MS Dhoni: ആരാധകന് ബൈക്കിൽ ഓട്ടോഗ്രാഫ് നൽകി എംഎസ് ധോണി; വിഡിയോ വൈറൽ
MS Dhoni Gives Autograph: ആരാധകൻ്റെ ബൈക്കിൽ ഓട്ടോഗ്രാഫ് നൽകുന്ന എംഎസ് ധോണിയുടെ വിഡിയോ വൈറൽ. എക്സ് പ്ലാറ്റ്ഫോമിലാണ് വിഡിയോ പ്രചരിക്കുന്നത്.
ക്രിക്കറ്റിൽ നിന്ന് വിരമിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും എംഎസ് ധോണിയ്ക്ക് ഇപ്പോഴും ആരാധകരുണ്ട്. താരം എവിടെ പോയാലും അവിടെ ആൾക്കൂട്ടമുണ്ടാവും. ആരാധകരോട് വളരെ സാധാരണ രീതിയിൽ സംവദിക്കുന്നതും ധോണിയുടെ പ്രത്യേകതയാണ്. ഇപ്പോഴിതാ അങ്ങനെ ഒരു സംഭവത്തിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. തൻ്റെ ആരാധകൻ്റെ ബൈക്കിൽ ഓട്ടോഗ്രാഫ് നൽകുന്ന ധോണിയുടെ ദൃശ്യങ്ങളാണ് വൈറലാവുന്നത്.
എംഎസ് ധോണിയ്ക്ക് വാഹനങ്ങളോട് ഭ്രമമുണ്ട്. പ്രത്യേകമായി തയ്യാറാക്കിയ ഗരേജിൽ താരത്തിന് കാറുകളുടെയും ബൈക്കുകളുടെയും ഒരു ശേഖരമുണ്ട്. വിൻ്റേജ് വാഹനങ്ങൾ മുതൽ അത്യാധുനിക വാഹനങ്ങൾ വരെ ഈ ഗരേജിലുണ്ട്. ഇടയ്ക്കിടെ ഈ വാഹനങ്ങളിൽ റാഞ്ചി തെരുവുകളിലൂടെ കറങ്ങാനിറങ്ങുന്നത് ധോണിയുടെ ഒരു പതിവാണ്. ഇങ്ങനെ ഒരു പതിവിനിടെയാണ് പുതിയ സംഭവമുണ്ടായതെന്ന് സൂചനയുണ്ട്.
തൻ്റെ ചുവന്ന റോയൽ എൻഫീൽഡ് ബൈക്കിൻ്റെ പെട്രോൾ ടാങ്കിൽ ഓട്ടോഗ്രാഫ് നൽകാമോ എന്നാണ് ആരാധകൻ്റെ ചോദ്യം. ഇതോടെ ധോണി ഓട്ടോഗ്രാഫ് എഴുതി ഒപ്പിടുന്നു. ബൈക്ക് ചുറ്റിനടന്ന് നോക്കുന്നുണ്ട് ധോണി. ഉടൻ തന്നെ ആരാധകൻ വണ്ടി സ്റ്റാർട്ട് ചെയ്യുന്നു. ഐഡിലിലുള്ള ബൈക്കിൻ്റെ താക്കോൽ ഓഫ് ചെയ്ത് വണ്ടി നിർത്തിയിട്ട് ധോണി നടന്നുപോവുകയാണ്. ചുറ്റും കുറച്ചുപേർ കൂടിനിൽക്കുന്നതും വിഡിയോയിൽ കാണാം.
അടുത്ത സീസണിൽ എംഎസ് ധോണി കളിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇക്കാര്യം ധോണി തന്നെ ഫ്രാഞ്ചൈസിയെ അറിയിച്ചു എന്ന് ക്രിക്ക്ബസ് റിപ്പോർട്ട് ചെയ്തിരുന്നു. ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ ക്യാപ്റ്റനായിരുന്ന ധോണി ഇപ്പോൾ താരമായാണ് ടീമിലുള്ളത്. മലയാളി താരം സഞ്ജു സാംസണെ ടീമിലെത്തിക്കാൻ ചെന്നൈ സൂപ്പർ കിംഗ്സ് ശ്രമം നടത്തുന്നതായി സൂചനകളുണ്ട്. ഈ മാസം 15 ആണ് ഐപിഎൽ റിട്ടൻഷൻ്റെ അവസാന ദിവസം. അതിന് മുൻപ് തന്നെ ഇക്കാര്യത്തിൽ സ്ഥിരീകരണമുണ്ടായേക്കും.
വിഡിയോ കാണാം
“chla ke report dena”😭❤️
A proper bihari boy, accent has not changed the slightest & the way he meets his fans & despite having bikes worth million of dollars, he still didn’t look down at the guy & his bike❤️ pic.twitter.com/DnNg6U1q0N
— Rajiv (@Rajiv1841) November 8, 2025