AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Deepak Hooda: ബൗളിങ് ആക്ഷന്‍ പ്രശ്‌നം, ദീപക് ഹൂഡയ്ക്ക് മുട്ടന്‍ പണി, ഫ്രാഞ്ചെസികള്‍ക്ക് മുന്നറിയിപ്പ്‌

Deepak Hooda in suspect bowling action list: സംശയാസ്പദമായ ബൗളിംഗ് ആക്ഷനുള്ള താരങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടത് ദീപക് ഹൂഡയ്ക്ക് കനത്ത തിരിച്ചടി. ആബിദ് മുഷ്താഖും സംശയാസ്പദമായ ബൗളിംഗ് ആക്ഷനുള്ള താരങ്ങളുടെ പട്ടികയിലുണ്ട്

Deepak Hooda: ബൗളിങ് ആക്ഷന്‍ പ്രശ്‌നം, ദീപക് ഹൂഡയ്ക്ക് മുട്ടന്‍ പണി, ഫ്രാഞ്ചെസികള്‍ക്ക് മുന്നറിയിപ്പ്‌
Deepak HoodaImage Credit source: പിടിഐ
jayadevan-am
Jayadevan AM | Published: 13 Dec 2025 22:03 PM

ഐപിഎല്‍ ലേലത്തിന് ഏതാനും ദിവസം മാത്രം ബാക്കിനില്‍ക്കെ സംശയാസ്പദമായ ബൗളിംഗ് ആക്ഷനുള്ള താരങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടത് ദീപക് ഹൂഡയ്ക്ക് കനത്ത തിരിച്ചടി. 75 ലക്ഷം രൂപയാണ് ഹൂഡയുടെ അടിസ്ഥാന തുക. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് ഹൂഡയുടെ ബൗളിംഗ് ആക്ഷൻ സ്റ്റാറ്റസിനെക്കുറിച്ച് ഫ്രാഞ്ചൈസികളെ അറിയിച്ചിട്ടുണ്ട്. ഹൂഡ മുൻ ലേലത്തിലും ഇതേ വിഭാഗത്തിലായിരുന്നു. കഴിഞ്ഞ സീസണില്‍ ഹൂഡ സിഎസ്‌കെയുടെ താരമായിരുന്നു.

കളിച്ച ആറ് ഇന്നിംഗ്‌സുകളിൽ നിന്ന് ഒരു ഓവർ മാത്രമാണ് അദ്ദേഹം ബൗൾ ചെയ്തത്. ഐപിഎല്ലിനുശേഷം ആഭ്യന്തര മത്സരങ്ങളിൽ താരം സജീവമായിരുന്നു. 2025-26 രഞ്ജി ട്രോഫിയിൽ ഒരു ഓവറും 2025 സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ അഞ്ച് ഓവറും ഹൂഡ എറിഞ്ഞു.

Also Read: IPL Auction 2025: ചെന്നൈക്ക് വേണ്ടത് ഓൾറൗണ്ടർമാരെ; ഗ്രീൻ മഞ്ഞ ജഴ്സി അണിയുമോ?

ഡിസംബർ 8 ന് അഹമ്മദാബാദിൽ നടന്ന രാജസ്ഥാന്‍-ജാര്‍ഖണ്ഡ്‌ മത്സരത്തിനിടെയാണ് ഹൂഡ അവസാനമായി പന്തെറിഞ്ഞത്. സംശയാസ്പദമായ ബൗളിംഗ് ആക്ഷൻ കാരണം ഐപിഎല്ലിൽ പന്തെറിയുന്നതില്‍ നിന്നു വിലക്ക് നേരിടാനും സാധ്യതയുണ്ട്.

ജമ്മു കശ്മീരിൽ നിന്നുള്ള ആബിദ് മുഷ്താഖും സംശയാസ്പദമായ ബൗളിംഗ് ആക്ഷനുള്ള താരങ്ങളുടെ പട്ടികയിലുണ്ട്. 30 ലക്ഷമാണ് താരത്തിന്റെ അടിസ്ഥാനത്തുക. കർണാടകയിൽ നിന്നുള്ള കെ‌എൽ ശ്രീജിത്തും മധ്യപ്രദേശിൽ നിന്നുള്ള ഋഷഭ് ചൗഹാനും സംശയാസ്പദമായ ബൗളിംഗ് ആക്ഷന്റെ പേരില്‍ കഴിഞ്ഞ ഐപിഎല്‍ സീസണില്‍ പന്തെറിയുന്നതില്‍ നിന്നു വിലക്ക് നേരിട്ടിരുന്നു.