KKR IPL 2026: രഹാനെ എല്ലാം തുലച്ചു! നരൈനെ ഓപ്പണറാക്കൂ, കൊല്ക്കത്തയെ രക്ഷിക്കൂ; ആരാധകര് കലിപ്പില്
KKR Sunil Narine opening spot replacement criticism: സുനില് നരൈനെ ഓപ്പണിങ് സ്ഥാനത്തുനിന്ന് മാറ്റിയത് കൊല്ക്കത്ത നൈറ്റ് റൈഡേഴ്സിന് തിരിച്ചടിയായോ? അജിങ്ക്യ രഹാനെ ഓപ്പണിങ് സ്ഥാനത്തുനിന്ന് മാറി, പകരം ആ സ്പോട്ടില് നരൈനെ കളിപ്പിക്കണമെന്ന ആവശ്യം സോഷ്യല് മീഡിയയില് ശക്തമാണ്. ഇതേക്കുറിച്ച് വായിക്കാം.

സുനില് നരൈന്
തുടര്ച്ചയായ രണ്ട് തോല്വികള്ക്ക് പിന്നാലെ കൊല്ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ രൂക്ഷവിമര്ശനവുമായി ആരാധകര്. ഐപിഎല് 2026 സീസണില് ടീമിന്റെ സ്ട്രാറ്റജി പാളിയെന്നാണ് വിമര്ശനം. സുനില് നരൈനെ ഓപ്പണര് സ്ഥാനത്തുനിന്ന് മാറ്റി, പകരം ആ സ്ഥാനത്ത് ക്യാപ്റ്റന് അജിങ്ക്യ രഹാനെ കളിക്കുന്നതാണ് ആരാധകരെ ചൊടിപ്പിച്ചത്. രഹാനെ വണ് ഡൗണായി കളിക്കുകയും, നരൈനെ ഓപ്പണറാക്കുകയും വേണമെന്ന് കൊല്ക്കത്തയുടെ സോഷ്യല് മീഡിയ പേജുകളിലൂടെ ആരാധകര് ആവശ്യപ്പെടുന്നു.
സുനില് നരൈന്-ഫിന് അലന് ഓപ്പണിങ് സഖ്യം ക്ലിക്കായാല് പവര്പ്ലേയില് കെകെആറിന് പരമാവധി സ്കോറുകള് കണ്ടെത്താനാകുമെന്ന് ആരാധകര് ചൂണ്ടിക്കാട്ടുന്നു. മിക്ക പന്തുകളും അടിച്ചുപറത്തുകയെന്ന നരൈന്റെ നയം ടി20 ക്രിക്കറ്റിനും അനുയോജ്യമാണ്. എന്നാല് മധ്യനിരയില് ബാറ്ററെന്ന നിലയില് നരൈന് അത്ര മികച്ച പ്രകടനം പുറത്തെടുത്തിട്ടില്ല.
ഇത്തവണ സംഭവിച്ചത്
ഇത്തവണ കളിച്ച രണ്ട് മത്സരങ്ങളിലും കൊല്ക്കത്ത പരാജയപ്പെട്ടു. ആദ്യ മത്സരത്തില്സ മുംബൈ ഇന്ത്യന്സിനോട് ആറു വിക്കറ്റിനാണ് തോറ്റത്. ആദ്യം ബാറ്റു ചെയ്ത കൊല്ക്കത്ത നാല് വിക്കറ്റിന് 220 റണ്സെടുത്തു. മുംബൈ 19.1 ഓവറില് വിജയലക്ഷ്യം മറികടന്നു.
എന്നാല് ഈ മത്സരത്തില് ഓപ്പണറായി കളിച്ച രഹാനെ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. 40 പന്തില് 67 റണ്സ് നേടിയ രഹാനെയായിരുന്നു ടോപ് സ്കോറര്. മറ്റൊരു ഓപ്പണറായ ഫിന് അലന് 17 പന്തില് 37 റണ്സെടുത്തു.
ഇന്നലെ സണ്റൈസേഴ്സ് ഹൈദാരാബാദിനോടായിരുന്നു രണ്ടാം മത്സരം. ഈ പോരാട്ടത്തില് കൊല്ക്കത്ത 65 റണ്സിന് തോറ്റു. 227 റണ്സ് വിജയലക്ഷ്യം പിന്തുടര്ന്ന കെകെആര് 16 ഓവറില് 161 റണ്സിന് പുറത്തായി. സണ്റൈസേഴ്സിനെതിരെ രഹാനെ നിരാശപ്പെടുത്തി.
മുമ്പിലുണ്ടായിരുന്നത് കൂറ്റന് വിജയലക്ഷ്യമായിരുന്നിട്ടും ഓപ്പണറായി കളിച്ച താരത്തിന് 10 പന്തില് എട്ട് റണ്സ് നേടാനെ സാധിച്ചുള്ളൂ. മറുവശത്ത്, ഏഴ് പന്തില് 28 റണ്സ് നേടിയ ഫിന് അലന് കെകെആറിന് മികച്ച തുടക്കം നല്കി. ഇതോടെയാണ് നരൈനെ ഓപ്പണറായി തിരികെയെത്തിക്കണമെന്ന ആവശ്യം ശക്തമായത്.
KKR should actually drop Rahane and make Angkrish Raghuvanshi or Rinku as captain.
Fin Allen
Sunil Narine
Raghuvanshi
Cam Green
<>
Rinku Singh
Anukul Roy
Ramandeep
Vaibhav Arora
Karthik Tyagi
Muzarbani
Impact: Varun C
So their weakness is no 5 spot and Rahane as opener— Santosh (@ImSantoshKan) April 3, 2026
ഗംഭീറിന്റെ തന്ത്രം
2017-ല് അന്നത്തെ കൊല്ക്കത്ത ക്യാപ്റ്റനായിരുന്ന ഗൗതം ഗംഭീറാണ് നരൈനെ ഓപ്പണറാക്കി പരീക്ഷിച്ചത്. അന്ന് കിങ്സ് ഇലവന് പഞ്ചാബിനെതിരെ നടന്ന മത്സരത്തില് ഓപ്പണറായി കളിച്ച നരെയ്ന് 18 പന്തില് 37 റണ്സെടുത്ത് ഗംഭീറിന്റെ പ്രതീക്ഷ കാത്തു. പിന്നീട് പല മത്സരങ്ങളിലും ഗംഭീര് നരെയ്നെ ഓപ്പണറായി കളിപ്പിച്ചു. ഗംഭീര് കൊല്ത്ത വിട്ടപ്പോഴും, നരൈനെ പല മത്സരങ്ങളിലും ഓപ്പണറാക്കി കൊല്ക്കത്ത കളിപ്പിച്ചിരുന്നു. എന്നാല് കഴിഞ്ഞ ദിവസം നടന്ന മത്സരത്തില് എട്ടാമതായാണ് നരൈന് ബാറ്റിങിന് ഇറങ്ങിയത്.
KKR won titles when Narine was the opener. If GG was there as coach, Narine would be chosen as opener.
— Srinivas Pyata (@srinivaspyata9) April 3, 2026