Arshin Kulkarni: ആര്‍സിബിയുടെ ‘സ്‌പൈ’യോ? അര്‍ഷിന്‍ കുല്‍ക്കര്‍ണിക്കെതിരെ ആരാധകര്‍; ജയിച്ചിട്ടും ലഖ്‌നൗ എയറില്‍

Arshin Kulkarni Slow Batting : അര്‍ഷിന്‍ കുല്‍ക്കര്‍ണിയെ ഓപ്പണറായി പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയതിനെതിരെ വിമര്‍ശനം. മറ്റ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്‌ ബാറ്റര്‍മാര്‍ അടിച്ചുതകര്‍മ്പോള്‍ ഇഴഞ്ഞുനീങ്ങുകയായിരുന്നു ഈ 21-കാരന്‍. ഓപ്പണറായി കളിച്ച അര്‍ഷിന്‍ കുല്‍ക്കര്‍ണിക്ക്‌ 24 പന്തില്‍ 17 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.

Arshin Kulkarni: ആര്‍സിബിയുടെ സ്‌പൈയോ? അര്‍ഷിന്‍ കുല്‍ക്കര്‍ണിക്കെതിരെ ആരാധകര്‍; ജയിച്ചിട്ടും ലഖ്‌നൗ എയറില്‍

അർഷിൻ കുൽക്കർണി

Published: 

08 May 2026 | 06:15 AM

ലഖ്‌നൗ, 8-5-2026: തുടര്‍ച്ചയായ ആറു മത്സരങ്ങളിലെ തോല്‍വികള്‍ക്കു ശേഷം ഒരു വിജയം സ്വന്തമാക്കിയിട്ടും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ വെറുതെ വിടാതെ ആരാധകര്‍. അര്‍ഷിന്‍ കുല്‍ക്കര്‍ണിയെ ഓപ്പണറായി പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയതിനെതിരെയാണ് വിമര്‍ശനം ഉയരുന്നത്. മറ്റ് ലഖ്‌നൗ ബാറ്റര്‍മാര്‍ അടിച്ചുതകര്‍മ്പോള്‍ ഇഴഞ്ഞുനീങ്ങുകയായിരുന്നു ഈ 21-കാരന്‍. ഓപ്പണറായി കളിച്ച അര്‍ഷിന് 24 പന്തില്‍ 17 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. ആകെ നേടിയത് ഒരു ഫോര്‍ മാത്രം. ടി20യില്‍ കേട്ടുകേഴ്‌വിയില്ലാത്ത 70.83 ആയിരുന്നു അര്‍ഷിന്റെ സ്‌ട്രൈക്ക് റേറ്റ്. 2024 മുതല്‍ അര്‍ഷിന് ലഖ്‌നൗവിനൊപ്പമുണ്ട്. മൂന്ന് മത്സരങ്ങളില്‍ അവസരം ലഭിച്ചിട്ടും നിരാശപ്പെടുത്തി. മൂന്ന് മത്സരങ്ങളില്‍ നിന്ന് ആകെ 26 റണ്‍സാണ് ഇതുവരെ നേടാനായത്.

2024 ലെ ഐസിസി അണ്ടർ 19 ലോകകപ്പിൽ യുഎസ്എയ്‌ക്കെതിരെ സെഞ്ച്വറി നേടിയതോടെയാണ് അര്‍ഷിന്‍ ശ്രദ്ധിക്കപ്പെടുന്നത്. ആഭ്യന്തര ക്രിക്കറ്റിൽ മഹാരാഷ്ട്രയെ പ്രതിനിധീകരിക്കുന്ന അര്‍ഷിന്‍ 2025-25 സീസണില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഹൈദരാബാദിനെതിരെ 54 പന്തിൽ നിന്ന് 89 റൺസും വിജയ് ഹസാരെ ട്രോഫിയിൽ പഞ്ചാബിനെതിരെ 137 പന്തിൽ നിന്ന് 107 റൺസും നേടി.

2024-ൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിലൂടെയാണ് ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) കരിയർ ആരംഭിച്ചത്. 2025-ലെ മെഗാ ലേലത്തിൽ എൽഎസ്ജി അദ്ദേഹത്തെ 30 ലക്ഷം രൂപയ്ക്ക് തിരികെയെത്തിച്ചു. 2026 സീസണില്‍ ടീമില്‍ നിലനിര്‍ത്തുകയും ചെയ്തു. എന്നാല്‍ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം പുറത്തെടുക്കാത്തതില്‍ ആരാധകര്‍ നിരാശയിലാണ്.

ചില പ്രതികരണങ്ങള്‍ നോക്കാം:

മഴ കളിച്ചു

മഴ വില്ലനായി അവതരിച്ച മത്സരത്തില്‍ ലഖ്‌നൗ ആര്‍സിബിയെ ഡിഎല്‍എസ് നിയമപ്രകാരം ഒമ്പത് റണ്‍സിന് തോല്‍പിച്ചു. 19 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സാണ് ലഖ്‌നൗ നേടിയത്. എന്നാല്‍ ഡിഎല്‍എസ് പ്രകാരം ആര്‍സിബിയുടെ വിജയലക്ഷ്യം 213 റണ്‍സായിരുന്നു. ആറു വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സെടുക്കാനെ ആര്‍സിബിക്ക് സാധിച്ചുള്ളൂ.

സെഞ്ചുറി നേടിയ ലഖ്‌നൗ ഓപ്പണര്‍ മിച്ചല്‍ മാര്‍ഷാണ് മത്സരത്തിലെ താരം. മാര്‍ഷ് 56 പന്തില്‍ 111 റണ്‍സെടുത്തു. മാര്‍ഷും കുല്‍ക്കര്‍ണിയുമായിരുന്നു ലഖ്‌നൗവിനായി ഓപ്പണ്‍ ചെയ്തത്. മാര്‍ഷ് ഒരുവശത്ത് തകര്‍ത്തടിക്കുമ്പോള്‍, അര്‍ഷിന്‍ പാടുപെടുകയായിരുന്നു. എന്നാല്‍ മാര്‍ഷിന്റെ പ്രകടനമികവില്‍ അര്‍ഷിന്റെ ഇഴച്ചില്‍ ലഖ്‌നൗവിനെ ബാധിച്ചില്ല.

Also Read: Sanju Samson: ഇതാണ് സഞ്ജു; അന്ന് കളിയാക്കിയ ഫിഞ്ച് വരെ ഇപ്പോള്‍ മാറ്റിപ്പറയുന്നു

നിക്കോളാസ് പുരന്‍-23 പന്തില്‍ 38, ഋഷഭ് പന്ത്-10 പന്തില്‍ 32 നോട്ടൗട്ട്, ഐഡന്‍ മര്‍ക്രം-പുറത്താകാതെ ഒരു പന്തില്‍ ഒന്ന് എന്നിങ്ങനെയാണ് മറ്റ് ലഖ്‌നൗ ബാറ്റര്‍മാരുടെ സ്‌കോറുകള്‍. 31 പന്തില്‍ 61 റണ്‍സെടുത്ത ക്യാപ്റ്റന്‍ രജത് പട്ടീദാര്‍, 17 പന്തില്‍ 40 റണ്‍സെടുത്ത ടിം ഡേവിഡ് എന്നിവര്‍ പോരാടിയെങ്കിലും ആര്‍സിബിക്ക് വിജയിക്കാനായില്ല.

ദേവ്ദത്ത് പടിക്കല്‍-25 പന്തില്‍ 34, ക്രുണാല്‍ പാണ്ഡ്യ-പുറത്താകാതെ 16 പന്തില്‍ 28, റൊമാരിയോ ഷെപ്പേര്‍ഡ്-15 പന്തില്‍ 23 നോട്ടൗട്ട് എന്നിവരും തരക്കേടില്ലാത്ത പ്രകടനം പുറത്തെടുത്തു. ജേക്കബ് ബെഥല്‍-അഞ്ചു പന്തില്‍ നാല്, വിരാട് കോലി-രണ്ട് പന്തില്‍ പൂജ്യം, ജിതേഷ് ശര്‍മ-മൂന്ന് പന്തില്‍ ഒന്ന് എന്നിവര്‍ നിരാശപ്പെടുത്തി. ലഖ്‌നൗവിനു വേണ്ടി പ്രിന്‍സ് യാദവ് മൂന്നു വിക്കറ്റ് വീഴ്ത്തി. പോയിന്റ് പട്ടികയില്‍ ആര്‍സിബി മൂന്നാമതും, ലഖ്‌നൗ ഏറ്റവും അവസാന സ്ഥാനത്തും തുടരുകയാണ്.

English Summary

Arshin Kulkarni was criticized on social media for his slow batting in the IPL 2026 LSG vs RCB match. The LSG player, who played as an opener, scored 17 runs in 24 balls. The strike rate was just 70.83. He hit only one four.

Follow Us
മഴക്കാലമല്ലേ! അച്ചാറിൽ പൂപ്പൽ വരാതിരിക്കാൻ ചെയ്യേണ്ടത്
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്