Sanju Samson: സഞ്ജു സാംസണ്‍ നമ്മള്‍ വിചാരിച്ച ആളല്ല സര്‍ ! ഇനി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ ഇന്ത്യയിലെ അംബാസഡര്‍
Sanju Samson named official ambassador of English Premier League in India: ഇപിഎല്ലിന്റെ ബ്രാൻഡ് പ്രമോട്ട് ചെയ്യുന്നതിനും രാജ്യത്തുടനീളമുള്ള ആരാധകരുമായി ഇടപഴകുന്നതിലും സഞ്ജു സാംസണ്‍ നിർണായക പങ്ക് വഹിക്കുമെന്ന് ഒരു പത്രക്കുറിപ്പിൽ പറയുന്നു.അംബാസഡറായി തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ്, സഞ്ജു മുംബൈയില്‍ വച്ച് നടന്ന ഒരു പരിപാടിയില്‍ മുൻ ഇംഗ്ലണ്ട്, ലിവർപൂൾ സ്‌ട്രൈക്കർ മൈക്കൽ ഓവനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു
ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ (ഇപിഎൽ) ഇന്ത്യയിലെ ഔദ്യോഗിക അംബാസഡറായി സഞ്ജു സാംസണെ നിയമിച്ചു. ഇന്ത്യ ഉള്‍പ്പെടുന്ന മേഖലയില്‍ ഇപിഎല്ലിന്റെ പ്രചാരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നീക്കം. ഇപിഎല്ലിന്റെ ബ്രാൻഡ് പ്രമോട്ട് ചെയ്യുന്നതിനും രാജ്യത്തുടനീളമുള്ള ആരാധകരുമായി ഇടപഴകുന്നതിലും സഞ്ജു സാംസണ്‍ നിർണായക പങ്ക് വഹിക്കുമെന്ന് ഒരു പത്രക്കുറിപ്പിൽ പറയുന്നു.അംബാസഡറായി തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ്, സഞ്ജു മുംബൈയില്‍ വച്ച് നടന്ന ഒരു പരിപാടിയില്‍ മുൻ ഇംഗ്ലണ്ട്, ലിവർപൂൾ സ്‌ട്രൈക്കർ മൈക്കൽ ഓവനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ലിവര്‍പൂളിന്റെ കടുത്ത ആരാധകനാണ് സഞ്ജു. മുംബൈയില്‍ നടന്ന പരിപാടിയില്‍ ലിവര്‍പൂളിനോടുള്ള ആരാധനയെക്കുറിച്ച് സഞ്ജു വെളിപ്പെടുത്തിയിരുന്നു. ലിവര്‍പൂളിന്റെ വലിയ ആരാധകനാണ് താന്‍. ചെറുപ്പം മുതല്‍ ഫുട്‌ബോള്‍ കാണാറുണ്ട്. കളിക്കുന്നതിനെക്കാള്‍ കൂടുതല്‍ സഹോദരനും, അച്ഛനുമൊപ്പം ഫുട്‌ബോള്‍ കളിക്കാറുണ്ട്. ഫുട്‌ബോളുമായി വളരെ അടുത്ത ബന്ധമാണുള്ളതെന്നും താരം വ്യക്തമാക്കിയിരുന്നു.




സഞ്ജുവിന്റെ പിതാവ് ഒരു ഫുട്‌ബോള്‍ താരമായിരുന്നു. സന്തോഷ് ട്രോഫിയില്‍ ഡല്‍ഹിക്ക് വേണ്ടി കളിച്ചിട്ടുണ്ട്. ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ബ്രാന്‍ഡ് അംബാസഡറായും സഞ്ജുവിനെ തിരഞ്ഞെടുത്തിരുന്നു.
ഹൈദരാബാദ് എഫ്‌സിക്കെതിരായ മത്സരത്തിലായിരുന്നു സാംസൺ ആദ്യമായി ബ്രാൻഡ് അംബാസഡറായി എത്തിയത്. സൂപ്പര്‍ ലീഗ് കേരളയില്‍ മലപ്പുറം എഫ്‌സിയുടെ സഹ ഉടമ കൂടിയാണ് സഞ്ജു. ഇപിഎല്‍ അംബാസഡറായി സഞ്ജുവിനെ നിയമിക്കുന്നത് കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികള്‍ക്കും സന്തോഷവാര്‍ത്തയാണ്.
Wait for Ronaldoooooooo 😉@IamSanjuSamson pic.twitter.com/9cgGK5WfrF
— Premier League India (@PLforIndia) October 6, 2025