AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sanju Samson: ടിക്കറ്റ് വില്പനയിൽ റെക്കോർഡ്; പക്ഷേ, കാര്യവട്ടത്ത് സഞ്ജു പുറത്തിരിക്കുമോ?

Sanju Samson vs Ishan Kishan: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം സഞ്ജുവിനെ സ്വീകരിക്കാൻ തയ്യാറാണ്. പക്ഷേ, പ്ലേയിങ് ഇലവനിൽ സഞ്ജു കാണുമോ എന്നതാണ് സംശയം.

Sanju Samson: ടിക്കറ്റ് വില്പനയിൽ റെക്കോർഡ്; പക്ഷേ, കാര്യവട്ടത്ത് സഞ്ജു പുറത്തിരിക്കുമോ?
സഞ്ജു സാംസൺImage Credit source: PTI
Abdul Basith
Abdul Basith | Published: 24 Jan 2026 | 02:59 PM

ടിക്കറ്റ് വില്പനയിൽ റെക്കോർഡ് ഇട്ടെങ്കിലും സഞ്ജു സാംസൺ ഹോം ഗ്രൗണ്ടായ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ കളിച്ചേക്കില്ല. തുടർച്ചയായ മോശം പ്രകടനങ്ങളുടെ പശ്ചാത്തലത്തിൽ സഞ്ജു പുറത്തിരിക്കാൻ ഇടയുണ്ട്. പരമ്പരയിൽ ഏറ്റവും അവസാനത്തെ മത്സരമാണ് കാര്യവട്ടത്ത് നടക്കുക. ജനുവരി 31ന് നടക്കുന്ന മത്സരത്തിനുള്ള ടീമിൽ നിന്ന് സഞ്ജു പുറത്താവാനാണ് സാധ്യത.

വൈസ് ക്യാപ്റ്റനായിരുന്ന ശുഭ്മൻ ഗില്ലിനെ മാറ്റിയാണ് സഞ്ജുവിനെ ഓപ്പണിങ് സ്ഥാനത്തേക്ക് കൊണ്ടുവന്നത്. ഗില്ലിനൊപ്പം വിക്കറ്റ് കീപ്പർ ജിതേഷ് ശർമ്മയും പുറത്തായി. പകരം എത്തിയതാവട്ടെ ഇഷാൻ കിഷനും റിങ്കു സിംഗും. കിഷൻ സഞ്ജുവിൻ്റെ ബാക്കപ്പായും റിങ്കു ഫിനിഷറായും ടീമിലെത്തി. ഇതിനിടെ പരിക്കേറ്റ് തിലക് വർമ്മ പുറത്തായതാണ് നിർണായകമായത്.

തിലകിന് പകരം ശ്രേയസ് അയ്യരെ ടീമിലെത്തിച്ചെങ്കിലും ആദ്യ രണ്ട് മത്സരത്തിലും മൂന്നാം നമ്പറിൽ കിഷൻ കളിച്ചു. ലോകകപ്പ് ടീമിലുള്ള കിഷന് മാച്ച് പ്രാക്ടീസ് നൽകുക എന്നതായിരുന്നു ലക്ഷ്യം. മൂന്ന് മത്സരങ്ങളാണ് തിലക് പുറത്തിരിക്കുക. അവസാന രണ്ട് മത്സരങ്ങളിൽ താരം തന്നെ മൂന്നാം നമ്പറിലെത്തും. കിഷൻ മൂന്നാം നമ്പരിൽ കളിച്ചതോടെ സഞ്ജുവിന് സമ്മർദ്ദമായി.

Also Read: Sanju Samson: അവസരം കൊടുത്തില്ലെന്ന് ഇനി പറയാനാകുമോ? എല്ലാം കളഞ്ഞുകുളിച്ച് സഞ്ജു സാംസൺ

ഓപ്പണറായ കിഷൻ ലോകകപ്പിൽ സഞ്ജുവിനെ റീപ്ലേസ് ചെയ്യാൻ കഴിയുന്ന താരമാണ്. അതുകൊണ്ട് തന്നെ ആദ്യ മത്സരങ്ങളിൽ തിളങ്ങേണ്ടത് സഞ്ജുവിൻ്റെ ആവശ്യമായിരുന്നു. എന്നാൽ, ആദ്യ മത്സരത്തിൽ 10 റൺസും രണ്ടാമത്തെ മത്സരത്തിൽ ആറ് റൺസും മാത്രം നേടി സഞ്ജു പുറത്തായി. ആദ്യ കളി കിഷൻ 8 റൺസിന് മടങ്ങിയെങ്കിലും രണ്ടാമത്തെ കളി 32 പന്തിൽ 76 റൺസ് നേടി കളിയിലെ താരമായി.

ഈ മാസം 25ന് ഗുവാഹത്തിയിൽ വച്ചാണ് മൂന്നാമത്തെ മത്സരം. ഈ കളി ഒരു ഫിഫ്റ്റിയെങ്കിലും നേടാനായില്ലെങ്കിൽ സഞ്ജു ടീമിൽ നിന്ന് പുറത്താവും. കാര്യവട്ടത്ത് നടക്കുന്ന കളിയിൽ ഉൾപ്പെടെ കിഷൻ ആവും ഓപ്പണർ.