AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

India vs South Africa : അവസാനം പാണ്ഡ്യ രക്ഷിച്ചു; നാണക്കേടിൽ നിന്നും ഇന്ത്യ175ൽ എത്തി

IND vs SA Cuttack T20I : മലയാളി താരം സഞ്ജു സാംസണിന് പുറത്തിരുത്തി പകരം ജിതേഷ് അവസരം നൽകിയാണ് ഇന്ത്യ കട്ടക്കിൽ ആദ്യ ടി20ക്കായി ഇറങ്ങിയത്. 

India vs South Africa : അവസാനം പാണ്ഡ്യ രക്ഷിച്ചു; നാണക്കേടിൽ നിന്നും ഇന്ത്യ175ൽ എത്തി
Hardik PandyaImage Credit source: PTI
jenish-thomas
Jenish Thomas | Updated On: 09 Dec 2025 21:04 PM

കട്ടക്ക് : ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ആദ്യ ടി20ൽ 176 റൺസ് വിജയലക്ഷ്യം ഉയർത്തി ആതിഥേയരായ ഇന്ത്യ. തുടക്കത്തിൽ പതറിയ ഇന്ത്യയെ അർധ സെഞ്ചുറി നേടി ഹാർദിക് പാണ്ഡ്യ തകർച്ചയിൽ നിന്നും കരകയറ്റി. മലയാളി താരം സഞ്ജു സാംസണിന് പുറത്തിരുത്തി പകരം ജിതേഷ് ശർമയ്ക്ക് അവസരം നൽകിയാണ് ഇന്ത്യ കട്ടക്കിൽ ആദ്യ ടി20ക്കായി ഇറങ്ങിയത്. 14-ാം ഓവറിൽ 104ന് അഞ്ച് എന്ന നിലയിൽ തകർച്ചയിൽ നിന്നാണ് പാണ്ഡ്യ അവസാന ഓവറിൽ തകർത്തടിച്ച് ഇന്ത്യയുടെ സ്കോർ ബോർഡ് 175ലേക്കെത്തിച്ചത്. നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 175 റൺസെടുത്തത്.

ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യക്കെതിരെ ആദ്യം ബോളിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഓവറിൽ തന്നെ വൈസ് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ നാല് റൺസെടുത്ത് പുറത്തായി. പിന്നാലെ ക്യാപ്റ്റൻ സൂര്യകുമാർ യാദവും ഓപ്പണർ അഭിഷേക് ശർമയും ഡ്രെസ്സിങ് റൂമിലേക്ക് മടങ്ങിയതോടെ ഇന്ത്യ സമർദ്ദത്തിലായി. മധ്യനിരയിൽ തിലക് വർമയും അക്സർ പട്ടേലും പന്തുകൾ ചിലവഴിച്ച് ഇന്ത്യയെ തകർച്ചയിൽ നിന്നും കരകയറ്റാൻ ശ്രമിച്ചെങ്കിലും കാര്യമായ ഫലമുണ്ടായില്ല.

ശേഷം പാണ്ഡ്യ ക്രിസീലെത്തിയാണ് ഇന്ത്യയെ തകർച്ചയിൽ നിന്നും കരകയറ്റിയത്. 28 പന്തിൽ നാല് സിക്സറും ആറ് ബൗണ്ടറികളുടെ അകമ്പടിയോടെ 210.71 സ്ട്രൈക് റേറ്റിലാണ് പാണ്ഡ്യ അർധ സെഞ്ചുറി സ്വന്തമാക്കിയത്.  നാല് സിക്സറുകൾ പറത്തിയതോടെ രാജ്യാന്തര ടി20 ക്രിക്കറ്റിൽ 100 സിക്സറുകൾ എന്ന നേട്ടവും പാണ്ഡ്യ സ്വന്തമാക്കി. പാണ്ഡ്യക്കൊപ്പം ഹാർഡ് ഹിറ്റർ ശിവം ദൂബെയും ക്രീസിലെത്തിയെങ്കിലും ഇടംകൈയ്യൻ ബാറ്റർക്ക് കാര്യമായ സംഭാവന സ്കോർ ബോർഡിലേക്ക് നൽകാനായില്ല.