Mumbai Indians: ദൈവത്തിന്റെ പോരാളികള്‍ക്ക് കാല്‍ക്കുലേറ്റര്‍ എടുക്കാം; പ്ലേ ഓഫില്‍ എത്തണമെങ്കില്‍ ഇനി പൂഴിക്കടകന്‍ രക്ഷ

Mumbai Indians Playoff Qualification Scenarios: മുംബൈ ഇന്ത്യന്‍സിന്റെ പ്ലേ ഓഫ് സാധ്യതകള്‍ തുലാസിലായിരിക്കുകയാണ്. എട്ട് മത്സരങ്ങളിൽ ആറിലും മുംബൈ ഇന്ത്യന്‍സ് തോറ്റു. ആറു മത്സരങ്ങളാണ് മുംബൈയ്ക്ക് ഗ്രൂപ്പ് ഘട്ടത്തില്‍ അവശേഷിക്കുന്നത്. ആറു മത്സരങ്ങളിലും വൻ മാർജിനിൽ ജയിക്കുക മാത്രമാണ് പോംവഴി.

Mumbai Indians: ദൈവത്തിന്റെ പോരാളികള്‍ക്ക് കാല്‍ക്കുലേറ്റര്‍ എടുക്കാം; പ്ലേ ഓഫില്‍ എത്തണമെങ്കില്‍ ഇനി പൂഴിക്കടകന്‍ രക്ഷ

മുംബൈ ഇന്ത്യൻസ്

Published: 

30 Apr 2026 | 02:37 PM

MI Playoff Equation 2026, April 30: സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ നടന്ന ആവേശപ്പോരാട്ടത്തില്‍ 244 റൺസ് എന്ന കൂറ്റന്‍ സ്കോർ നേടിയിട്ടും ഞെട്ടിക്കുന്ന പരാജയം ഏറ്റുവാങ്ങേണ്ടി വന്നതോടെ മുംബൈ ഇന്ത്യന്‍സിന്റെ പ്ലേ ഓഫ് സാധ്യതകള്‍ തുലാസിലായിരിക്കുകയാണ്. എട്ട് മത്സരങ്ങളിൽ ആറിലും മുംബൈ ഇന്ത്യന്‍സ് തോറ്റു. രണ്ടെണ്ണത്തില്‍ മാത്രം ജയിച്ച മുന്‍ ചാമ്പ്യന്‍മാര്‍ നിലവിൽ പോയിന്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്താണ്. ബാറ്റിംഗിലും ബൗളിംഗിലും ഒരേ സമയം സ്ഥിരത കണ്ടെത്താൻ കഴിയാത്തതാണ് മുംബൈ ഇന്ത്യന്‍സിനെ പിന്നോട്ടടിക്കുന്നത്‌. പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്താൻ ഇനി വരുന്ന മത്സരങ്ങളിൽ മികച്ച പ്രകടനങ്ങൾ അനിവാര്യമാണ്.

ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ നേതൃത്വത്തിൽ ടീമിന് ഒത്തൊരുമയോടെ കളിക്കാനാകുന്നില്ല. സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ അടക്കമുള്ള സീനിയര്‍ താരങ്ങള്‍ക്ക് പഴയ പ്രതാപവുമില്ല. ബാറ്റര്‍മാര്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കുമ്പോഴും ബൗളർമാർ അധിക റൺസ് വഴങ്ങുന്നതാണ് തിരിച്ചടി. പരിക്കേറ്റ മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ അഭാവവും തലവേദനയാണ്. പകരം പരീക്ഷിച്ച താരങ്ങള്‍ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്തുന്നതുമില്ല.

പ്ലേ ഓഫ് സാധ്യതകള്‍

ഇനി ആറു മത്സരങ്ങളാണ് മുംബൈയ്ക്ക് ഗ്രൂപ്പ് ഘട്ടത്തില്‍ അവശേഷിക്കുന്നത്. ഈ ആറു മത്സരങ്ങളിലും വൻ മാർജിനിൽ ജയിക്കുക എന്നത് മാത്രമാണ് മുംബൈയ്ക്ക് മുന്നിലുള്ള ഏക പോംവഴി. ആറു മത്സരങ്ങളിലും ജയിച്ചാല്‍ 16 പോയിന്റാകും. അതുവഴി പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കാം. എന്നാൽ ഇനി ഒരു തോൽവി കൂടി സംഭവിച്ചാൽ, മറ്റ് ടീമുകളുടെ ഫലങ്ങളും നെറ്റ് റൺ റേറ്റും ആശ്രയിക്കേണ്ടി വരും. മുൻ സീസണുകളിൽ 14 പോയിന്റോടെ ടീമുകൾ മുന്നേറിയിട്ടുണ്ടെങ്കിലും, ഇത്തവണ പോയിന്റ് പട്ടികയില്‍ മുന്നിലുള്ള ടീമുകള്‍ പുറത്തെടുക്കുന്ന മികച്ച പ്രകടനം കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുകയാണ്.

Also Read: Ryan Rickelton: രോഹിതിനെ പോലും പിന്നിലാക്കി; മുംബൈ ഇന്ത്യന്‍സില്‍ ആ വമ്പന്‍ നേട്ടത്തില്‍ റിക്കല്‍ട്ടണ്‍ ഇനി ഒന്നാമന്‍

അടുത്ത പരീക്ഷണം

മെയ് 2-ന് ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ നടക്കുന്ന മത്സരമാണ് മുംബൈയുടെ അടുത്ത പരീക്ഷണം. ഏപ്രില്‍ 23-ന് ഇരുടീമുകളും ഏറ്റുമുട്ടിയിരുന്നു. അന്ന് ചെന്നൈ 103 റണ്‍സിനാണ് മുംബൈയെ തകര്‍ത്തത്. മലയാളി താരം സഞ്ജു സാംസണ്‍ നേടിയ സെഞ്ചുറിയാണ് (54 പന്തില്‍ 101 നോട്ടൗട്ട്) അന്ന് മുംബൈയെ തകര്‍ത്തത്.

ചെന്നൈയ്‌ക്കെതിരായ മത്സരശേഷം ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്, റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു, പഞ്ചാബ് കിംഗ്‌സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ് എന്നീ ടീമുകളെയും നേരിടേണ്ടി മുംബൈയ്ക്ക് നേരിടേണ്ടി വരും. വരും. ഗ്രൂപ്പ് ഘട്ടം മെയ് 24-ന് രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തോടെ അവസാനിക്കും. ഈ മത്സരങ്ങൾ എല്ലാം തന്നെ മുംബൈയ്ക്ക് ‘ഡൂ ഓർ ഡൈ’ പോരാട്ടങ്ങളായിരിക്കും.

പക്വമായ സമീപനം

തുടർച്ചയായ തോൽവികൾക്കിടയിലും ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ പക്വമായ സമീപനം ശ്രദ്ധേയമാണ്. ഹൈദരാബാദിനെതിരായ മത്സരത്തിന് ശേഷം ബൗളർമാരെ വിമർശിക്കാൻ ഹാർദിക് തയ്യാറായില്ല. ടീം എന്ന നിലയിൽ പരാജയപ്പെട്ടുവെന്ന് ഹാര്‍ദ്ദിക് സമ്മതിച്ചു. എന്നാല്‍ ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന ആത്മവിശ്വാസം അദ്ദേഹം പ്രകടിപ്പിച്ചു. ആരാധകരെ നിരാശരാക്കിയതിൽ ഖേദം രേഖപ്പെടുത്തിയ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ എതിരാളികളുടെ പ്രകടനത്തെയും പ്രശംസിക്കാൻ മറന്നില്ല. ഹൈദരാബാദിന്റെ ഹെൻറിച്ച് ക്ലാസൻ, ട്രാവിസ് ഹെഡ്, അഭിഷേക് ശർമ്മ എന്നിവരുടെ പ്രകടനത്തെ ഹാര്‍ദ്ദിക് അഭിനന്ദിച്ചു.

English Summary

Mumbai Indians’ playoff hopes in IPL 2026 hang in the balance. If they win all the remaining 6 matches in the group stage, they can keep their playoff chances alive. They are currently ninth in the points table. They have won only two of their eight matches.

Follow Us
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
വേനൽക്കാലത്ത് കോഴിയോ മീനോ ആരോഗ്യകരം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്