Venkatesh Iyer: കഴിഞ്ഞ തവണത്തെ അത്രയും പോര, എങ്കിലും മോശമാക്കിയില്ല; വെങ്കടേഷ് അയ്യര്‍ക്കും കിട്ടി കോടികള്‍
Venkatesh Iyer Sold To RCB: ഏഴ് കോടി രൂപയ്ക്ക് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു വെങ്കടേഷ് അയ്യരെ ടീമിലെത്തിച്ചു. രണ്ട് കോടി രൂപയായിരുന്നു വെങ്കടേഷിന്റെ അടിസ്ഥാനത്തുക

Venkatesh Iyer
ഐപിഎല്‍ താരലേലത്തില്‍ കോടികള്‍ വാരി മുന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം വെങ്കടേഷ് അയ്യര്‍. വാശിയേറിയ ലേലപ്പോരാട്ടത്തില്‍ ഏഴ് കോടി രൂപയ്ക്ക് നിലവിലെ ചാമ്പ്യന്‍മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആര്‍സിബി) വെങ്കടേഷ് അയ്യരെ ടീമിലെത്തിച്ചു. രണ്ട് കോടി രൂപയായിരുന്നു വെങ്കടേഷിന്റെ അടിസ്ഥാനത്തുക. താരത്തിനായി ആദ്യം രംഗത്തെത്തിയത് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സായിരുന്നു. തൊട്ടുപിന്നാലെ ഗുജറാത്ത് ടൈറ്റന്‍സും വെങ്കടേഷിനായി രംഗത്തെത്തി.
അതുവരെ നിശബ്ദമായിരുന്ന ആര്‍സിബിയും, വെങ്കടേഷിന്റെ മുന്‍ ടീമായ കൊല്‍ക്കത്തയും ലേലപ്പോരാട്ടത്തിലേക്ക് പ്രവേശിച്ചതോടെ ആവേശം കൊടുമുടിയേറി. തുടര്‍ന്ന് ഇരുഫ്രാഞ്ചെസികളും തമ്മിലായി പോരാട്ടം. ഒടുവില്‍ കൊല്‍ക്കത്ത പിന്‍വാങ്ങിയതോടെ വെങ്കടേഷ് ഏഴ് കോടി രൂപയ്ക്ക് ആര്‍സിബിയിലെത്തി.
71 ശതമാനം കുറവ്
കഴിഞ്ഞ സീസണിലെ തുകയെ അപേക്ഷിച്ച് 71 ശതമാനം കുറവാണ് വെങ്കടേഷിന് ഇത്തവണ കിട്ടിയ തുക. കഴിഞ്ഞ സീസണില്‍ 23.75 കോടി രൂപയ്ക്കാണ് കൊല്‍ക്കത്ത വെങ്കടേഷിനെ ടീമിലെത്തിച്ചത്. കൂടാതെ വെങ്കടേഷിനെ ഉപനായകനായും കൊല്‍ക്കത്ത നിയമിച്ചു.
എന്നാല്‍ തീര്‍ത്തും നിരാശജനകമായിരുന്നു വെങ്കടേഷിന്റെ പ്രകടനം. ഓള്‍ റൗണ്ടറായ താരത്തെ ബാറ്ററായി മാത്രമാണ് കൊല്‍ക്കത്ത കളിപ്പിച്ചത്. എന്നാല്‍ ബാറ്റിങില്‍ കാര്യമായ സംഭാവന നല്‍കാന്‍ വെങ്കടേഷിന് സാധിച്ചില്ല. തുടര്‍ന്ന് താരലേലത്തിന് മുമ്പ് കൊല്‍ക്കത്ത വെങ്കടേഷിനെ ഒഴിവാക്കി.
എന്നാല്‍ ഒരു സീസണിലെ മോശം പ്രകടനം കൊണ്ട് വെങ്കടേഷിനെ എഴുതിത്തള്ളാന്‍ ഫ്രാഞ്ചെസികള്‍ തയ്യാറല്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു താരലേലത്തിലെ കാഴ്ച. ആഭ്യന്തര ക്രിക്കറ്റിലും താരം മികച്ച ഫോമിലാണ്. ഓള്‍റൗണ്ട് മികവും താരത്തിന്റെ ഡിമാന്‍ഡ് വര്‍ധിപ്പിച്ചു.
Venkatesh Iyer joins the defending champions 😎
The all-rounder will play for @RCBTweets for INR 7 Crore ❤️ #TATAIPL | #TATAIPLAuction pic.twitter.com/Lcrz8xsquu
— IndianPremierLeague (@IPL) December 16, 2025