Ranji Tropy: രോഹനും അപരാജിതിനും അര്‍ധ സെഞ്ചുറി, കേരളം 233ന് പുറത്ത്‌

Ranji Tropy Kerala vs Saurashtra: സൗരാഷ്ട്രയ്‌ക്കെതിരെ ആദ്യ ഇന്നിങ്‌സില്‍ കേരളം 233 റണ്‍സിന് പുറത്തായി. രോഹന്‍ കുന്നുമ്മലിന്റെയും, ബാബ അപരാജിതിന്റെയും പ്രകടനമാണ് 200 കടക്കാന്‍ കേരളത്തെ സഹായിച്ചത്

Ranji Tropy: രോഹനും അപരാജിതിനും അര്‍ധ സെഞ്ചുറി, കേരളം 233ന് പുറത്ത്‌

ബാബ അപരാജിത്

Published: 

09 Nov 2025 18:59 PM

തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ സൗരാഷ്ട്രയ്‌ക്കെതിരെ ആദ്യ ഇന്നിങ്‌സില്‍ കേരളം 233 റണ്‍സിന് പുറത്തായി. അര്‍ധ സെഞ്ചുറികള്‍ നേടിയ രോഹന്‍ കുന്നുമ്മലിന്റെയും, ബാബ അപരാജിതിന്റെയും പ്രകടനമാണ് 200 കടക്കാന്‍ കേരളത്തെ സഹായിച്ചത്. കേരളത്തിന്റെ ടോപ് സ്‌കോററായ രോഹന്‍ കുന്നുമ്മല്‍ 96 പന്തില്‍ 80 റണ്‍സെടുത്തു. ബാബ അപരാജിത് 145 പന്തില്‍ 69 റണ്‍സെടുത്തു. മറ്റ് ബാറ്റര്‍മാരെല്ലാം നിരാശപ്പെടുത്തി. രോഹന്‍, അപരാജിത്, അങ്കിത് ശര്‍മ (38) എന്നിവരൊഴികെ മറ്റൊരു ബാറ്റര്‍ക്കും 30 കടക്കാനായില്ല.

ആകര്‍ഷ്-18, സച്ചിന്‍ ബേബി-1, അഹമ്മദ് ഇമ്രാന്‍-10, മുഹമ്മദ് അസ്ഹറുദ്ദീന്‍-0, വരുണ്‍ നായനാര്‍-0, ബേസില്‍ എന്‍പി-0, ഈഡന്‍ ആപ്പിള്‍ ടോം-4, നിധീഷ് എംഡി-1 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റ് കേരള ബാറ്റര്‍മാരുടെ സംഭാവന. സൗരാഷ്ട്രയ്ക്കായി ക്യാപ്റ്റന്‍ ജയദേവ് ഉനദ്കത് നാലു വിക്കറ്റ് വീഴ്ത്തി. ഹിതന്‍ കാന്‍ബി രണ്ട് വിക്കറ്റും, ചിരാഗ് ജാനി, പ്രേരക് മങ്കാദ്, ഡിഎ ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച സൗരാഷ്ട്ര രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റിന് 47 എന്ന നിലയിലാണ്. 20 റണ്‍സുമായി ഗജ്ജാര്‍ സമ്മാറും, 22 റണ്‍സുമായി ജയ് ഗോഹിലുമാണ് ക്രീസില്‍. അഞ്ച് റണ്‍സെടുത്ത ഓപ്പണര്‍ എച്ച് ദേശായിയെ നിധീഷ് പുറത്താക്കി. കേരളത്തിന് ഇപ്പോള്‍ 26 റണ്‍സിന്റെ ലീഡുണ്ട്.

Also Read: Sanju Samson: സഞ്ജു സാംസണ്‍ സിഎസ്‌കെയിലെത്തുമോ? ജഡേജയ്‌ക്കൊപ്പം മറ്റൊരു താരത്തെയും ലക്ഷ്യമിട്ട് റോയല്‍സ്‌

ആദ്യ ഇന്നിങ്‌സില്‍ സൗരാഷ്ട്ര 160 റണ്‍സിന് പുറത്തായിരുന്നു. ആറു വിക്കറ്റെടുത്ത നിധീഷും, മൂന്ന് വിക്കറ്റ് വീഴ്ത്തിയ അപരാജിതുമാണ് ആദ്യ ഇന്നിങ്‌സില്‍ സൗരാഷ്ട്രയെ തകര്‍ത്തത്. 84 റണ്‍സെടുത്ത ജയ് ഗോഹിലിന് മാത്രമാണ് ആദ്യ ഇന്നിങ്‌സില്‍ സൗരാഷ്ട്രയ്കക്കായി മികച്ച പ്രകടനം പുറത്തെടുക്കാനായത്. ബൗളര്‍മാര്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടും, ബാറ്റര്‍മാര്‍ നിറം മങ്ങിയതാണ് കേരളത്തിന് തിരിച്ചടിയാകുന്നത്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും