു കളിക്കില്ല; ശുഭ്മൻ ഗില്ലിൻ്റെ സ്ഥാനം ഇളക്കമില്ലാത്തതെന്ന് പരിശീലകൻ്റെ സൂചന

Shubman Gill Will Contine In Opening: ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടി20യിലും ശുഭ്മൻ ഗിൽ തന്നെ ഇന്നിംഗ്സ് ഓപ്പൺ ചെയ്യും. സഹപരിശീലകൻ റയാൻ ടെൻ ഡോഷറ്റ് ആണ് ഇക്കാര്യത്തിൽ സൂചന നൽകിയത്.

India vs South Africa: ഇന്നും സഞ്ജു കളിക്കില്ല; ശുഭ്മൻ ഗില്ലിൻ്റെ സ്ഥാനം ഇളക്കമില്ലാത്തതെന്ന് പരിശീലകൻ്റെ സൂചന
സഞ്ജു സാംസൺ, ശുഭ്മൻ ഗിൽImage Credit source: PTI
abdul-basith
Abdul Basith | Published: 14 Dec 2025 06:24 AM

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മൂന്നാം ടി20 ഇന്ന്. ധരംശാലയിലെ ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ രാത്രി ഏഴ് മണിക്ക് മത്സരം ആരംഭിക്കും. പരമ്പരയിലെ ആദ്യ കളി ഇന്ത്യയും രണ്ടാമത്തെ കളി ദക്ഷിണാഫ്രിക്കയും വിജയിച്ചിരുന്നു. ഇന്ന് മൂന്ന് മത്സരങ്ങൾ കൂടിയാണ് പരമ്പരയിൽ അവശേഷിക്കുന്നത്.

ശുഭ്മൻ ഗിൽ മോശം ഫോം തുടരുമ്പോഴും സഞ്ജു ടീമിലെത്തില്ലെന്നാണ് സൂചന. മൂന്നാം ടി20യിൽ ഗില്ലിന് പകരം സഞ്ജു സാംസണ് ഇടം ലഭിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് സഹപരിശീലകൻ റയാൻ ടെൻ ഡോഷറ്റ് തന്നെ ഗിൽ തുടരുമെന്ന സൂചന നൽകിയത്. രണ്ടാം ടി20യിലെ പരാജയത്തിന് ശേഷം മാധ്യമങ്ങളോടായിരുന്നു ഡോഷറ്റിൻ്റെ പ്രതികരണം.

Also Read: Suryakumar Yadav: ഗില്ലിനെ വിമർശിക്കുന്നതിനിടയിൽ രക്ഷപ്പെട്ട് പോകുന്നയാൾ; സൂര്യകുമാർ യാദവിന് മുന്നറിയിപ്പ്‌

ശുഭ്മൻ ഗില്ലിൻ്റെയും സൂര്യകുമാർ യാദവിൻ്റെയും ഫോമിൽ ആശങ്കയില്ലെന്നാണ് ടെൻ ഡോഷറ്റ് പറഞ്ഞത്. ആദ്യ കളി പവർപ്ലേയിൽ ആക്രമിച്ചുകളിക്കാനാണ് ആവശ്യപ്പെട്ടത്. കട്ടക്കിൽ അത്ര നല്ല പിച്ചായിരുന്നില്ല. അത് പോട്ടെ. ഇന്ന് അവന് കിട്ടിയത് ഒരു നല്ല പന്താണ്. ഫോമൗട്ടായ ആർക്കും അത് സംഭവിക്കാം. പക്ഷേ, അവൻ്റെ കഴിവ് നമുക്കറിയാം. ഐപിഎൽ റെക്കോർഡ് നോക്കൂ. 700-800 റൺസടിക്കുന്നു. അവൻ്റെ ക്ലാസിൽ വിശ്വസിക്കുന്നു. അവൻ തിരികെവരും. സൂര്യകുമാറിൻ്റെ കാര്യവും അതുപോലെയാണ്. രണ്ട് പേരുടെ കാര്യത്തിലും പൂർണവിശ്വാസമുണ്ട്, അവർ കൃത്യസമയത്ത് തിരികെവരുമെന്ന്.

ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിൽ പരിക്കേറ്റ ഏകദിന പരമ്പര കളിച്ചിരുന്നില്ല. ടി20 പരമ്പരയിലെ മത്സരങ്ങളിൽ 4, 0 എന്നിങ്ങനെയാണ് ഗിൽ സ്കോർ ചെയ്തത്. ടി20യിൽ ഗിൽ തുടരെ നിരാശപ്പെടുത്തുന്നതിനാൽ പകരം സഞ്ജു തന്നെ ഓപ്പണിങ് സ്ഥാനത്ത് തിരികെയെത്തുമെന്ന ചില റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ റിപ്പോർട്ടുകളെ തള്ളുന്ന തരത്തിലാണ് ടെൻ ഡോഷറ്റിൻ്റെ പ്രതികരണം.