RCB vs DC: തിരിച്ചടിയായത് ജിതേഷ് ശര്‍മയുടെ തുഴച്ചിലോ? ആര്‍സിബിക്ക് തോല്‍വി

Royal Challengers Bengaluru vs Delhi Capitals: ആര്‍സിബിയെ ആറു വിക്കറ്റിന് തകര്‍ത്ത് ഡല്‍ഹി ക്യാപിറ്റല്‍സ്. 176 റണ്‍സ് വിജയലക്ഷ്യം ഒരു പന്തു ബാക്കിനില്‍ക്കെ ഡല്‍ഹി മറികടന്നു. കെഎല്‍ രാഹുല്‍, ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, ഡേവിഡ് മില്ലര്‍ എന്നിവരുടെ പ്രകടനമാണ് ഡല്‍ഹിക്ക് വിജയം സമ്മാനിച്ചത്.

RCB vs DC: തിരിച്ചടിയായത് ജിതേഷ് ശര്‍മയുടെ തുഴച്ചിലോ? ആര്‍സിബിക്ക് തോല്‍വി

ആര്‍സിബി താരങ്ങളുടെ ആഹ്ലാദപ്രകടനം

Edited By: 

Jenish Thomas | Updated On: 25 Apr 2026 | 10:27 AM

ബെംഗളൂരു: ആവേശപ്പോരാട്ടത്തില്‍ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ ആറു വിക്കറ്റിന് തകര്‍ത്ത് ഡല്‍ഹി ക്യാപിറ്റല്‍സ്. 176 റണ്‍സ് വിജയലക്ഷ്യം ഒരു പന്തു ബാക്കിനില്‍ക്കെ ഡല്‍ഹി മറികടന്നു. 34 പന്തില്‍ 57 റണ്‍സ് നേടിയ കെഎല്‍ രാഹുല്‍, പുറത്താകാതെ 47 പന്തില്‍ 60 റണ്‍സെടുത്ത ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, പുറത്താകാതെ 10 പന്തില്‍ 22 റണ്‍സ് അടിച്ചുകൂട്ടിയ ഡേവിഡ് മില്ലര്‍ എന്നിവരുടെ പ്രകടന മികവാണ് ഡല്‍ഹിക്ക് വിജയം സമ്മാനിച്ചത്.

അവസാന ഓവറിൽ വേണ്ടിയിരുന്നത് 15 റൺസ്

റൊമാരിയോ ഷെപ്പേര്‍ഡ് എറിഞ്ഞ അവസാന ഓവറില്‍ 15 റണ്‍സായിരുന്നു വിജയലക്ഷ്യം. മൂന്നും, നാലും പന്തുകളില്‍ സിക്‌സറുകളും, അഞ്ചാം പന്തില്‍ ഫോറുമടിച്ച് മില്ലര്‍ ഡല്‍ഹിയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. പാഥും നിസങ്ക-രണ്ട് പന്തില്‍ ഒന്ന്, കരുണ്‍ നായര്‍-അഞ്ച് പന്തില്‍ അഞ്ച്, സമീര്‍ റിസ്‌വി-മൂന്ന് പന്തില്‍ രണ്ട് എന്നിവര്‍ ഡൽഹി നിരയിൽ നിരാശപ്പെടുത്തി. 19 പന്തില്‍ 26 റണ്‍സെടുത്ത ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേല്‍ റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങി. നാലോവറില്‍ 26 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകള്‍ പിഴുത ഭുവനേശ്വര്‍ കുമാര്‍ ആര്‍സിബിക്കായി മികച്ച പ്രകടനം പുറത്തെടുത്തു.

Also Read: Sanju Samson: റുതുരാജ് പുറത്തേക്കോ? സഞ്ജുവിനെ സിഎസ്‌കെ ക്യാപ്റ്റനാക്കും; മുന്‍താരത്തിന്റെ പ്രവചനം

ജിതേഷിൻ്റെ മെല്ലെപ്പോക്ക്

38 പന്തില്‍ 63 റണ്‍സെടുത്ത ഓപ്പണര്‍ ഫിള്‍ സാള്‍ട്ടിന്റെ പ്രകടനത്തിലാണ് ആര്‍സിബിക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. 13-ാം ഓവറില്‍ ആറാമനായി ക്രീസിലെത്തിയ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയുടെ മെല്ലെപ്പോക്ക് ആര്‍സിബിയുടെ സ്‌കോറിങ് വേഗതയെ ബാധിച്ചു. 20 പന്തുകള്‍ നേരിട്ട ജിതേഷ് 14 റണ്‍സ് മാത്രമാണ് നേടിയത്. വിക്കറ്റ് കീപ്പർ താരത്തിനെതിരെ സോഷ്യല്‍ മീഡിയയിലും വിമര്‍ശനം വ്യാപകമായി.

അതേസമയം മറ്റ് ആര്‍സിബി താരങ്ങള്‍ക്കും ഡിസി ബോളർമാർക്കെതിരെ തിളങ്ങാനായില്ല. വിരാട് കോഹ്ലി-13 പന്തില്‍ 19, ദേവ്ദത്ത് പടിക്കല്‍-13 പന്തില്‍ 18, രജത് പട്ടീദാര്‍-നാലു പന്തില്‍ എട്ട്, ടിം ഡേവിഡ്-17 പന്തില്‍ 26, റൊമാരിയോ ഷെപ്പേര്‍ഡ്-നാലു പന്തില്‍ ഒന്ന്, ക്രുണാല്‍ പാണ്ഡ്യ-10 പന്തില്‍ 12, ഭുവനേശ്വര്‍ കുമാര്‍-മൂന്ന് നോട്ടൗട്ട് എന്നിങ്ങനെയാണ് ആര്‍സിബിയുടെ മറ്റ് ബാറ്റര്‍മാരുടെ സ്കോർ ബോർഡിലേക്കുള്ള സംഭാവന. രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ലുങ്കി എന്‍ഗിഡി, കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍, മുകേഷ് കുമാര്‍ എന്നിവരാണ് ഡല്‍ഹിക്കായി ബൗളിങില്‍ തിളങ്ങിയത്.

Follow Us
കൊളസ്ട്രോളിനും ബിപിയ്ക്കും ഏത്തപ്പഴവുമായി എന്തു ബന്ധം
മീന്‍ എത്ര ദിവസം ഫ്രിഡ്ജില്‍  സൂക്ഷിക്കാം? എവിടെ വെക്കണം?
ഫ്രിഡ്ജിലെ ദുർഗന്ധം പോകുന്നില്ലേ? ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
മഞ്ഞളിന്റെ ഗുണം പൂർണ്ണമായി ലഭിക്കണോ?
മലപ്പുറത്ത് ബൈക്കും സ്കൂട്ടറും ഇടിച്ചുണ്ടായ അപകടം
തീർഥാടകരുടെ ബാഗ് അടിച്ചുമാറ്റി സിംഹം
കോഴിക്കോട് സ്‌കൂട്ടറും ബസും കൂട്ടിയിടിച്ച് പതിനേഴുകാരന് ദാരുണാന്ത്യം
തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കൊപ്പം ലീഗ് നേതാക്കൾ