AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sanju Samson: സഞ്ജു സാംസണ്‍ ഏകദിനത്തിലേക്ക് തിരികെയെത്താന്‍ സാധ്യത; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ വിളിയെത്തിയേക്കും

Sanju Samson likely to be considered for India vs South Africa ODI Series: സഞ്ജു സാംസണ്‍ ഏകദിന ടീമിലേക്ക് തിരിച്ചെത്തിയേക്കും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടക്കുന്ന പരമ്പരയിലാണ് സാധ്യത. ശ്രേയസ് അയ്യര്‍ക്കേറ്റ പരിക്കാണ് സഞ്ജുവിന്റെ സാധ്യതകള്‍ ശക്തമാക്കുന്നത്‌

Sanju Samson: സഞ്ജു സാംസണ്‍ ഏകദിനത്തിലേക്ക് തിരികെയെത്താന്‍ സാധ്യത; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ വിളിയെത്തിയേക്കും
സഞ്ജു സാംസണ്‍ Image Credit source: instagram.com/imsanjusamson
Jayadevan AM
Jayadevan AM | Published: 27 Oct 2025 | 10:20 AM

സഞ്ജു സാംസണ്‍ ഏകദിന ടീമിലേക്ക് തിരിച്ചെത്താന്‍ സാധ്യത. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നവംബര്‍ 30ന് ആരംഭിക്കുന്ന ഏകദിന പരമ്പരയിലാണ് സഞ്ജുവിന് സാധ്യതകള്‍ തെളിയുന്നത്. ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്കേറ്റ പരിക്കാണ് സഞ്ജുവിന് വഴിയൊരുക്കുന്നത്. സിഡ്‌നി ഏകദിനത്തിലാണ് ശ്രേയസിന് പരിക്കേറ്റത്. താരത്തിന് മൂന്നാഴ്ചയോളം ക്രിക്കറ്റ് കളിക്കാനാകില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈ റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍, ശ്രേയസിന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പര കളിക്കാനാകില്ല.

അങ്ങനെയെങ്കില്‍, ഇന്ത്യന്‍ ടീമില്‍ തീര്‍ച്ചയായും ഒരു ഒഴിവുണ്ടാകും. ഈ ഒഴിവിലേക്കാണ് സഞ്ജുവിന് സാധ്യതകള്‍ തെളിയുന്നത്. സഞ്ജു അവസാനം ഏകദിനം കളിച്ചത് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ്. 2023 ഡിസംബറിലാണ് സഞ്ജു അവസാനമായി 50 ഓവര്‍ ക്രിക്കറ്റ് കളിച്ചത്. ദക്ഷിണാഫ്രിക്കയില്‍ നടന്ന ഈ മത്സരത്തില്‍ ആതിഥേയര്‍ക്കെതിരെ താരം സെഞ്ചുറി നേടിയിരുന്നു.

സഞ്ജുവിന്റെ പ്രകടനമികവിലാണ് ഇന്ത്യ അന്ന് മൂന്ന് മത്സരങ്ങളുടെ പരമ്പര നേടിയത്. നിര്‍ണായകമായ മൂന്നാം മത്സരത്തിലെ ‘പ്ലെയര്‍ ഓഫ് ദ മാച്ചും’ സഞ്ജുവായിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മികച്ച ട്രാക്ക് റെക്കോര്‍ഡുള്ള സഞ്ജുവിനെ തഴയുക സെലക്ടര്‍മാര്‍ക്ക് അത്ര എളുപ്പമാകില്ല. ശ്രേയസ് കളിച്ചില്ലെങ്കില്‍ അദ്ദേഹത്തിന്റെ നാലാം നമ്പര്‍ പൊസിഷനില്‍ കളിക്കാന്‍ സഞ്ജുവാണ് ഏറ്റവും അനുയോജ്യന്‍.

ഋഷഭ് പന്ത് വെല്ലുവിളി

എന്നാല്‍ പരിക്ക് മാറി ടീമിലേക്ക് തിരിച്ചെത്താനൊരുങ്ങുന്ന ഋഷഭ് പന്ത് മാത്രമാണ് സഞ്ജുവിന് മുന്നിലുള്ള വെല്ലുവിളി. ദക്ഷിണാഫ്രിക്ക എയ്‌ക്കെതിരായ റെഡ് ബോള്‍ മത്സരത്തില്‍ പന്തിനെയാണ് ക്യാപ്റ്റനാക്കിയത്. രഞ്ജി ട്രോഫിയിലൂടെ തിരിച്ചുവരവിനുള്ള ശ്രമത്തിലാണ് പന്ത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ രണ്ടാം വിക്കറ്റ് കീപ്പറായി പന്തിനെ പരിഗണിക്കാനുള്ള സാധ്യതകളാണ് സഞ്ജുവിന് മുന്നിലുള്ള പ്രതിസന്ധി. കെഎല്‍ രാഹുല്‍ പ്രധാന വിക്കറ്റ് കീപ്പറായി തുടരാനാണ് സാധ്യത.

Also Read: Sanju Samson: സഞ്ജുവിനായി രംഗത്തുള്ളത് ആറ് ടീമുകൾ; ഐപിഎൽ ലേല റെക്കോർഡുകൾ പഴങ്കഥയായേക്കും

അടുത്തിടെ സമാപിച്ച ഓസീസ് പര്യടനത്തിലും രാഹുലായിരുന്നു മുഖ്യ കീപ്പര്‍. ധ്രുവ് ജൂറലിനെ രണ്ടാം കീപ്പറാക്കി. എന്നാല്‍ ജൂറലിന് ഒരു മത്സരത്തില്‍ പോലും അവസരം ലഭിച്ചില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ ജൂറലിനെ പരിഗണിക്കാന്‍ സാധ്യത കുറവാണ്.

സഞ്ജു സാംസണ്‍ ടോപ് ഓര്‍ഡര്‍ ബാറ്ററാണെന്ന തൊടുന്യായം നിരത്തിയാണ് ഓസീസിനെതിരെ തഴഞ്ഞത്. ഇതിനെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലൂടെ താരം ഏകദിനത്തിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. നിലവില്‍ ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലാണ് സഞ്ജു.