AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sanju Samson: ട്വിസ്റ്റോട് ട്വിസ്റ്റ്; പഞ്ചാബിനും വേണം സഞ്ജു സാംസണിനെ; സ്റ്റോയിനിസിനെ പകരം നല്‍കാന്‍ തയ്യാര്‍

Sanju Samson IPL Trade Twist: സഞ്ജു സാംസണിനെ സ്വന്തമാക്കാന്‍ പഞ്ചാബ് കിങ്‌സും രംഗത്ത്. രവിചന്ദ്രന്‍ അശ്വിനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സഞ്ജുവിനെ സ്വന്തമാക്കാനുള്ള പഞ്ചാബിന്റെ ശ്രമം വിജയിച്ചില്ലെന്നാണ് സൂചന

Sanju Samson: ട്വിസ്റ്റോട് ട്വിസ്റ്റ്; പഞ്ചാബിനും വേണം സഞ്ജു സാംസണിനെ; സ്റ്റോയിനിസിനെ പകരം നല്‍കാന്‍ തയ്യാര്‍
സഞ്ജു സാംസൺImage Credit source: PTI
jayadevan-am
Jayadevan AM | Published: 10 Nov 2025 18:06 PM

സഞ്ജു സാംസണിനെ സ്വന്തമാക്കാന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനും, ഡല്‍ഹി ക്യാപിറ്റല്‍സിനും പിന്നാലെ പഞ്ചാബ് കിങ്‌സും രംഗത്ത്. മുന്‍ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ രവിചന്ദ്രന്‍ അശ്വിനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആഷ് കി ബാത്ത് എന്ന തന്റെ യൂട്യൂബ് ചാനലില്‍ സ്‌പോര്‍ട്‌സ് ജേണലിസ്റ്റ് വിമല്‍ കുമാറുമായി സംസാരിക്കുന്നതിനിടെയാണ് അശ്വിന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. രാജസ്ഥാന്‍ റോയല്‍സിന് ഒരു ഓള്‍റൗണ്ട് ഫിനിഷറെ ആവശ്യമുണ്ടെന്നും മാര്‍ക്കസ് സ്റ്റോയിനിസിനെ ചുറ്റിപ്പറ്റി ചര്‍ച്ചകള്‍ നടന്നെന്നും അശ്വിന്‍ വ്യക്തമാക്കി. എന്നാല്‍ സഞ്ജുവിനെ സ്വന്തമാക്കാനുള്ള പഞ്ചാബിന്റെ ശ്രമം വിജയിച്ചില്ലെന്നാണ് അശ്വിന്റെ വാക്കുകളില്‍ നിന്നു ലഭിക്കുന്ന സൂചന.

സഞ്ജു സാംസണിനെ പോലൊരു താരം രാജസ്ഥാന്‍ റോയല്‍സ് വിടാന്‍ ആഗ്രഹിക്കുന്നെങ്കില്‍ മറ്റ് ഫ്രാഞ്ചെസികള്‍ക്ക് അദ്ദേഹത്തെ ടീമിലെത്തിക്കാന്‍ താല്‍പര്യമുണ്ടാകും. സഞ്ജു സാംസണിനു വേണ്ടി ഡല്‍ഹി ക്യാപിറ്റല്‍സ് ട്രിസ്റ്റണ്‍ സ്റ്റബ്‌സിനെയും, സമീര്‍ റിസ്‌വിയെയും വിട്ടുകൊടുക്കാന്‍ സാധ്യതയുണ്ടായിരുന്നു. ആ ട്രേഡ് നടക്കേണ്ടതായിരുന്നു. പക്ഷേ, അത് സംഭവിച്ചില്ല. ഡല്‍ഹിക്ക് ഒരു ഓപ്പണറെ ആവശ്യമുണ്ട്. ഡല്‍ഹിയിലേത് നല്ല ബാറ്റിങ് വിക്കറ്റാണ്. സഞ്ജുവിന് ഡല്‍ഹി മികച്ചതാകുമായിരുന്നുവെന്നും അശ്വിന്‍ അഭിപ്രായപ്പെട്ടു

സഞ്ജു ചെന്നൈയിലേക്ക്?

നിരവധി ഫ്രാഞ്ചെസികള്‍ സഞ്ജുവിന് പിന്നാലെയുണ്ടെങ്കിലും താരം ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ എത്താനാണ് സാധ്യതയേറെയും. രവീന്ദ്ര ജഡേജയെ ചെന്നൈ രാജസ്ഥാന് വിട്ടുനല്‍കുമെന്നാണ് റിപ്പോര്‍ട്ട്. ജഡേജയ്‌ക്കൊപ്പം മറ്റൊരു താരത്തെയും റോയല്‍സ് ആവശ്യപ്പെട്ടിട്ടുണ്ട്.

Also Read: Sanju Samson: സഞ്ജു ചെന്നൈ സൂപ്പർ കിംഗ്സിലെത്തി; ഔദ്യോഗിക അറിയിപ്പ് ഉടൻ: സ്ഥിരീകരിച്ച് അശ്വിൻ

സാം കറന്‍, ഡെവാള്‍ഡ് ബ്രെവിസ്, മതീഷ് പതിരനെ തുടങ്ങിയ പേരുകളാണ് ചര്‍ച്ചകളില്‍. ഇതില്‍ സാം കറനെ വിട്ടുനല്‍കാനാണ് സാധ്യതയെന്നാണ് സൂചന. സഞ്ജു എത്തുന്നത് ചെന്നൈയ്ക്ക് ഗുണം ചെയ്യുമെന്ന് അശ്വിന്‍ പറഞ്ഞു. ചെന്നൈയുടെ ടോപ് ഓര്‍ഡറിലെ വിടവ് സഞ്ജു നികത്തും. സാം കറനെ പോലൊരു താരത്തെ ലഭിക്കുന്നത് രാജസ്ഥാനും നല്ലതാണെന്നും അശ്വിന്‍ വ്യക്തമാക്കി.

ജഡേജയ്ക്ക് ഇത് മികച്ച അവസരമാണ്. എവിടെ തുടങ്ങിയോ അവിടെ കരിയര്‍ അവസാനിപ്പിക്കാനാകും. ജഡേജയെ ട്രേഡ് ചെയ്യുന്നത് ചെന്നൈ സ്വീകരിച്ച വലിയ തീരുമാനമാണ്. സിഎസ്‌കെ ആരാധകരുടെ ഹൃദയത്തിലാണ് ജഡേജയുടെ സ്ഥാനം. ജഡേജയെ വിടുന്നത് അത്ര എളുപ്പമല്ല. അതുകൊണ്ട് സഞ്ജുവിന് ചെന്നൈയുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനാകണം. രാജസ്ഥാന്‍ റോയല്‍സ് ഒരു കുടുംബം പോലെയാണ്. സഞ്ജു അവിടെ നിന്ന് പോയാല്‍ റോയല്‍സിലെ അന്തരീക്ഷം എങ്ങനെയാകുമെന്ന് അറിയില്ലെന്നും രവിചന്ദ്രന്‍ അശ്വിന്‍ വ്യക്തമാക്കി.

വീഡിയോ കാണാം