AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

സഞ്ജുവിനെ പരിഹസിച്ച് രോഹിത് ശര്‍മ, ഹിറ്റ്മാന്‍ ശ്രേയസിനോട് പറഞ്ഞത്‌

അവാര്‍ഡ് ദാന ചടങ്ങില്‍ മികച്ച ടി20 ബാറ്ററായി തിരഞ്ഞെടുത്തത് സഞ്ജുവിനെയായിരുന്നു. ഭാര്യ ചാരുലതയ്ക്കാണ് സഞ്ജു പുരസ്‌കാരം സമര്‍പ്പിച്ചത്. ഒമ്പതാം നമ്പറില്‍ ബാറ്റ് ചെയ്യാനും, ലെഫ്റ്റ് ആം സ്പിന്‍ എറിയാന്‍ ആവശ്യപ്പെട്ടാല്‍ അത് ചെയ്യാനും തയ്യാറാണെന്നും സഞ്ജു സാംസണ്‍

സഞ്ജുവിനെ പരിഹസിച്ച് രോഹിത് ശര്‍മ, ഹിറ്റ്മാന്‍ ശ്രേയസിനോട് പറഞ്ഞത്‌
സഞ്ജു സാംസൺ, രോഹിത് ശർമ്മ, ശ്രേയസ് അയ്യർImage Credit source: Social Media
jayadevan-am
Jayadevan AM | Published: 08 Oct 2025 20:44 PM

സിയറ്റ് അവാർഡ് ദാന ചടങ്ങിൽ സഞ്ജു സാംസണ്‍ നടക്കുന്ന രീതിയെ പരിഹസിച്ച് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. രോഹിത് ശര്‍മയും, ശ്രേയസ് അയ്യരും ഇരിക്കുന്നതിനിടെയാണ് സഞ്ജു ആ വഴിയെത്തിയത്. ഇതിനിടെ സഞ്ജു നടക്കുന്ന രീതി രോഹിത് ശ്രേയസിനെ വിളിച്ചു കാണിച്ചു. തുടര്‍ന്ന് ഇരുവരും പൊട്ടിച്ചിരിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇരുവരുടെയും ഇരിപ്പിടത്തില്‍ നിന്ന് കുറച്ചു മാറിയാണ് സഞ്ജു ഇരുന്നത്. ഇതിന് ശേഷം സഞ്ജുവും ചിരിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.

അതേസമയം, അവാര്‍ഡ് ദാന ചടങ്ങില്‍ മികച്ച ടി20 ബാറ്ററായി തിരഞ്ഞെടുത്തത് സഞ്ജുവിനെയായിരുന്നു. ഭാര്യ ചാരുലതയ്ക്കാണ് സഞ്ജു പുരസ്‌കാരം സമര്‍പ്പിച്ചത്. ഒമ്പതാം നമ്പറില്‍ ബാറ്റ് ചെയ്യാനും, ലെഫ്റ്റ് ആം സ്പിന്‍ എറിയാന്‍ ആവശ്യപ്പെട്ടാല്‍ അത് ചെയ്യാനും തയ്യാറാണെന്നും സഞ്ജു പറഞ്ഞിരുന്നു.

രോഹിത് ശര്‍മയ്ക്കും സഞ്ജു നന്ദി പറഞ്ഞു. സക്‌സസ് ഫോര്‍മുല മനസിലാക്കാന്‍ 16 വര്‍ഷമെടുത്തു. ‘രോഹിത് ഭായി’ക്ക് നന്ദി പറയുന്നുവെന്നും സഞ്ജു പറഞ്ഞു. ഓസ്‌ട്രേലിയക്കെതിരെ നടക്കുന്ന ടി20 പരമ്പരയിലാണ് സഞ്ജു ഇനി ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്നത്. ഏകദിന ടീമില്‍ ഉള്‍പ്പെടുമെന്ന് പ്രതീക്ഷിച്ചെങ്കിലും തഴയപ്പെട്ടു. സഞ്ജു ടോപ് ഓര്‍ഡര്‍ ബാറ്ററാണെന്ന വാദമുന്നയിച്ചാണ് താരത്തെ മാറ്റിനിര്‍ത്തിയത്. ഏത് ബാറ്റിങ് പൊസിഷനിലും സഞ്ജു അനുയോജ്യനാണെന്ന വസ്തുത വിസ്മരിച്ചായിരുന്നു സെലക്ഷന്‍ കമ്മിറ്റി താരത്തെ തഴഞ്ഞത്.

ഇതും വായിക്കുക: ‘അവാർഡ് സമർപ്പിക്കുന്നത് ഭാര്യയ്ക്ക്’; പോയ വർഷത്തെ മികച്ച ടി20 ബാറ്ററായി സഞ്ജു സാംസൺ

ഏഷ്യാ കപ്പിന് സമാനമായി ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിലും സഞ്ജു അഞ്ചാം നമ്പറിലാകും ബാറ്റ് ചെയ്യുന്നത്. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഒക്ടോബര്‍ 29നാണ് ആദ്യ മത്സരം. 31, നവംബര്‍ രണ്ട്, 6, എട്ട് തീയതികളിലാണ് മറ്റ് മത്സരങ്ങള്‍.

രോഹിത് സഞ്ജുവിനെ കളിയാക്കുന്ന വീഡിയോ