PBKS vs MI: പഞ്ചാബിനെ തളയ്ക്കാന്‍ ആരുണ്ട്? മുംബൈയെയും തകര്‍ത്തെറിഞ്ഞ് ശ്രേയസും സംഘവും

Punjab Kings vs Mumbai Indians: അപരാജിതക്കുതിപ്പ് തുടര്‍ന്ന് പഞ്ചാബ് കിങ്‌സ്. മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ ഏഴു വിക്കറ്റിന് തകര്‍ത്തു. 196 റണ്‍സ് വിജയലക്ഷ്യം 21 പന്തുകള്‍ ബാക്കിനില്‍ക്കെ മറികടന്നു. സ്‌കോര്‍: മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ ആറു വിക്കറ്റിന് 195, പഞ്ചാബ് കിങ്‌സ് 16.3 ഓവറില്‍ മൂന്നു വിക്കറ്റിന് 198.

PBKS vs MI: പഞ്ചാബിനെ തളയ്ക്കാന്‍ ആരുണ്ട്? മുംബൈയെയും തകര്‍ത്തെറിഞ്ഞ് ശ്രേയസും സംഘവും

പഞ്ചാബ് കിങ്‌സ് താരങ്ങള്‍

Edited By: 

Jenish Thomas | Updated On: 25 Apr 2026 | 03:54 PM

മുംബൈ:  ഐപിഎല്ലിൽ അപരാജിതക്കുതിപ്പ് തുടര്‍ന്ന് പഞ്ചാബ് കിങ്‌സ് (Punjab Kings). ഇന്ന് നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ ഏഴു വിക്കറ്റിന് തകര്‍ത്തു. മുംബൈ ഇന്ത്യൻസ് ഉയർത്തിയ 196 റണ്‍സ് വിജയലക്ഷ്യം 21 പന്തുകള്‍ ബാക്കിനില്‍ക്കെ പഞ്ചാബ് മറികടന്നു. സ്‌കോര്‍: മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ ആറു വിക്കറ്റിന് 195, പഞ്ചാബ് കിങ്‌സ് 16.3 ഓവറില്‍ മൂന്നു വിക്കറ്റിന് 198. മുംബൈക്കായി ദക്ഷിണാഫ്രിക്കൻ താരം ക്വിൻ്റൺ ഡി കോക്ക് സെഞ്ചുറി നേടിയെങ്കിലും അത് പാഴായി.

പുറത്താകാതെ 39 പന്തില്‍ 80 റണ്‍സ് നേടിയ ഓപ്പണർ പ്രഭ്‌സിമ്രാന്‍ സിങിന്റെയും, 35 പന്തില്‍ 66 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെയും ബാറ്റിങാണ് പഞ്ചാബിന്റെ ചേസിങ് അനായാസമാക്കിയത്. പ്രിയാന്‍ഷ് ആര്യ-ഒമ്പത് പന്തില്‍ 15, കൂപ്പര്‍ കോണോലി-12 പന്തില്‍ 17, മാര്‍ക്കസ് സ്റ്റോയിനിസ്-പുറത്താകാതെ അഞ്ച് പന്തില്‍ 10 എന്നിങ്ങനെയാണ് മറ്റ് പഞ്ചാബ് ബാറ്റര്‍മാരുടെ സ്‌കോറുകള്‍.

മുംബൈ ഇന്ത്യൻസിനെതിരെയുള്ള ശ്രെയസ് അയ്യരുടെ ബാറ്റിങ്

നാലോവറില്‍ 31 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ അല്ലാ ഗസന്‍ഫര്‍ മാത്രമാണ് മുംബൈ ബൗളിങ് നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. ശാര്‍ദ്ദുല്‍ താക്കൂര്‍ ഒരു വിക്കറ്റ് വീഴ്ത്തിയെങ്കിലും മൂന്നോവറില്‍ 42 റണ്‍സ് വിട്ടുകൊടുത്തു.

Also Read: Suryakumar Yadav: പഞ്ചാബിനെതിരെ ഗോള്‍ഡന്‍ ഡക്ക്; ഐപിഎല്ലിലും രക്ഷയില്ല; സൂര്യകുമാറിന് എന്തുപറ്റി?

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യത് മുംബൈക്ക് വേണ്ടി പുറത്താകാതെ 60 പന്തില്‍ 112 റണ്‍സ് നേടിയ ക്വിന്റോണ്‍ ഡി കോക്കും, 31 പന്തില്‍ 50 റണ്‍സ് നേടിയ നമന്‍ ധിറും മാത്രമാണ് തിളങ്ങിയത്. റിയാന്‍ റിക്കല്‍ട്ടണ്‍-എട്ട് പന്തില്‍ രണ്ട്, സൂര്യകുമാര്‍ യാദവ്-ഗോള്‍ഡന്‍ ഡക്ക്, ഹാര്‍ദ്ദിക് പാണ്ഡ്യ-12 പന്തില്‍ 14, ഷെര്‍ഫെയ്ന്‍ റുഥര്‍ഫോര്‍ഡ്-അഞ്ച് പന്തില്‍ ഒന്ന്, തിലക് വര്‍മ-മൂന്ന് പന്തില്‍ എട്ട് എന്നിവര്‍ക്ക് കാര്യമായി ഒന്നും ചെയ്യാനായില്ല. നാല് ഓവറിൽ 22 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റെടുത്ത അർഷ്ദീപ് സിങ്ങാണ് പഞ്ചാബിൻ്റെ വിജയശിൽപി.

Follow Us
കൊളസ്ട്രോളിനും ബിപിയ്ക്കും ഏത്തപ്പഴവുമായി എന്തു ബന്ധം
മീന്‍ എത്ര ദിവസം ഫ്രിഡ്ജില്‍  സൂക്ഷിക്കാം? എവിടെ വെക്കണം?
ഫ്രിഡ്ജിലെ ദുർഗന്ധം പോകുന്നില്ലേ? ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
മഞ്ഞളിന്റെ ഗുണം പൂർണ്ണമായി ലഭിക്കണോ?
മലപ്പുറത്ത് ബൈക്കും സ്കൂട്ടറും ഇടിച്ചുണ്ടായ അപകടം
തീർഥാടകരുടെ ബാഗ് അടിച്ചുമാറ്റി സിംഹം
കോഴിക്കോട് സ്‌കൂട്ടറും ബസും കൂട്ടിയിടിച്ച് പതിനേഴുകാരന് ദാരുണാന്ത്യം
തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കൊപ്പം ലീഗ് നേതാക്കൾ