AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Rohit Sharma: പുതിയ ഫിറ്റ്നസ് ടെസ്റ്റിൽ ഇന്ന് രോഹിതിന് അഗ്നിപരീക്ഷ; പാസായില്ലെങ്കിൽ കരിയറിന് അവസാനം

Rohit Sharma Bronco Test: രോഹിത് ശർമ്മയ്ക്ക് ഇന്ന് ഫിറ്റ്നസ് ടെസ്റ്റ്. ബിസിസിഐ പുതുതായി ഏർപ്പെടുത്തിയ ബ്രോങ്കോ ടെസ്റ്റാണ് ഇന്ന് നടക്കുക.

Rohit Sharma: പുതിയ ഫിറ്റ്നസ് ടെസ്റ്റിൽ ഇന്ന് രോഹിതിന് അഗ്നിപരീക്ഷ; പാസായില്ലെങ്കിൽ കരിയറിന് അവസാനം
രോഹിത് ശർമ്മImage Credit source: PTI
abdul-basith
Abdul Basith | Published: 30 Aug 2025 10:37 AM

ഇന്ത്യൻ ടീമിൽ പുതുതായി ഏർപ്പെടുത്തിയ ഫിറ്റ്നസ് ടെസ്റ്റിൽ ഇന്ന് രോഹിത് ശർമ്മയ്ക്ക് അഗ്നിപരീക്ഷ. ബെംഗളൂരുവിലെ സെൻ്റർ ഓഫ് എക്സലൻസിൽ വച്ച് നടക്കുന്ന ബ്രോങ്കോ ടെസ്റ്റിൽ രോഹിതിനൊപ്പം ശുഭ്മൻ ഗിൽ, ജസ്പ്രീത് ബുംറ, വാഷിംഗ്ടൺ സുന്ദർ, യശസ്വി ജയ്സ്വാൾ, മുഹമ്മദ് സിറാജ്, ശാർദുൽ താക്കൂർ തുടങ്ങിയവരും ഉൾപ്പെട്ടിട്ടുണ്ട്. ടെസ്റ്റിൽ പരാജയപ്പെട്ടാൽ രോഹിത് ശർമ്മയുടെ കരിയർ തന്നെ അവസാനിച്ചേക്കും.

വളരെ കാഠിന്യമേറിയ ഫിറ്റ്നസ് ടെസ്റ്റാണ് ബ്രോങ്കോ ടെസ്റ്റ്. റഗ്ബി ഫിറ്റ്നസ് ടെസ്റ്റിന് സമാനമാണ് ഇത്. 1200 മീറ്റർ ദൂരം ആറ് മിനിട്ടിൽ താഴെ പൂർത്തിയാക്കിയാലേ ടെസ്റ്റ് പാസാവാൻ കഴിയൂ. ഫാസ്റ്റ് ബൗളർമാരുടെ ഫിറ്റ്നസ് വർധിപ്പിക്കാനാണ് പ്രധാനമായും ഫിറ്റ്നസ് ടെസ്റ്റ് നടത്തുന്നത്. രോഹിത് ശർമ്മയെ ടീമിൽ നിന്ന് പുറത്താകാനാണ് ബ്രോങ്കോ ടെസ്റ്റ് അവതരിപ്പിച്ചതെന്ന് മുൻ താരം മനോജ് തിവാരി ആരോപിച്ചിരുന്നു.

Also Read: Mohammed Shami: ‘പേപ്പട്ടികളെ പേടിയാണെങ്കിൽ പണ്ടേ ഞാൻ ഭയന്നേനെ’; ഷമിയെ ലക്ഷ്യമിട്ട് ഇൻസ്റ്റഗ്രാം പോസ്റ്റുമായി മുൻ ഭാര്യ

ടെസ്റ്റിൽ വിരാട് കോലി ഉൾപ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമല്ല. ടെസ്റ്റ് കരിയർ അവസാനിപ്പിച്ചതിന് ശേഷം ഇതാദ്യമായാണ് രോഹിത് ഫിറ്റ്നസ് ടെസ്റ്റിന് വിധേയനാകുന്നത്. 38 വയസുകാരനായ രോഹിതും 36 വയസുകാരനായ കോലിയും 2027 ഏകദിന ലോകകപ്പിന് ശേഷം വിരമിക്കാനുള്ള തീരുമാനത്തിലാണ്. എന്നാൽ, ഈ ഫിറ്റ്നസ് ടെസ്റ്റ് പാസായില്ലെങ്കിൽ രണ്ട് പേരുടെയും കരിയർ അവസാനിക്കും.

ടെസ്റ്റിൽ നിന്നും ടി20യിൽ നിന്നും വിരമിച്ച രോഹിതും കോലിയും നിലവിൽ ഏകദിനങ്ങളിൽ മാത്രമാണ് കളിക്കുന്നത്. ഇക്കൊല്ലം മാർച്ചിലെ ചാമ്പ്യൻസ് ട്രോഫി കിരീടനേട്ടത്തിന് ശേഷം ഇരുവരും രാജ്യാന്തര ക്രിക്കറ്റ് കളിച്ചിട്ടില്ല. ഐപിഎലിന് ശേഷം പ്രൊഫഷണൽ ക്രിക്കറ്റും കളിച്ചിട്ടില്ല. പരമ്പരയ്ക്ക് മുന്നോടിയായി ഓസ്ട്രേലിയ എയ്ക്കെതിരായ ഏകദിന പരമ്പരയിൽ ഇരുവരും കളിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഒക്ടോബർ 9നാണ് ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര ആരംഭിക്കുക.