AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sreesanth: ‘ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തില്‍ എന്നെ അടിമയായി വച്ചോളാമെന്ന് അച്ഛന്‍ പ്രാര്‍ത്ഥിച്ചിരുന്നു, അതുപോലെ ചെയ്തു’

Sreesanth on his childhood crisis: ഏഴോ, എട്ടോ മാസം പ്രായമുള്ളപ്പോള്‍ തന്നെ ഏറ്റുമാനൂര്‍ അമ്പലത്തില്‍ കൊണ്ടുവച്ചു. തുടര്‍ന്ന് തിരുമേനിയോട് ഇക്കാര്യം പറഞ്ഞ് അച്ഛന്‍ തിരിച്ചുപോന്നുവെന്ന് ശ്രീശാന്ത്‌

Sreesanth: ‘ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തില്‍ എന്നെ അടിമയായി വച്ചോളാമെന്ന് അച്ഛന്‍ പ്രാര്‍ത്ഥിച്ചിരുന്നു, അതുപോലെ ചെയ്തു’
SreesanthImage Credit source: Facebook
jayadevan-am
Jayadevan AM | Published: 22 Nov 2025 12:50 PM

തനിക്ക് ഏഴോ എട്ടോ മാസം പ്രായമുള്ളപ്പോള്‍ ഏറ്റുമാനൂര്‍ അമ്പലത്തിന് സമര്‍പ്പിച്ചിരുന്നെന്ന് വെളിപ്പെടുത്തി ശ്രീശാന്ത്. അച്ഛന്‍ തന്നെ അമ്പലത്തിലാക്കി മടങ്ങിയെന്നും, പിന്നീട് അമ്മൂമ്മയാണ് തിരികെയെത്തിച്ചതെന്നും രഞ്ജിനി ഹരിദാസിന് നല്‍കിയ അഭിമുഖത്തില്‍ ശ്രീശാന്ത് വ്യക്തമാക്കി. ജനിച്ച സമയത്ത് ചെറിയൊരു സര്‍ജറി വേണ്ടി വന്നിരുന്നു. ഇതൊക്കെ അമ്മൂമ്മ പറഞ്ഞുതന്ന കാര്യങ്ങളാണ്. കുരുത്തക്കേട് കാണിക്കുമ്പോള്‍ അച്ഛന്റെയും അമ്മയുടെയും പ്രാര്‍ത്ഥന കൊണ്ട് മാത്രമാണ് താന്‍ ജീവിച്ചിരിക്കുന്നതെന്ന് അമ്മൂമ്മ പറയുമായിരുന്നു. ആറു മാസം പ്രായമുള്ളപ്പോഴായിരുന്നു സര്‍ജറിയെന്നും ശ്രീശാന്ത് വ്യക്തമാക്കി.

വീടും പറമ്പും വിറ്റാണ് സര്‍ജറി നടത്തിയത്. ‘മൂന്ന് മക്കളില്ലേ, ഇത്രയും പൈസ ചെലവാക്കണോ’ എന്ന് അച്ഛനോട് ഡോക്ടര്‍ ചോദിച്ചിരുന്നു. ആ ഡോക്ടറുടെ പേര് ഇപ്പോള്‍ പറയുന്നില്ല. പക്ഷേ, സര്‍ജറി നടത്തി. താന്‍ രക്ഷപ്പെട്ടു. അങ്ങനെയാണ് ജീവിതം ആരംഭിക്കുന്നത്. സര്‍ജറിയിലൂടെ രക്ഷപ്പെട്ടാല്‍ ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തില്‍ തന്നെ അടിമയായി വച്ചോളാമെന്ന് അച്ഛന്‍ പ്രാര്‍ത്ഥിച്ചിരുന്നു. അച്ഛന്‍ അതുപോലെ ചെയ്തുവെന്നും ശ്രീശാന്ത് വ്യക്തമാക്കി.

Also Read: Sreesanth: ‘സഞ്ജു ഒന്നും തോന്നരുത്‌; അന്ന് ഹര്‍ഭജനെ തിരിച്ച് തല്ലിയിരുന്നെങ്കില്‍ മലയാളി താരങ്ങളെ മാറ്റിനിര്‍ത്തുമായിരുന്നു’

ഏഴോ, എട്ടോ മാസം പ്രായമുള്ളപ്പോള്‍ തന്നെ ഏറ്റുമാനൂര്‍ അമ്പലത്തില്‍ കൊണ്ടുവച്ചു. തുടര്‍ന്ന് തിരുമേനിയോട് ഇക്കാര്യം പറഞ്ഞ് അച്ഛന്‍ തിരിച്ചുപോന്നു. അസുഖം മാറിയതറിഞ്ഞ് തന്നെ വീട്ടില്‍ കാണാന്‍ വന്നപ്പോഴാണ് അമ്മൂമ്മ ഇക്കാര്യം അറിയുന്നത്. അമ്മൂമ്മ അച്ഛനെ ശകാരിച്ചു. അങ്ങനെ അമ്പലത്തിലെത്തി തിരുമേനിയുടെ കയ്യില്‍ നിന്ന് തന്നെ തിരിച്ചുമേടിച്ച് വീട്ടില്‍ കൊണ്ടുവരികയായിരുന്നു. അമ്മൂമ്മ ഇപ്പോള്‍ ജീവനോടെ ഇല്ല. ‘എണ്‍പതിലേ പോകേണ്ട ഞാന്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന്’ വിവാദങ്ങള്‍ വരുമ്പോള്‍ താന്‍ പറയാറുണ്ടെന്നും തമാശ രൂപേണ ശ്രീശാന്ത് വ്യക്തമാക്കി.

അഭിമുഖത്തിന്റെ പൂര്‍ണരൂപം കാണാം