AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

KCL 2025: അവസാന ലീഗ് കളിയിൽ ഗ്ലോബ്സ്റ്റാഴ്സിനെ വീഴ്ത്തി ടൈറ്റൻസ്; രണ്ട് ടീമുകളും സെമിയിൽ

Thrissur Titans Wins Against Calicut Globstars: കാലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്സിനെ തകർത്ത് തൃശൂർ ടൈറ്റൻസ് രണ്ടാം സ്ഥാനക്കാരനായി സെമിയിൽ. നാല് വിക്കറ്റിനാണ് തൃശൂരിൻ്റെ വിജയം.

KCL 2025: അവസാന ലീഗ് കളിയിൽ ഗ്ലോബ്സ്റ്റാഴ്സിനെ വീഴ്ത്തി ടൈറ്റൻസ്; രണ്ട് ടീമുകളും സെമിയിൽ
തൃശൂർ ടൈറ്റൻസ്Image Credit source: Thrissur Titans Instagram
abdul-basith
Abdul Basith | Published: 05 Sep 2025 06:38 AM

കേരള ക്രിക്കറ്റ് ലീഗിലെ അവസാന ലീഗ് മത്സരത്തിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്സിനെതിരെ തൃശൂർ ടൈറ്റൻസിന് ജയം. നാല് വിക്കറ്റിന് കളി വിജയിച്ച തൃശൂർ രണ്ടാം സ്ഥാനക്കാരായി സെമിയിലെത്തി. നാലാം സ്ഥാനക്കാരായി ഗ്ലോബ്സ്റ്റാഴ്സും സെമിയുറപ്പിച്ചു. ഗ്ലോബ്സ്റ്റാഴ്സ് മുന്നോട്ടുവച്ച 166 റൺസ് വിജയലക്ഷ്യം നാല് വിക്കറ്റും 11 പന്തും ബാക്കിനിൽക്കെ ടൈറ്റൻസ് മറികടക്കുകയായിരുന്നു.

അഹ്മദ് ഇമ്രാൻ (1) വേഗം പുറത്തായെങ്കിലും രണ്ടാം വിക്കറ്റിൽ അനന്ദ് കൃഷ്ണനും ഷോൺ റോജറും ചേർന്ന കൂട്ടുകെട്ട് ടൈറ്റൻസിന് മേൽക്കൈ നൽകി. 48 റൺസാണ് ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്. 15 പന്തിൽ 34 റൺസ് നേടി ഷോൺ മടങ്ങിയതോടെ ഈ കൂട്ടുകെട്ട് അവസാനിക്കുകയായിരുന്നു. അക്ഷയ് മനോഹർ (5) ഏറെ നേരം ക്രീസിൽ തുടർന്നില്ല. ഇതിനിടെ ഫിഫ്റ്റി പൂർത്തിയാക്കിയ അനന്ദ് കൃഷ്ണൻ 34 പന്തിൽ 60 റൺസെടുത്ത് പുറത്തായി. അജു പൗലോസും (35 പന്തിൽ 44) ടൈറ്റൻസിൻ്റെ വിജയത്തിൽ നിർണായക പങ്കായി.

Also Read: KCL 2025: വീണ്ടും കാലിടറി ചാമ്പ്യന്മാർ; ജയത്തുടർച്ചയോടെ സെമിയുറപ്പിച്ച് കൊച്ചി ബ്ലൂ ടൈഗേഴ്സ്

ഗ്ലോബ്സ്റ്റാഴ്സിനായി 26 പന്തിൽ 40 റൺസ് നേടിയ ക്യാപ്റ്റൻ രോഹൻ കുന്നുമ്മലാണ് ടോപ്പ് സ്കോറർ ആയത്. അമീർഷ എസ്എൻ (29 പന്തിൽ 38), സച്ചിൻ സുരേഷ് (27 പന്തിൽ 32), കൃഷ്ണ ദേവൻ (14 പന്തിൽ 26) എന്നിവരും ഗ്ലോബ്സ്റ്റാഴ്സിൻ്റെ സ്കോറിലേക്ക് നിർണായക സംഭാവനകൾ നൽകി. മധ്യനിര നിരാശപ്പെടുത്തിയാണ് അവർക്ക് തിരിച്ചടിയായത്.

ജയത്തോടെ തൃശൂർ ടൈറ്റൻസ് പോയിൻ്റ് പട്ടികയിൽ രണ്ടാമതെത്തി. 10 മത്സരങ്ങളിൽ ആറ് ജയം സഹിതം 12 പോയിൻ്റാണ് തൃശൂരിനുള്ളത്. 10 കളിയിൽ അഞ്ച് ജയം സഹിതം 10 പോയിൻ്റുള്ള കാലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്സ് നാലാം സ്ഥാനത്തും ഫിനിഷ് ചെയ്തു. ഗ്ലോബ്സ്റ്റാഴ്സിന് കൊച്ചി ബ്ലൂ ടൈഗേഴ്സും ടൈറ്റൻസിന് ഏരീസ് കൊല്ലം സെയിലേഴ്സുമാണ് സെമിയിലെ എതിരാളികൾ.