CSK vs SRH: ആദ്യ പന്ത് സിക്‌സ്, പിന്നാലെ ഔട്ട്! സഞ്ജുവിന് നിരാശ

Sanju Samson vs SRH: സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ സഞ്ജു സാംസണ്‍ ഏഴു റണ്‍സിന് പുറത്തായി.. മൂന്ന് പന്തില്‍ ഏഴു റണ്‍സെടുത്ത് സഞ്ജു പുറത്തായി. പ്രഫുല്‍ ഹിംഗെ എറിഞ്ഞ ആദ്യ ഓവറിലെ ആദ്യ പന്തില്‍ തന്നെ സഞ്ജു സിക്‌സടിച്ചിരുന്നു. എന്നാല്‍ നിതീഷ് കുമാര്‍ റെഡ്ഡി എറിഞ്ഞ രണ്ടാം പന്തിലെ ആദ്യ പന്തില്‍ താരം ഔട്ടായി.

CSK vs SRH: ആദ്യ പന്ത് സിക്‌സ്, പിന്നാലെ ഔട്ട്! സഞ്ജുവിന് നിരാശ

സഞ്ജു സാംസൺ

Edited By: 

Jenish Thomas | Updated On: 25 Apr 2026 | 09:05 AM

ഹൈദരാബാദ്:  ഐപിഎല്ലിൽ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ സഞ്ജു സാംസണ് നിരാശ. മൂന്ന് പന്തില്‍ വെറും ഏഴു റണ്‍സെടുത്താണ് എസ്ആർഎച്ചിനെതിരെയുള്ള മത്സരത്തിൽ സഞ്ജു പുറത്തായത്. യുവതാരം പ്രഫുല്‍ ഹിംഗെ എറിഞ്ഞ ആദ്യ ഓവറിലെ ആദ്യ പന്തില്‍ തന്നെ സഞ്ജു സിക്‌സടിച്ചു. രണ്ടാം പന്തില്‍ സിംഗിളെടുത്ത് റുതുരാജ് ഗെയ്ക്‌വാദിന് സ്‌ട്രൈക്ക് കൈമാറി.

തുടര്‍ന്ന് നിതീഷ് കുമാര്‍ റെഡ്ഡി എറിഞ്ഞ രണ്ടാം ഓവറിലെ ആദ്യ പന്തിലാണ് സഞ്ജുവിന് സ്‌ട്രൈക്ക് ലഭിച്ചത്. ആ പന്തില്‍ സഞ്ജുവിന് പിഴച്ചു. നിതീഷ് കുമാര്‍ റെഡ്ഡിയുടെ ഗുഡ് ലെങ്ത് ബോള്‍ ബാക്ക് ഫൂട്ടില്‍ നിന്ന് പുള്‍ ചെയ്യാനായിരുന്നു സഞ്ജുവിന്റെ ശ്രമം. മിഡ് ഓണിലേക്ക് ഉയര്‍ന്ന പന്ത് ഹെൻറിച്ച് ക്ലാസൻ കൈപിയിടിലൊതുക്കുകയായിരുന്നു.

സഞ്ജുവിൻ്റെ തുടക്കം നിരാശയോടെ

195 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് ചെയ്യുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സിന് സഞ്ജുവിന്റെ വിക്കറ്റ് തുടക്കത്തില്‍ തന്നെ നഷ്ടമായത് തിരിച്ചടിയായി. ഈ സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളില്‍ നിരാശപ്പെടുത്തിയെങ്കിലും സഞ്ജു ഫോമിലേക്ക് തിരികെയെത്തിയിരുന്നു. 6, 7, 9 എന്നിങ്ങനെയായിരുന്നു ആദ്യ മൂന്ന് മത്സരങ്ങളിലെ താരത്തിന്റെ സ്‌കോറുകള്‍.

Also Read: Sanju Samson: റുതുരാജ് പുറത്തേക്കോ? സഞ്ജുവിനെ സിഎസ്‌കെ ക്യാപ്റ്റനാക്കും; മുന്‍താരത്തിന്റെ പ്രവചനം

എന്നാല്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ചുറിയോടെ താരം ഫോമിലേക്ക് തിരികെ എത്തി. 56 പന്തില്‍ 115 റണ്‍സായിരുന്നു ഡല്‍ഹിക്കെതിരെ പുറത്താകാതെ സഞ്ജു നേടിയത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ നടന്ന മത്സരത്തിലും മികച്ച പ്രകടനം ആവര്‍ത്തിച്ചു. ടീമിന്റെ ടോപ് സ്‌കോററായ സഞ്ജു 48 റണ്‍സാണ് നേടിയത്. ഇതിന് പിന്നാലെയാണ് സണ്‍റൈസേഴ്‌സിനെതിരെ മലയാളി താരം നിരാശപ്പെടുത്തിയത്.

സണ്‍റൈസേഴ്‌സിനെതിരെ, അതും അവരുടെ ഹോം ഗ്രൗണ്ടില്‍ മികച്ച ട്രാക്ക് റെക്കോഡുള്ള താരമാണ് സഞ്ജു. 23-ന് മുംബൈ ഇന്ത്യന്‍സിനെതിരെയാണ് സിഎസ്‌കെയുടെ അടുത്ത മത്സരം. ഈ മത്സരത്തില്‍ താരം ഫോമിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഓറഞ്ച് ക്യാപിനുള്ള പോരാട്ടത്തില്‍ 192 റണ്‍സുമായി താരം നിലവില്‍ 12-ാമതാണ്.

Loading...
Unable to load recommendations.
Follow Us
ഐ.ആർ.സി.ടി.സിയുടെ ബാലി ടൂർ പാക്കേജിനെ കുറിച്ച് അറിഞ്ഞിരുന്നോ?
മുഖക്കുരു മാറാൻ ഈ ഇല അരച്ച് തേച്ചാൽ മതി
പുഴുങ്ങിയ മുട്ട എത്ര നേരം കേടുകൂടാതെ സൂക്ഷിക്കാം?
ബീറ്റ്റൂട്ട് മതി, ടേസ്റ്റി ഹൽവ ഉണ്ടാക്കാം
മൂന്നാറിൽ ഇറങ്ങിയ കടുവ
Viral Video | കൺമുൻപിൽ ഞെട്ടിക്കുന്ന ലോറി അപകടം
Viral Video | കഴുത്തിൽ ട്രാക്ടർ ടയർ കുടുങ്ങിയ ആന
പെട്രോൾ അടിച്ച് തീരൂം മുമ്പ് കാർ എടുത്തൂ, വയോധികന് ഗുരുതര പരിക്ക്