KCL 2025: തുടര്‍ തോല്‍വികള്‍ ഏറ്റുവാങ്ങി ട്രിവാന്‍ഡ്രം റോയല്‍സ്, കൊല്ലം സെയിലേഴ്‌സിനെതിരെ പൊരുതാന്‍ പോലുമായില്ല
Aries Kollam Sailors beat Adani Trivandrum Royals seven wickets: എട്ട് മത്സരങ്ങളില്‍ ഏഴും തോറ്റ അദാനി ട്രിവാന്‍ഡ്രം റോയല്‍സ് പോയിന്റ് പട്ടികയില്‍ ഏറ്റവും പിറകിലാണ്. ട്രിവാന്‍ഡ്രം റോയല്‍സിനെ തോല്‍പിച്ച കൊല്ലം സെയിലേഴ്‌സ് പോയിന്റ് പട്ടികയില്‍ രണ്ടാമതെത്തി

ഏരീസ് കൊല്ലം സെയിലേഴ്‌സ്
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണില്‍ തൊടുന്നതെല്ലാം പിഴച്ച് അദാനി ട്രിവാന്‍ഡ്രം റോയല്‍സ്. ഇന്ന് നടന്ന മത്സരത്തില്‍ ഏരീസ് കൊല്ലം സെയിലേഴ്‌സിനോട് ഏഴ് വിക്കറ്റിനാണ് ട്രിവാന്‍ഡ്രം റോയല്‍സ് തോറ്റത്. സ്‌കോര്‍: ട്രിവാന്‍ഡ്രം റോയല്‍സ്-20 ഓവറില്‍ ആറു വിക്കറ്റിന് 178, കൊല്ലം സെയിലേഴ്‌സ്-17.2 ഓവറില്‍ മൂന്ന് വിക്കറ്റിന് 181. റോയല്‍സിന്റെ തുടര്‍ച്ചയായ ആറാം തോല്‍വിയാണിത്.
ബാറ്റിങിലും, ബൗളിങിലും ഒരു പോലെ മികച്ച പ്രകടനം പുറത്തെടുത്ത് ആധികാരിക വിജയമാണ് കൊല്ലം സ്വന്തമാക്കിയത്. ഓപ്പണര്‍ അഭിഷേക് നായര്‍ 47 പന്തില്‍ 60 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. വിഷ്ണു വിനോദ്-20 പന്തില്‍ 33, സച്ചിന്‍ ബേബി-25 പന്തില്‍ 46, ആഷിക്ക് മുഹമ്മദ്-8 പന്തില്‍ 23, ഷറഫുദ്ദീന്‍-പുറത്താകാതെ ആറു പന്തില്‍ 15 എന്നിവരും കൊല്ലത്തിന്റെ വിജയത്തില്‍ നിര്‍ണായക സംഭാവന നല്‍കി.
മൂന്ന് വിക്കറ്റെടുത്ത വിജയ് വിശ്വനാഥാണ് ട്രിവാന്‍ഡ്രം റോയല്‍സിനെ വരിഞ്ഞുമുറുക്കിയത്. റോയല്‍സിന്റെ ഒരു ബാറ്റര്‍ക്ക് പോലും അര്‍ധ ശതകം നേടാനായില്ല. 32 പന്തില്‍ 35 റണ്‍സെടുത്ത ക്യാപ്റ്റന്‍ കൃഷ്ണപ്രസാദാണ് ടോപ് സ്‌കോറര്‍. വിഷ്ണുരാജ്-25 പന്തില്‍ 33, നിഖില്‍ എം-17 പന്തില്‍ 26, സഞ്ജീവ് സതീശന്‍-20 പന്തില്‍ 34, അഭിജിത്ത് പ്രവീണ്‍-പുറത്താകാതെ 16 പന്തില്‍ 20 എന്നിവര്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.
Also Read: KCL 2025: വിജയ് വിശ്വനാഥിന് മൂന്ന് വിക്കറ്റ്, ഏരീസ് കൊല്ലം സെയിലേഴ്‌സിന് 179 റണ്‍സ് വിജയലക്ഷ്യം
എട്ട് മത്സരങ്ങളില്‍ ഏഴും തോറ്റ അദാനി ട്രിവാന്‍ഡ്രം റോയല്‍സ് പോയിന്റ് പട്ടികയില്‍ ഏറ്റവും പിറകിലാണ്. ട്രിവാന്‍ഡ്രം റോയല്‍സിനെ തോല്‍പിച്ച കൊല്ലം സെയിലേഴ്‌സ് പോയിന്റ് പട്ടികയില്‍ രണ്ടാമതെത്തി.