IPL 2026: വെടിക്കെട്ടുപുരയിലേക്ക് നാടൻ ബോംബുകൾ, പിന്നെയൊരു പ്രശ്നവും; സൺറൈസേഴ്സിൻ്റെ ഫൈനൽ ഇലവൻ
SRH Predicted XI For IPL 2026: ഐപിഎൽ ലേലത്തിൽ മികച്ച താരങ്ങളെ ടീമിലെത്തിച്ച് സൺറൈസേഴ്സ് ഹൈദരാബാദ്. എങ്കിലും ചില പ്രശ്നങ്ങൾ സ്ക്വാഡിലുണ്ട്.

സൺറൈസേഴ്സ് ഹൈദരാബാദ്
കഴിഞ്ഞ കുറച്ച് സീസണുകളായി തുടരുന്ന പതിവ് തെറ്റിക്കാതെ സൺറൈസേഴ്സ് ഹൈദരാബാദ്. കൃത്യമായി ഹോംവർക്ക് ചെയ്ത്, തങ്ങളുടെ അൾട്ര അഗ്രസീവ് ബാറ്റിംഗ് ടെംപ്ലേറ്റിന് ചേരുന്ന താരങ്ങളെ ലേലത്തിൽ ടീമിലെത്തിക്കാൻ ഹൈദരാബാദിന് കഴിഞ്ഞു. ടീമിൻ്റെ സ്കൗട്ടിംഗും കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഗംഭീരമാണ്.
ലിയാം ലിവിങ്സ്റ്റൺ, ശിവം മവി എന്നീ പേരുകൾ മാത്രമാണ് സൺറൈസേഴ്സിൻ്റെ ലേലം കഴിഞ്ഞപ്പോൾ പരിചിതമായി ഉണ്ടായിരുന്നത്. എന്നാൽ, ഇവരല്ല, ഇവരെക്കാൾ മികച്ച ആഭ്യന്തര താരങ്ങളെ സൺറൈസേഴ്സ് സ്വന്തമാക്കി. വെറും ഒന്നരക്കോടി രൂപയ്ക്ക് ടീമിലെത്തിച്ച പഞ്ചാബിൻ്റെ സലിൽ അറോറ, ബംഗാൾ പേസർ സാകിബ് ഹുസൈൻ തുടങ്ങി ഒരുപറ്റം അൺകാപ്പ്ഡ് താരങ്ങൾ ഈ സീസണിൽ ശ്രദ്ധേ നേടിയേക്കാം. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ 39 പന്തുകളിൽ നിന്ന് സെഞ്ചുറിയടിച്ച സലിൽ അറോറയും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ സ്കൗട്ട് കണ്ടെത്തിയ സാകിബ് ഹുസൈനും തകർപ്പൻ താരങ്ങളാണ്.
ട്രാവിസ് ഹെഡ്, അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ, നിതീഷ് റെഡ്ഡി, ഹെയ്ന്രിച്ച് ക്ലാസൻ, അനികേത് വർമ്മ/ലിയാം ലിവിങ്സ്റ്റൺ, സലിൽ അറോറ/ശിവങ് കുമാർ, പാറ്റ് കമ്മിൻസ്, ഹർഷൽ പട്ടേൽ, ജയദേവ് ഉനദ്കട്ട്/സാകിബ് ഹുസൈൻ/ശിവം മവി, സീഷാൻ അൻസാരി എന്നിങ്ങനെയാവും ഫൈനൽ ഇലവൻ. ബൗളിംഗിൽ ചെറിയ ആശങ്കകൾ ഉണ്ടെങ്കിലും ബാറ്റിങ് ഹെവി ഇലവൻ നിലനിർത്താൻ ഈ ലൈനപ്പിൽ സാധിക്കും.
ടീമിലെ പ്രധാന പ്രശ്നം ഒരു പ്രൂവൺ സ്പിന്നർ ഇല്ലെന്നതാണ്. കഴിഞ്ഞ കളി സീഷാൻ അൻസാരി തിളങ്ങിയെങ്കിലും ഇത്തവണ അത് മതിയാവുമോ എന്ന് കണ്ടറിയണം. മറ്റൊരു ഓപ്ഷനായ ഹർഷ് ദുബേയ്ക്കും അത്ര മത്സരപരിചയമില്ല. ചെപ്പോക്ക് പോലെ സ്പിൻ ഫ്രണ്ട്ലി വിക്കറ്റുകൾ ഇത് തിരിച്ചടിയാവാൻ സാധ്യതയുണ്ട്.