AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

MS Dhoni: ചെപ്പോക്കില്‍ ഇന്ന് ‘തല’യുടെ അവസാന പോരാട്ടമോ? ആരാധകര്‍ ആശങ്കയില്‍

MS Dhoni Injury Update: ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഇനി രണ്ട് മത്സരങ്ങള്‍ മാത്രമാണ് ലീഗ് ഘട്ടത്തില്‍ ബാക്കിയുള്ളത്. 12 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി. എന്നാല്‍ ഒരു മത്സരത്തില്‍ പോലും കളിക്കാന്‍ മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിക്ക് സാധിച്ചില്ല. സീസണിന്റെ തുടക്കം മുതല്‍ ധോണി പരിക്കിന്റെ പിടിയിലായിരുന്നു.

MS Dhoni: ചെപ്പോക്കില്‍ ഇന്ന് ‘തല’യുടെ അവസാന പോരാട്ടമോ? ആരാധകര്‍ ആശങ്കയില്‍
എംഎസ് ധോണിImage Credit source: PTI
Jayadevan AM
Jayadevan AM | Published: 18 May 2026 | 02:33 PM

Chennai Super Kings: ഐപിഎല്‍ 2026 സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഇനി രണ്ട് മത്സരങ്ങള്‍ മാത്രമാണ് ലീഗ് ഘട്ടത്തില്‍ ബാക്കിയുള്ളത്. 12 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി. എന്നാല്‍ ഒരു മത്സരത്തില്‍ പോലും കളിക്കാന്‍ മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിക്ക് സാധിച്ചില്ല. സീസണിന്റെ തുടക്കം മുതല്‍ ധോണി പരിക്കിന്റെ പിടിയിലായിരുന്നു. ഇന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ചെപ്പോക്കില്‍ നടക്കുന്ന മത്സരത്തില്‍ ധോണി കളിച്ചേക്കുമെന്ന് അഭ്യൂഹമുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. ഇന്ന് ചെപ്പോക്കിലെ ധോണിയുടെ അവസാന മത്സരമായിരിക്കുമോയെന്നാണ് ആരാധകരുടെ ആശങ്ക.

അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ധോണി നടത്തിയ പരാമര്‍ശമാണ് ഈ ആശങ്കയ്ക്ക് കാരണം. 2021-ൽ ചെന്നൈയിൽ നടന്ന സിഎസ്കെയുടെ ഐപിഎൽ കിരീടധാരണ ആഘോഷങ്ങൾക്കിടെ, തന്റെ അവസാന ഐപിഎൽ മത്സരം ചെന്നൈയിൽ കളിക്കാൻ കഴിയുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്ന് ധോണി പറഞ്ഞിരുന്നു.

“ഞാൻ എപ്പോഴും എന്റെ ക്രിക്കറ്റ് മത്സരങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്യാറുണ്ട്. ഞാൻ കളിച്ച അവസാന ഏകദിന മത്സരം എന്റെ ജന്മനാടായ റാഞ്ചിയിലായിരുന്നു. അതുപോലെ, എന്റെ അവസാന ടി20 ചെന്നൈയിലായിരിക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. അത് അടുത്ത വർഷമാണോ അതോ അഞ്ച് വർഷത്തിന് ശേഷമാണോ എന്ന് നമുക്ക് ഇപ്പോൾ കൃത്യമായി അറിയില്ല”-അഞ്ച് വർഷം മുൻപ് തന്റെ വിരമിക്കല്‍ മത്സരത്തെക്കുറിച്ച് ധോണി പറഞ്ഞത് ഇപ്രകാരമായിരുന്നു.

Also Read: Suryakumar Yadav: സൂര്യകുമാര്‍ യാദവ് തെറിക്കുമോ? നിര്‍ണായക ബിസിസിഐ യോഗം ഉടന്‍

ചെന്നൈയും സൺറൈസേഴ്സും ചെപ്പോക്കിൽ നേർക്കുനേർ വരുമ്പോൾ അഞ്ച് വര്‍ഷം മുമ്പ് ധോണി പറഞ്ഞത് ഇന്ന് യാഥാര്‍ത്ഥ്യമാകുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഈ സീസണില്‍ ചെന്നൈയില്‍ നടക്കുന്ന അവസാനത്തെ മത്സരമാണിത്. ഗ്രൗണ്ടായ ചെപ്പോക്കില്‍ ധോണി കളിക്കുന്ന അവസാനത്തെ ഐപിഎല്‍ മത്സരം ഇതായിരിക്കുമെന്നാണ് ആരാധകരുടെ സംശയം.

ധോണി കളിക്കുമോ?

ധോണി സണ്‍റൈസേഴ്‌സിനെതിരെ കളിക്കാന്‍ സാധ്യതയുണ്ടെന്ന് മുന്‍ താരം ആര്‍ അശ്വിന്‍ പറഞ്ഞു. കഴിഞ്ഞ രണ്ട് മൂന്ന് മത്സരങ്ങളായി ധോണി കളിക്കാൻ പൂർണ്ണ സജ്ജനാണെന്നാണ് താൻ കേട്ടതെന്നും അശ്വിന്‍ വ്യക്തമാക്കി. സൺറൈസേഴ്സ് ഹൈദരാബാദിനെതിരെയുള്ള മത്സരത്തിൽ എം.എസ്. ധോണി കളിക്കാൻ സാധ്യതയുണ്ടെന്നാണ് തോന്നുന്നത്.

ധോണി ടീമിന്റെ ഭാവി മുൻനിർത്തി മാനേജ്മെന്റിന് പുതിയൊരു നിരയെ വാർത്തെടുക്കാൻ വേണ്ടിയാണ് മാറിനിൽക്കുന്നതെന്ന തരത്തിലുള്ള ചില നിരീക്ഷണങ്ങളും പുറത്തുവരുന്നുണ്ട്. ധോണിയുടെ തിരിച്ചുവരവ് നിലവിലെ സിഎസ്കെ ടീമിന്റെ കോമ്പിനേഷനെ ബാധിച്ചേക്കുമെന്ന് കരുതുന്നവരുമുണ്ട്.

ധോണി കളിക്കുമോയെന്ന് ടോസ് സമയത്ത് മാത്രമേ വ്യക്തമാകൂ. ധോണി കളിച്ചാല്‍ സഞ്ജു സാംസണ്‍ ഇമ്പാക്ട് പ്ലയറാകാന്‍ നേരിയ സാധ്യതയുണ്ട്. ധോണി സജീവമായി പരിശീലനത്തില്‍ പങ്കെടുക്കുന്നുണ്ട്. ധോണി നന്നായി ബാറ്റു ചെയ്യുന്നുണ്ടെന്ന് ബാറ്റിംഗ് പരിശീലകന്‍ മൈക്കല്‍ ഹസി പറഞ്ഞിരുന്നു. ധോണിയുടെ റീഹാബ് പ്രക്രിയ മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വാം-അപ്പ് മത്സരത്തിനിടെ ധോണിയെ കളിപ്പിക്കാൻ ടീം നേരത്തെ ശ്രമിച്ചുവെന്നും എന്നാൽ ആ സമയത്ത് കാൽവണ്ണയിലെ പരിക്ക് വീണ്ടും വില്ലനാവുകയുമായിരുന്നുവെന്നും മുഖ്യപരിശീലകന്‍ സ്റ്റീഫൻ ഫ്ലെമിംഗ് നേരത്തെ വ്യക്തമാക്കിയിരുന്നു.

English Summary

MS Dhoni hasn’t played in IPL 2026 due to a calf injury. He might return tonight against SRH for Chennai’s final home game. Ravichandran Ashwin suggested that Dhoni is fit and ready to play. Fans believe this match could be Dhoni’s final appearance at Chepauk.

Follow Us