Sanju Samson: സാക്ഷാല്‍ ധോണിയെയും മറികടന്നു, ഇക്കാര്യത്തില്‍ സഞ്ജുവിന് മുന്നില്‍ ഇനിയാരുമില്ല

Sanju Samson surpasses MS Dhoni to become India's top T20I wicketkeeper in terms of sixes: ഒമാനെതിരെ 45 പന്തില്‍ 56 റണ്‍സെടുത്ത സഞ്ജുവായിരുന്നു കളിയിലെ താരം. പാകിസ്ഥാനെതിരായ മത്സരത്തില്‍ 17 പന്തില്‍ 13 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. ശ്രീലങ്കയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ താരം 23 പന്തില്‍ 39 റണ്‍സെടുത്തു. ഒരു ഫോറും മൂന്ന് സിക്‌സറുകളും അടിച്ചുകൂട്ടി

Sanju Samson: സാക്ഷാല്‍ ധോണിയെയും മറികടന്നു, ഇക്കാര്യത്തില്‍ സഞ്ജുവിന് മുന്നില്‍ ഇനിയാരുമില്ല

സഞ്ജു സാംസണ്‍

Updated On: 

27 Sep 2025 | 02:57 PM

Sanju Samson scripts history: ടി20യില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടുന്ന വിക്കറ്റ് കീപ്പര്‍ ബാറ്ററെന്ന നേട്ടം ഇനി സഞ്ജു സാംസണിന് സ്വന്തം. സാക്ഷാല്‍, എംഎസ് ധോണിയെയാണ് സഞ്ജു മറികടന്നത്. 48 മത്സരങ്ങളില്‍ നിന്ന് 55 സിക്‌സുകളാണ് സഞ്ജു നേടിയത്. 85 മത്സരങ്ങളില്‍ നിന്ന് 52 സിക്‌സുകള്‍ നേടിയ ധോണിയുടെ റെക്കോഡ് കഴിഞ്ഞ ദിവസം ശ്രീലങ്കയ്‌ക്കെതിരെ നടന്ന മത്സരത്തിലാണ് സഞ്ജു മറികടന്നത്. 66 മത്സരങ്ങളില്‍ നിന്ന് 44 സിക്‌സുകള്‍ നേടിയ ഋഷഭ് പന്താണ് മൂന്നാമത്. നാലാമതുള്ള ഇഷന്‍ കിഷന്‍ 32 ഇന്നിങ്‌സുകളില്‍ നിന്ന് 36 സിക്‌സറുകള്‍ നേടി.

ഏഷ്യാ കപ്പില്‍ വെറും മൂന്ന് മത്സരങ്ങളില്‍ മാത്രമാണ് സഞ്ജുവിന് ഇതുവരെ ബാറ്റിങിന് അവസരം ലഭിച്ചത്. ശുഭ്മാന്‍ ഗില്‍ ഓപ്പണറായി എത്തിയതോടെ സഞ്ജു മധ്യനിരയിലേക്ക് ഇറങ്ങേണ്ടി വന്നതാണ് തിരിച്ചടിയായത്. കിട്ടിയ മൂന്ന് അവസരങ്ങളില്‍ രണ്ടിലും താരം മികച്ച പ്രകടനം പുറത്തെടുത്തു.

Also Read: Asia Cup 2025: പുതിയ റോളിലും മികവ് തെളിയിച്ച് സഞ്ജു; ടി20 ലോകകപ്പിൽ പ്രതീക്ഷ വെക്കാമോ?

ഒമാനെതിരെ 45 പന്തില്‍ 56 റണ്‍സെടുത്ത സഞ്ജുവായിരുന്നു കളിയിലെ താരം. പാകിസ്ഥാനെതിരായ മത്സരത്തില്‍ 17 പന്തില്‍ 13 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. ശ്രീലങ്കയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ താരം 23 പന്തില്‍ 39 റണ്‍സെടുത്തു. ഒരു ഫോറും മൂന്ന് സിക്‌സറുകളും അടിച്ചുകൂട്ടി. അഞ്ചാം നമ്പറും തനിക്ക് വഴങ്ങുമെന്നും താരം തെളിയിച്ചു. ഏഷ്യാ കപ്പില്‍ നാളെ നടക്കുന്ന ഫൈനലില്‍ സഞ്ജു മികച്ച പ്രകടനം പുറത്തെടുക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

മത്സരത്തിന്റെ പ്രസക്തഭാഗങ്ങള്‍

കത്തിക്ക് മൂർച്ച കൂട്ടാനുള്ള എളുപ്പ വഴികൾ
മാങ്ങ പഴുപ്പിക്കാൻ മാരകവിഷം ഉപയോ​ഗിച്ചോ എന്നറിയണോ
അരിഞ്ഞ സവാള കേടുകൂടാതെ സൂക്ഷിക്കണോ?
സുനിത വില്യംസിന്റെ ആസ്തിയെത്ര?
കാലുകൊണ്ട് മാവു കുഴച്ച് പണിക്കാരൻ, മനുഷ്യർക്ക് കഴിക്കാനുള്ളതാണോ?
കൂടോത്രം വീടുമാറി ചെയ്യ്തയാൾ ഒടുവിൽ
സല്യൂട്ട്! പ്രയാഗ്‌രാജില്‍ അപകടത്തില്‍ പെട്ട വിമാനത്തിലെ പൈലറ്റുമാരെ നാട്ടുകാര്‍ രക്ഷപ്പെടുത്തുന്നു
ഹിസാറില്‍ 282 അടി ഉയരമുള്ള ടവറിന്റെ മുകളില്‍ യുവാവിന്റെ സാഹസം