Sanju Samson: ഇനി ഗിൽ മാറിനിൽക്കും; സഞ്ജു ഓപ്പണിംഗിലേക്ക് തിരികെയെത്തുന്നു

Sanju Samson To Return As T20 Opener: സഞ്ജു സാംസൺ ഇന്ത്യയുടെ ടി20 ഓപ്പണറായി തിരികെയെത്തുന്നു. ദക്ഷിണാഫ്രിക്കക്കെതിരെ ശുഭ്മൻ ഗില്ലിന് പകരം സഞ്ജു ഓപ്പൺ ചെയ്യുമെന്നാണ് സൂചനകൾ.

Sanju Samson: ഇനി ഗിൽ മാറിനിൽക്കും; സഞ്ജു ഓപ്പണിംഗിലേക്ക് തിരികെയെത്തുന്നു

സഞ്ജു സാംസൺ, അഭിഷേക് ശർമ്മ

Published: 

12 Nov 2025 | 12:44 PM

ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിൽ സഞ്ജു സാംസൺ ഓപ്പണിംഗിലേക്ക് തിരികെയെത്തുമെന്ന് റിപ്പോർട്ട്. പകരം ഓപ്പണറായ ശുഭ്മൻ ഗിൽ മാറിനിൽക്കുമെന്നും അഭിഷേക് ശർമ്മയുടെ സഹ ഓപ്പണറായി സഞ്ജു സാംസൺ തിരികെയെത്തും എന്നുമാണ് റിപ്പോർട്ടുകൾ. സഞ്ജുവിന് പകരം യശസ്വി ജയ്സ്വാളിന് അവസരം നൽകാനുള്ള സാധ്യതയും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

ടെസ്റ്റ്, ഏകദിന ടീമുകളുടെ ക്യാപ്റ്റനായ ശുഭ്മൻ ഗില്ലിന് ടി20 പരമ്പരയിൽ വിശ്രമം അനുവദിച്ചേക്കുമെന്നാണ് സൂചന. രണ്ട് ടെസ്റ്റും മൂന്ന് ഏകദിനവും അഞ്ച് ടി20യുമാണ് ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യ കളിക്കുക. തുടരെ ടെസ്റ്റും ഏകദിനവും കളിക്കുന്ന ഗില്ലിന് ടി20 പരമ്പരയിൽ വിശ്രമം അനുവദിക്കുമ്പോൾ ഇന്ത്യയുടെ പഴയ ടി20 ഓപ്പണിംഗ് ജോഡി തിരികെ എത്തിയേക്കും.

Also Read: Sanju Samson: സഞ്ജുവിൻ്റെ ചെന്നൈ ഡീലിൽ അപ്രതീക്ഷിത തടസം; പിന്നിൽ രാജസ്ഥാൻ റോയൽസ് മാനേജ്മെൻ്റിൻ്റെ അശ്രദ്ധ

ഈ മാസം 14 മുതൽ ഡിസംബർ 19 വരെയാണ് ദക്ഷിണാഫ്രിക്കയുടെ മൾട്ടിഫോർമാറ്റ് ഇന്ത്യൻ പര്യടനം. ടെസ്റ്റ് പരമ്പരയോടെ ആരംഭിക്കുന്ന പര്യടനത്തിൽ പിന്നീട് ഏകദിന, ടി20 മത്സരങ്ങളുമുണ്ട്. നവംബർ 14, 22 തീയതികളിൽ യഥാക്രമം കൊൽക്കത്ത, ഗുവാഹത്തി എന്നീ വേദികളിലാണ് ടെസ്റ്റ് മത്സരങ്ങൾ നടക്കുക. നവംബർ 30, ഡിസംബർ 3, ഡിസംബർ 6 തീയതികളിൽ യഥാക്രമം റാഞ്ചി, റായ്പൂർ, വിശാഖപട്ടണം എന്നിവിടങ്ങളിൽ ഏകദിന മത്സരങ്ങൾ നടക്കും. ഇത്രയധികം മത്സരങ്ങൾ വിശ്രമമില്ലാതെ കളിക്കുന്നതുകൊണ്ട് തന്നെ ഗില്ലിൻ്റെ വർക്ക്ലോഡ് ക്രമീകരിക്കേണ്ടതുണ്ട്. അതിനാൽ, ഡിസംബർ 9ന് കട്ടക്കിൽ ആരംഭിക്കുന്ന ടി20 പരമ്പരയിൽ താരത്തിന് വിശ്രമം നൽകിയേക്കും.

ഡിസംബർ9, 11, 14, 17, 19 എന്നീ തീയതികളിലായി യഥാക്രമം കട്ടക്ക്, ഛണ്ഡീഗഡ്, ധരംശാല, ലഖ്നൗ, അഹ്മദാബാദ് എന്നിവിടങ്ങളിലാണ് ടി20 മത്സരങ്ങൾ തീരുമാനിച്ചിരിക്കുന്നത്.

ഇന്ത്യയ്ക്കായി ഗംഭീരപ്രകടനങ്ങളാണ് സഞ്ജുവും അഭിഷേകും ചേർന്ന ഓപ്പണിങ് കൂട്ടുകെട്ട് നടത്തിയിട്ടുള്ളത്. ഈ സഖ്യത്തെ പിരിച്ചാണ് ഇന്ത്യ ഗിൽ- അഭിഷേക് സഖ്യത്തെ പരീക്ഷിച്ചത്.

രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ
മൃണാൾ താക്കൂർ ധരിച്ച വസ്ത്രത്തിന്റെ വില കേട്ടോ?
ഉഴുന്നുവടയില്‍ ദ്വാരം ഇടുന്നതിന്റെ കാരണമെന്ത്?
കറിവേപ്പില അച്ചാറിടാം, ആരോഗ്യത്തിന് ഗുണകരം
റോഡിലൂടെ വാഹനത്തില്‍ വരുന്നവരെല്ലാം വീഴുന്നു; സംഭവം യുപിയിലെ അമ്രോഹയില്‍
അതൊരു കടുവയല്ലേ? സുല്‍ത്താന്‍ ബത്തേരി കോട്ടക്കുന്ന് ജനവാസ കേന്ദ്രത്തിന് സമീപം കണ്ട കാഴ്ച
മഞ്ഞില്‍ പുതഞ്ഞ് ഒരു വന്ദേ ഭാരത് യാത്ര; കശ്മീരിലെ കാഴ്ച
ആരും ഇത് കാണുന്നില്ലേ? ആ കുട്ടി നിൽക്കുന്നത് എവിടെയാണെന്ന് കണ്ടോ?