Sanju Samson: സഞ്ജു അനുഭവിക്കുന്നത് കടുത്ത മാനസിക സമ്മർദ്ദം; ടീമിലെ സ്ഥാനം തെറിക്കുമോ?
Sanju Samson under pressure: സഞ്ജുവിന്റെ തുടര്‍ച്ചയായ മോശം പ്രകടനങ്ങള്‍ ചോദ്യമുയര്‍ത്തുകയാണെന്ന് ഹനുമ വിഹാരി അഭിപ്രായപ്പെട്ടു. ഇനിയും എത്രത്തോളം അവസരങ്ങൾ അദ്ദേഹത്തിന് ലഭിക്കുമെന്ന് വിഹാരി ചോദിച്ചു. താന്‍ സഞ്ജുവിന്റെ ആരാധകനാണ്. അദ്ദേഹം കളിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നു. അദ്ദേഹം ഇപ്പോൾ ഒരുതരം സുരക്ഷിതത്വമില്ലായ്മ നേരിടുന്നുണ്ടെന്നാണ് തനിക്ക് തോന്നുന്നതെന്നും ഹനുമ വിഹാരി
വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ നിരാശജനകമായ പ്രകടനമാണ് സഞ്ജു സാംസണ്‍ പുറത്തെടുത്തത്. ഒമ്പത് പന്തില്‍ 11 റണ്‍സെടുത്ത് താരം പുറത്തായി. ഇന്ത്യന്‍ ബാറ്റര്‍മാരില്‍ നിരാശപ്പെടുത്തിയ ഏക താരവും സഞ്ജുവായിരുന്നു. വൈഭവ് സൂര്യവംശി അവസരത്തിനായി കാത്തിരിക്കുമ്പോള്‍, സഞ്ജുവിന്റെ ഈ മങ്ങിയ പ്രകടനം അദ്ദേഹത്തിന് തിരിച്ചടിയാകുമോയെന്നാണ് ആരാധകരുടെ ആശങ്ക. ഏഷ്യന്‍ ഗെയിംസിലും സഞ്ജുവിന്റെ പ്രകടനം മോശമായിരുന്നു. അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയില്‍ താരം മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും, അതിനുശേഷം തുടര്‍ച്ചയായി നിരാശപ്പെടുത്തുന്നത് താരത്തിന് തിരിച്ചടിയായേക്കുമെന്നാണ് ആശങ്ക. സഞ്ജു ടീമില്‍ അരക്ഷിതാവസ്ഥ നേരിടുന്നുണ്ടെന്നാണ് തനിക്ക് തോന്നുന്നതെന്ന് മുന്‍ താരം ഹനുമ വിഹാരി പറഞ്ഞു.
സഞ്ജുവിന്റെ തുടര്‍ച്ചയായ മോശം പ്രകടനങ്ങള്‍ ചോദ്യമുയര്‍ത്തുകയാണെന്ന് ഹനുമ വിഹാരി അഭിപ്രായപ്പെട്ടു. ഇനിയും എത്രത്തോളം അവസരങ്ങൾ അദ്ദേഹത്തിന് ലഭിക്കുമെന്ന് വിഹാരി ചോദിച്ചു. താന്‍ സഞ്ജുവിന്റെ ആരാധകനാണ്. അദ്ദേഹം കളിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നു. അദ്ദേഹം ഇപ്പോൾ ഒരുതരം സുരക്ഷിതത്വമില്ലായ്മ നേരിടുന്നുണ്ടെന്നാണ് തനിക്ക് തോന്നുന്നതെന്നും ഹനുമ വിഹാരി അഭിപ്രായപ്പെട്ടു.
ടീമിലെ സ്ഥാനത്തിനായി പിന്നിൽ ശക്തമായ മത്സരമുണ്ടാകുമ്പോൾ മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയാറില്ലെന്ന് അദ്ദേഹം മുമ്പും പറഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ്, ലോകകപ്പിന് തൊട്ടുമുമ്പ് ന്യൂസിലൻഡിനെതിരെയുള്ള പരമ്പരയിൽ ഇഷാൻ തിരിച്ചുവന്നപ്പോൾ സഞ്ജുവിന് തിളങ്ങാൻ കഴിയാതിരുന്നത്. ഇപ്പോൾ വൈഭവ് അദ്ദേഹത്തിന് പിന്നിലുണ്ട്. ആ സമ്മർദ്ദം സഞ്ജു തീർച്ചയായും നേരിടുന്നുണ്ടാകുമെന്ന് ഹനുമ വിഹാരി തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
Also Read: Sanju Samson: പെട്ടെന്നൊരു മാറ്റം വരുത്താന്‍ കഴിയില്ല, ഓപ്പണിങ്ങിൽ സഞ്ജു തന്നെ; പിന്തുണച്ച് പൂജാര
സമ്മർദ്ദം വലിയൊരു പങ്കുവഹിക്കുന്നുണ്ട്. മിക്ക ആളുകൾക്കും അത് മനസിലാകില്ല. കളിച്ച് പരിചയമുള്ളവർക്ക് അതറിയാം, എന്നാൽ കളിക്കാത്തവർക്ക് അത് മനസിലാകില്ല. അതുകൊണ്ടാണ് ക്രിക്കറ്റിൽ, പ്രത്യേകിച്ച് ഇന്ത്യക്കായി കളിക്കുമ്പോൾ, സമ്മർദ്ദം കൈകാര്യം ചെയ്യാൻ നിങ്ങൾ പ്രാപ്തരായിരിക്കണം എന്ന് പറയുന്നത്. സഞ്ജുവിന് ആ സമ്മർദ്ദം അനുഭവപ്പെടുന്നുണ്ടാകും. അദ്ദേഹത്തിന്റെ സ്ഥാനത്ത് ആരായാലും അത് തന്നെ സംഭവിക്കുമെന്നും വിഹാരി ചൂണ്ടിക്കാട്ടി.
രണ്ടാം ടി20യില്‍ കളിക്കുമോ?
ആദ്യ ടി20യില്‍ നിരാശപ്പെടുത്തിയെങ്കിലും രണ്ടാം മത്സരത്തിലും സഞ്ജുവിന് അവസരം ലഭിക്കാനാണ് സാധ്യത. ഏതാനും മത്സരങ്ങളിലെ മോശം പ്രകടനത്തിന്റെ പേരില്‍ സഞ്ജുവിനെ മാറ്റിനിര്‍ത്താന്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍ തയ്യാറായേക്കില്ല. എന്നാല്‍ രണ്ടാം ടി20യിലും നിരാശപ്പെടുത്തിയാല്‍ സഞ്ജുവിന് തിരിച്ചടിയായേക്കും. നാളെയാണ് രണ്ടാം ടി20.
English Summary
India defeated West Indies by eight wickets in the first T20I. Captain Shreyas Iyer scored a brilliant 42-ball century to lead the chase. Wicketkeeper Sanju Samson disappointed again, getting out for just 11 runs. Hanuma Vihari questioned Samson’s place in the team due to his ongoing poor form.