AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Ranji Trophy: കേരളത്തിന്റെ പ്രതീക്ഷകള്‍ തട്ടിത്തെറിപ്പിച്ച് ചിരാഗ് ജാനി; സൗരാഷ്ട്ര കൂറ്റന്‍ സ്‌കോറിലേക്ക്‌

Ranji trophy Kerala vs Saurashtra: രഞ്ജി ട്രോഫിയില്‍ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ കേരളത്തിനെതിരെ സൗരാഷ്ട്ര ശക്തമായ നിലയില്‍. അഞ്ച് വിക്കറ്റിന് 351 എന്ന നിലയിലാണ് സൗരാഷ്ട്ര. നിലവില്‍ 278 റണ്‍സ് ലീഡുണ്ട്

Ranji Trophy: കേരളത്തിന്റെ പ്രതീക്ഷകള്‍ തട്ടിത്തെറിപ്പിച്ച് ചിരാഗ് ജാനി; സൗരാഷ്ട്ര കൂറ്റന്‍ സ്‌കോറിലേക്ക്‌
Kerala vs Saurashtra Image Credit source: Kerala Cricket Association/Facebook
jayadevan-am
Jayadevan AM | Published: 10 Nov 2025 21:49 PM

തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ കേരളത്തിനെതിരെ സൗരാഷ്ട്ര ശക്തമായ നിലയില്‍. അഞ്ച് വിക്കറ്റിന് 351 എന്ന നിലയിലാണ് സൗരാഷ്ട്ര. നിലവില്‍ 278 റണ്‍സ് ലീഡുണ്ട്. സെഞ്ചുറി നേടിയ ചിരാഗ് ജാനിയുടെയും, അര്‍ധ സെഞ്ചുറികള്‍ നേടിയ എ വി വാസവദയുടെയും, പ്രേരങ്ക് മങ്കാദിന്റെയും ബാറ്റിങ് മികവാണ് സൗരാഷ്ട്രയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 152 റണ്‍സ് നേടിയ ജാനിയെ എന്‍പി ബേസിലും, 74 റണ്‍സെടുത്ത വാസവദയെ ബാബ അപരാജിതും പുറത്താക്കി.

52 റണ്‍സുമായി പ്രേരക് മങ്കാദും, ഒരു റണ്‍സുമായി ആന്‍ഷ് ഗോസായിയും ക്രീസിലുണ്ട്. എച്ച് ദേശായ്-5, ഗജ്ജാര്‍ സമ്മാര്‍-31, ജയ് ഗോഹില്‍-24 എന്നിവരാണ് പുറത്തായ മറ്റ് ബാറ്റര്‍മാര്‍. കേരളത്തിനായി എംഡി നിധീഷും, എന്‍പി ബേസിലും രണ്ട് വിക്കറ്റ് വീതവും, ബാബ അപരാജിത് ഒരു വിക്കറ്റും സ്വന്തമാക്കി.

ആദ്യ ഇന്നിങ്‌സില്‍ 160 റണ്‍സിന് പുറത്തായ സൗരാഷ്ട്ര, രണ്ടാം ഇന്നിങ്‌സില്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. കേരളം ആദ്യ ഇന്നിങ്‌സില്‍ 233 റണ്‍സെടുത്തിരുന്നു. രണ്ടാം ഇന്നിങ്‌സിലെ സൗരാഷ്ട്ര ബാറ്റര്‍മാര്‍ പുറത്തെടുത്ത മികവ് കേരളത്തിന്റെ വിജയപ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പിച്ചു. മത്സരം സമനിലയിലാകാനാണ് സാധ്യത.

Also Read: Sanju Samson: ട്വിസ്റ്റോട് ട്വിസ്റ്റ്; പഞ്ചാബിനും വേണം സഞ്ജു സാംസണിനെ; സ്റ്റോയിനിസിനെ പകരം നല്‍കാന്‍ തയ്യാര്‍

80 റണ്‍സെടുത്ത രോഹന്‍ കുന്നുമ്മലിന്റെയും, 69 റണ്‍സെടുത്ത ബാബ അപരാജിതിന്റെയും ബാറ്റിങ് മികവിലാണ് കേരളം 233 റണ്‍സെടുത്തത്. മറ്റ് ബാറ്റര്‍മാര്‍ക്ക് മികച്ച പ്രകടനം പുറത്തെടുക്കാനായില്ല.