Sanju Samson: ടീം പ്രഖ്യാപനത്തിലെ ദുഃസൂചന; ടി20യിലും സഞ്ജുവിനെ തഴയാനുള്ള പ്ലാനോ?
Sanju Samson's inclusion in T20 series against Australia raises questions: ടി20 സ്‌ക്വാഡില്‍ സഞ്ജുവിനെ അവസാനം ഉള്‍പ്പെടുത്തിയതില്‍ ആരാധകര്‍ ദുഃസൂചന സംശയിക്കുന്നു. എങ്കിലും, ഏഷ്യാ കപ്പിന് സമാനമായി സഞ്ജു സാംസണ്‍ ഓസീസ് പര്യടനത്തിലും പ്രധാന കീപ്പറായി കളിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ
Sanju Samson’s inclusion in the T20 series against Australia: ”എല്ലാ സമയത്തും, സഞ്ജു സാംസണിന്റെ പേര് സെലക്ടര്‍മാര്‍ ഏറ്റവും അവസാനം നല്‍കുന്നത് എന്താണ്?”-ഓസ്‌ട്രേലിയക്കെതിരായ ടി20 പ്രഖ്യാപനത്തിന്റെ പോസ്റ്റര്‍ ഉള്‍പ്പെടുത്തി ബിസിസിഐ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിന് താഴെ വന്ന ഒരു കമന്റാണിത്. ഏറെ പ്രസക്തമാണ് ഈ ചോദ്യം. അടുത്തകാലത്ത് കണ്ട് വരുന്ന ഒരു പ്രവണതയാണിത്, കൃത്യമായി പറഞ്ഞാല്‍ ഏഷ്യാ കപ്പ് മുതല്‍. ഏഷ്യാ കപ്പിലും സഞ്ജുവിന്റെ പേര് അവസാനമായാണ് ഉള്‍പ്പെടുത്തിയത്. അതുകൊണ്ട് തന്നെ സഞ്ജുവിനെ രണ്ടാം വിക്കറ്റ് കീപ്പറായാണ് ഉള്‍പ്പെടുത്തിയതെന്ന അഭ്യൂഹവും ശക്തമായി. എങ്കിലും സഞ്ജു എല്ലാ മത്സരങ്ങളിലും കളിച്ചു, മികച്ച പ്രകടനവും പുറത്തെടുത്തു.
ഇപ്പോഴിതാ, ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ പതിനഞ്ചംഗ സ്‌ക്വാഡില്‍ പതിമൂന്നാമനായാണ് സഞ്ജുവിനെ ഉള്‍പ്പെടുത്തിയത്. സഞ്ജുവിന് താഴെ റിങ്കു സിങും, വാഷിങ്ടണ്‍ സുന്ദറും മാത്രമാണുള്ളത്. ഇത് എന്തുകൊണ്ടാണെന്ന ചോദ്യമാണ് ആരാധകര്‍ ഉന്നയിക്കുന്നത്. ടി20യിലും തഴയാനുള്ള പ്ലാനാണോയെന്നാണ് സംശയം.




അക്ഷരമാലക്രമം പാലിച്ചല്ല ബിസിസിഐ ലിസ്റ്റ് പുറത്തുവിടുന്നത്. ബാറ്റിങ് ഓര്‍ഡറാണ് അടിസ്ഥാനം. അങ്ങനെയെങ്കില്‍ ഒന്നാം നമ്പര്‍ കീപ്പറായ സഞ്ജു എങ്ങനെ അവസാനം ഉള്‍പ്പെട്ടുവെന്നത് ന്യായമായ സംശയമാണ്. എട്ടാം സ്ഥാനത്ത് ജിതേഷ് ശര്‍മയെയാണ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ ജിതേഷായിരിക്കാം പ്രധാന കീപ്പറെന്ന സംശയവും ബലപ്പെടുന്നു.
എന്തായാലും, അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ പൂര്‍ണമായും സഞ്ജുവിനെ തഴയാന്‍ സാധ്യതയില്ല. എങ്കിലും ടീം പ്രഖ്യാപനത്തിലടക്കം സഞ്ജു നേരിടുന്ന ഈ ‘നീതിനിഷേധ’ത്തില്‍ ആരാധകര്‍ അതൃപ്തിയിലാണ്. ടോപ് ഓര്‍ഡര്‍ ബാറ്ററെന്ന തൊടുന്യായം നിരത്തിയാണ് ഏത് പൊസിഷനിലും അനുയോജ്യനായ സഞ്ജുവിനെ അജിത് അഗാര്‍ക്കറും കൂട്ടരും ഏകദിനത്തില്‍ തഴഞ്ഞത്.
ഇതിന് പിന്നാലെയാണ് ടി20 സ്‌ക്വാഡില്‍ സഞ്ജുവിനെ അവസാനം ഉള്‍പ്പെടുത്തിയതില്‍ ആരാധകര്‍ ദുഃസൂചന സംശയിക്കുന്നത്. എങ്കിലും, ഏഷ്യാ കപ്പിന് സമാനമായി സഞ്ജു ഓസീസ് പര്യടനത്തിലും പ്രധാന കീപ്പറായി കളിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
ബിസിസിഐയുടെ ടീം പ്രഖ്യാപനം-ട്വീറ്റ്
🚨 India’s squad for Tour of Australia announced
Shubman Gill named #TeamIndia Captain for ODIs
The #AUSvIND bilateral series comprises three ODIs and five T20Is against Australia in October-November pic.twitter.com/l3I2LA1dBJ
— BCCI (@BCCI) October 4, 2025