IPL 2026: സഞ്ജു ഇല്ലെങ്കിലും രാജസ്ഥാൻ അതിശക്തം; ഇത്തവണ രംഗത്തിറക്കുന്നത് ബാലൻസ്ഡ് ടീമിനെ
Rajasthan Royals Predicted XI: വരുന്ന സീസണിൽ രാജസ്ഥാൻ റോയൽസ് ഇറങ്ങുന്ന അതിശക്തമായ ടീമുമായാണ്. ഫൈനൽ ഇലവൻ എങ്ങനെയാവുമെന്ന് പരിശോധിക്കാം.

രാജസ്ഥാൻ റോയൽസ്
സഞ്ജു സാംസൺ ഇല്ലെങ്കിലും ഈ സീസണിൽ രാജസ്ഥാൻ റോയൽസ് അതിശക്തമായ ടീമിനെയാണ് രംഗത്തിറക്കുക. ട്രേഡ് ഡീലിൽ മികച്ച താരങ്ങളെ സ്വന്തമാക്കിയ രാജസ്ഥാൻ ലേലത്തിൽ സമർത്ഥമായി ഇടപെട്ട് വിടവുകൾ അടച്ചു. കഴിഞ്ഞ സീസണുകളിൽ ഇല്ലാതിരുന്ന ഓൾറൗണ്ടർ, പേസ് ബാക്കപ്പ്, സ്പിൻ ഓപ്ഷനുകൾ എന്നീ മേഖലകളൊക്കെ പരിഹരിച്ചിട്ടുണ്ട്.
രവി ബിഷ്ണോയ്, വിഗ്നേഷ് പുത്തൂർ, ആദം മിൽനെ, കുൽദീപ് സെൻ, സുശാന്ത് മിശ്ര, യാഷ് രാജ് പുഞ്ജ, ബ്രിജേഷ് ശർമ്മ, രവി സിംഗ്, അമൻ റാവു എന്നിവരെയാണ് ലേലത്തിൽ രാജസ്ഥാൻ സ്വന്തമാക്കിയത്. രവി ബിഷ്ണോയെ 7.2 കോടി രൂപയ്ക്ക് സ്വന്തമാക്കിയതാണ് ഏറ്റവും ശ്രദ്ധേയം. കഴിഞ്ഞ സീസണിൽ രണ്ട് വിദേശ സ്പിന്നർമാരെ ആശ്രയിക്കേണ്ട വന്ന രാജസ്ഥാനിൽ നിലവിലുള്ള സ്പിൻ ഓപ്ഷൻ ബിഷ്ണോയും രവീന്ദ്ര ജഡേജയും. മൂന്നാം സ്പിന്നറായി വിഗ്നേഷ് പുത്തൂർ.
യശസ്വി ജയ്സ്വാളും വൈഭവ് സൂര്യവൻശിയുമാവും ഓപ്പണിംഗ്. ധ്രുവ് ജുറേൽ, റിയാൻ പരാഗ്, സാം കറൻ, ലുവാൻ ദ്രെ പ്രിട്ടോറിയസ് എന്നിവരിൽ ആരെയും മൂന്നാം നമ്പരിൽ പരിഗണിക്കാം. പരാഗ് മൂന്നിലും ജുറേൽ നാലിലും കളിക്കാനാണ് സാധ്യത. പിന്നാലെ സാം കറൻ, ഷിംറോൺ ഹെട്മെയർ, രവീന്ദ്ര ജഡേജ, ഡോണൊവൻ ഫെരേര, ജോഫ്ര ആർച്ചർ, രവി ബിഷ്ണോയ്, സന്ദീപ് ശർമ്മ എന്നിങ്ങനെയാവും ഫൈനൽ ഇലവൻ. വിഗ്നേഷ് പുത്തൂർ/തുഷാർ ദേശ്പാണ്ഡെ, ശുഭം ദുബേ എന്നിവരെ ഇംപാക്ട് സബ് ആയി പരിഗണിക്കാം.
ഈ ഇലവൻ വളരെ ശക്തമാണ്. 9ആം നമ്പർ വരെ നീളുന്ന ബാറ്റിംഗ് ഓപ്ഷനുകളും ആറ് ബൗളിംഗ് ഓപ്ഷനുകളും പ്രധാന ടീമിൽ തന്നെയുണ്ട്. പുറത്തിരിക്കുന്നത് നാന്ദ്രെ ബർഗർ, യുദ്ധ്‌വീർ സിങ്, ക്വെന മഫാക്ക തുടങ്ങി മികച്ച താരങ്ങളാണ്.