KCL 2025: ചാമ്പ്യന്മാരെ തുരത്തി ട്രിവാൻഡ്രം റോയൽസ്; റിയ ബഷീറിൻ്റെ മികവിൽ ജയം നാല് വിക്കറ്റിന്

KCL 2025 Trivandrum Royals Wins: കേരള ക്രിക്കറ്റ് ലീഗിൽ ട്രിവാൻഡ്രം റോയൽസിന് ആദ്യ ജയം. ചാമ്പ്യന്മാരായ ഏരീസ് കൊല്ലം സെയിലേഴ്സിനെതിയാണ് റോയൽസ് വീഴ്ത്തിയത്.

KCL 2025: ചാമ്പ്യന്മാരെ തുരത്തി ട്രിവാൻഡ്രം റോയൽസ്; റിയ ബഷീറിൻ്റെ മികവിൽ ജയം നാല് വിക്കറ്റിന്

ട്രിവാൻഡ്രം റോയൽസ്

Published: 

23 Aug 2025 06:42 AM

കെസിഎലിൽ നിലവിലെ ജേതാക്കളായ ഏരീസ് കൊല്ലം സെയിലേഴ്സിനെ തുരത്തി ട്രിവാൻഡ്രം റോയൽസ്. നാല് വിക്കറ്റിനാണ് റോയൽസിൻ്റെ ജയം. സീസണിൽ സെയിലേഴ്സിൻ്റെ ആദ്യ തോൽവിയും റോയൽസിൻ്റെ ആദ്യ ജയവുമാണ്. ഏരീസ് കൊല്ലം സെയിലേഴ്സ് മുന്നോട്ടുവച്ച 165 റൺസ് വിജയലക്ഷ്യം ഒരു ഓവർ ബാക്കിനിൽക്കെ ട്രിവാൻഡ്രം റോയൽസ് മറികടക്കുകയായിരുന്നു.

ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ കൊല്ലം സെയിലേഴ്സിന് രണ്ട് റൺസെടുക്കുന്നതിനിടെ ആദ്യ വിക്കറ്റ് നഷ്ടമായി. ഒരു റൺസ് മാത്രം നേടി വിഷ്ണു വിനോദ് പുറത്താവുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലും വിഷ്ണുവിന് തിളങ്ങാനായില്ല. പിന്നാലെ ക്യാപ്റ്റൻ സച്ചിൻ ബേബ്ബിയും (10) മടങ്ങി. 2 വിക്കറ്റ് നഷ്ടത്തിൽ 28 റൺസ് എന്ന നിലയിൽ അഭിഷേക് നായരും വത്സൽ ഗോവിന്ദും ഒത്തുചേർന്നു. ഇരുവരും ചേർന്ന് 72 റൺസിൻ്റെ കൂട്ടുകെട്ട് പടുത്തുയർത്തി. ഇതിനിടെ അഭിഷേക് നായർ ഫിഫ്റ്റി തികച്ചു. 36 പന്തിൽ 53 റൺസ് നേടിയാണ് അഭിഷേക് പുറത്തായത്. വീണ്ടും കൊല്ലം ബാറ്റിംഗ് തകർച്ച നേരിട്ടു. 47 പന്തിൽ 63 റൺസ് നേടിയ വത്സൽ ഗോവിന്ദ് ഇതിനിടെ ഫിഫ്റ്റിയടിച്ചെങ്കിലും മറ്റുള്ളവർ തുടരെ പുറത്തായി.

Also Read: KCL 2025: തകർപ്പൻ തുടക്കവുമായി തൃശൂർ ടൈറ്റൻസ്, ആലപ്പി റിപ്പിൾസിനെ തകർത്തു

രണ്ടാമത് ബാറ്റിംഗിനിറങ്ങിയ ട്രിവാൻഡ്രത്തിനും പെട്ടെന്ന് വിക്കറ്റ് നഷ്ടമായി. സ്കോർബോർഡിൽ ഒരു റൺ ആയപ്പോൾ സുബിൻ എസ് (0) മടങ്ങി. രണ്ടാം വിക്കറ്റിൽ റിയ ബഷീറും കൃഷ്ണപ്രസാദും ചേർന്ന് 45 റൺസ് കൂട്ടിച്ചേർത്തെങ്കിലും 24 റൺസെടുത്ത് ക്യാപ്റ്റൻ കൃഷ്ണപ്രസാദ് മടങ്ങിയതോടെ ഈ കൂട്ടുകെട്ട് അവസാനിച്ചു. ഗോവിന്ദ് ദേവ് പൈ(27), നിഖിൽ എം (26) എന്നിവർക്കൊപ്പം ചേർന്ന് റിയ ബഷീർ റോയൽസിനെ വിജയത്തിനരികെ എത്തിച്ചു 62 റൺസ് നേടിയ റിയ ബഷീർ മടങ്ങിയതിന് പിന്നാലെ 20 റൺസ് നേടി പുറത്താവാതെ നിന്ന അബ്ദുൽ ബാസിത്താണ് റോയൽസിനെ വിജയത്തിലെത്തിച്ചത്.

പ്രമേഹമുള്ളവർക്ക് ശർക്കര കഴിക്കാമോ?
ആസ്ത്മ ഉള്ളവർ ആണോ എങ്കിൽ ഈ ഭക്ഷണങ്ങൾ കഴിക്കൂ.
പാചകം ചെയ്യേണ്ടത് കിഴക്ക് ദിശ നോക്കിയോ?
വയറിന് അസ്വസ്ഥത ഉള്ളപ്പോൾ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ
മുങ്ങിയ രാഹുൽ അവസാനം പൊങ്ങി
സ്കൂട്ടറിൻ്റെ ബാക്കിൽ സുഖ യാത്ര
ചരിത്ര വിജയമെന്ന് മുഖ്യമന്ത്രി
രണ്ടാം ഘട്ട തിരഞ്ഞെടുപ്പിന് തുടക്കം