AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

IPL 2026 : വീണ്ടും സമീർ റിസ്വി ഇംപാക്ട്; മുംബൈക്കെതിരെ ഡൽഹിക്ക് ജയം

IPL 2026 Delhi Capitals vs Mumbai Indians Highlights : മുംബൈ ഉയർത്തിയ 163 റൺസ് വിജയലക്ഷ്യം 11 പന്തുകൾ ബാക്കി നിർത്തികൊണ്ട് ഡൽഹി ക്യാപിറ്റൽസ് മറികടക്കുകയായിരുന്നു. ആദ്യ മത്സരത്തിലെ പോലെ യുവതാരം സമീർ റിസ്വിയാണ് ഡൽഹി ക്യാപ്റ്റൽസിൻ്റെ വിജയശിൽപി.

IPL 2026 : വീണ്ടും സമീർ റിസ്വി ഇംപാക്ട്; മുംബൈക്കെതിരെ ഡൽഹിക്ക് ജയം
Sameer Rizvi Image Credit source: PTI
Jenish Thomas
Jenish Thomas | Updated On: 04 Apr 2026 | 10:29 PM

ഐപിഎല്ലിൽ വിജയയാത്ര തുടർന്ന് ഡൽഹി ക്യാപ്റ്റൽസ്. അഞ്ച് തവണ ഐപിഎൽ കിരീടത്തിൽ മുത്തമിട്ട മുംബൈ ഇന്ത്യൻസിനെ ആറ് വിക്കറ്റാണ് ഡൽഹി ക്യാപിറ്റൽസ് തോൽപ്പിച്ചത്. മുംബൈ ഉയർത്തിയ 163 റൺസ് വിജയലക്ഷ്യം 11 പന്തുകൾ ബാക്കി നിർത്തികൊണ്ട് ആതിഥേയരായ ഡൽഹി മറികടക്കുകയായിരുന്നു. ആദ്യ മത്സരത്തിലെ പോലെ ഇംപാക്ട താരമായി എത്തിയ സമീർ റിസ്വി തന്നെയാണ് ഇന്ന് മുംബൈക്കെതിരയും ഡൽഹിയുടെ രക്ഷകനായത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈ സൂര്യകുമാർ യാദവിൻ്റെ അർധ സെഞ്ചുറിയുടെ മികവിലാണ് 162 റൺസ് സ്കോർ ബോർഡിൽ ചേർത്തത്. ആദ്യ മത്സരത്തിലെ ഓപ്പണിങ് മികവ് ഇന്ന് ഡൽഹിക്കെതിരെ തുടരാൻ റയാൻ റിക്കൽട്ടണിനും രോഹിത് ശർമയ്ക്കും സാധിച്ചില്ല. രോഹിത് 35 റൺസെടുത്ത് ഭേദപ്പെട്ട് പ്രകടനം പുറത്തെടുത്തിരുന്നു. റൺസൊന്നുമെടുക്കാതെ തിലക് വർമയും പുറത്തായതോടെ മുംബൈക്ക് മുകളിലുള്ള സമ്മർദ്ദം വർധിക്കുകയും ചെയ്തു. ഫിറ്റ്നെസിൻ്റെ കാര്യത്തിൽ ആശങ്കയിലായിരുന്ന സൂര്യകുമാറാണ് മുംബൈയെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്.  ഡൽഹിക്ക് വേണ്ടി മുകേഷ് കുമാർ രണ്ട് വിക്കറ്റുകൾ വീഴ്ത്തി. ലുങ്കി എൻഗിഡിയും നടരാജനും അക്സർ പട്ടേലും വിപ്രാജ് നിഗമും ഓരോ വിക്കറ്റുകൾ വീതം സ്വന്തമാക്കുകയും ചെയ്തു.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഡൽഹിയുടെ തുടക്കവും അത്രകണ്ട് ശുഭകരമല്ലായിരുന്നു. ഒരു രൺസെടത്ത് കെ എൽ രാഹുലും റൺസൊന്നുമെടുക്കാതെ നിതീഷ് റാണുയും പുറത്തായതോടെ ഡൽഹിക്ക് മേലും സമ്മർദ്ദം ഉയർന്നു. ആദ്യ രണ്ട് ഓവറിൽ തന്നെ രണ്ട് വിക്കറ്റ് നഷ്ടമായതോടെ കഴിഞ്ഞ മത്സരത്തിലെ പോലെ സമീർ റിസ്വി ഇംപാക്ട് താരമായി എത്തുകയായിരുന്നു. ശ്രീലങ്കൻ താരം പാതും നിസ്സങ്കയ്ക്കൊപ്പം ചേർന്ന് മെല്ലെ ഡൽഹിയെ സുരക്ഷിതമായ ഇടത്തേക്ക് റിസ്വി എത്തിച്ചു. 51 പന്തിൽ ഏഴ് വീതം സിക്സറും ഫോറുമായി 90 റൺസെടുത്താണ് റിസ്വി പുറത്തായത്.  ശേഷം ഡേവിഡ് മില്ലറും ട്രിസ്റ്റൻ സ്റ്റബ്ബ്സും ചേർന്ന് ഡൽഹിയെ അനയാസം വിജയത്തിലേക്കെത്തിക്കുകയായിരുന്നു.  മുംബൈക്കായി ദീപക് ചഹറും മിച്ചൻ സാൻ്റനെറും കോർബിൻ ബോഷും ഓരോ വിക്കറ്റുകൾ വീഴ്ത്തി.

ഏപ്രിൽ ഏഴാം തീയതി ചൊവ്വാഴ്ച രാജസ്ഥാൻ റോയൽസിനെതിരെയാണ് മുംബൈ ഇന്ത്യൻസിൻ്റെ അടുത്ത മത്സരം. ഗുവാഹത്തിയിൽ വെച്ചാണ് ഇരു ടീമുകളും ഏറ്റുമുട്ടുക. ഡൽഹിക്കാകട്ടെ എട്ടാം തീയതി ബുധനാഴ്ച ഗുജറാത്ത് ടൈറ്റൻസിനെതിരെ മത്സരം. സ്വന്തം തട്ടകമായ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ വെച്ചാണ് ഡൽഹി ഗുജറാത്തിനെ നേരിടുക.

Follow Us