Sanju Samson: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സഞ്ജു സാംസണ്‍ ഓപ്പണറാകുമോ? ഗില്ലിന്റെ കാര്യത്തില്‍ തീരുമാനം ഉടന്‍

Sanju Samson Vs Shubman Gill: ടി20 പരമ്പരയില്‍ സഞ്ജു സാംസണ്‍ ഓപ്പണറാകുമോയെന്നതില്‍ ഉടന്‍ വ്യക്തത വരും. ശുഭ്മാന്‍ ഗില്‍ സ്‌ക്വാഡിലുണ്ടെങ്കിലും താരം ഫിറ്റ്‌നസ് വീണ്ടെടുത്താല്‍ മാത്രമേ പ്ലേയിങ് ഇലവനിലുണ്ടാകൂ

Sanju Samson: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സഞ്ജു സാംസണ്‍ ഓപ്പണറാകുമോ? ഗില്ലിന്റെ കാര്യത്തില്‍ തീരുമാനം ഉടന്‍

Sanju Samson

Published: 

05 Dec 2025 11:49 AM

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ സഞ്ജു സാംസണ്‍ ഓപ്പണറാകുമോയെന്നതില്‍ ഉടന്‍ വ്യക്തത വരും. വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ സ്‌ക്വാഡിലുണ്ടെങ്കിലും താരം ഫിറ്റ്‌നസ് വീണ്ടെടുത്താല്‍ മാത്രമേ പ്ലേയിങ് ഇലവനിലുണ്ടാകൂ. ഗില്‍ ഫിറ്റ്‌നസ് വീണ്ടെടുത്തില്ലെങ്കില്‍ സഞ്ജു ഓപ്പണറായി കളിക്കും. ഗില്ലിന്റെ ക്ലിയറന്‍സ് ടെസ്റ്റ് ഇന്ന് നടക്കുമെന്നാണ് സൂചന. ഇന്ന് നടക്കുന്ന ആര്‍ടിപി (റിട്ടേണ്‍ ടു പ്ലേ) ടെസ്റ്റില്‍ വിജയിച്ചാല്‍ മാത്രമേ ഗില്ലിന് പ്ലേയിങ് ഇലവനില്‍ ഇടം നേടാനാകൂ. ആര്‍ടിപി ടെസ്റ്റില്‍ ഗില്ലിന് കായികക്ഷമത തെളിയിക്കാനായില്ലെങ്കില്‍ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ തുടക്കത്തിലെ മത്സരങ്ങളിലെങ്കിലും സഞ്ജു ഓപ്പണറാകും.

ഇന്ന് പരാജയപ്പെട്ടാലും ഗില്ലിന് കായികക്ഷമത തെളിയിക്കാന്‍ വീണ്ടും അവസരങ്ങളുണ്ട്. ഈ ടെസ്റ്റുകളില്‍ വിജയിക്കാനായാല്‍ പരമ്പരയിലെ അവസാന മത്സരങ്ങളില്‍ ഗില്‍ ഓപ്പണറായി കളിച്ചേക്കും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിനിടെയാണ് ഗില്ലിന് കഴുത്തിന് പരിക്കേറ്റത്. പരിക്കിനെ തുടര്‍ന്ന് രണ്ടാം ടെസ്റ്റിലും, ഏകദിന പരമ്പരയിലും ഗില്‍ കളിച്ചിരുന്നില്ല.

Also Read: Sanju Samson: സഞ്ജു സാംസണ്‍ കേരള ക്യാമ്പ് വിടും, സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ തിരിച്ചടി

പൂര്‍ണമായും കായികക്ഷമത വീണ്ടെടുത്തില്ലെങ്കിലും ഗില്ലിനെ ടി20 പരമ്പരയില്‍ ഉള്‍പ്പെടുത്തിയത് അപ്രതീക്ഷിതമായി. പ്രോട്ടീസിനെതിരായ ടി20 പരമ്പരയില്‍ കളിക്കാന്‍ സാധിച്ചില്ലെങ്കില്‍, ജനുവരിയില്‍ ന്യൂസിലന്‍ഡിനെതിരെ നടക്കുന്ന ഏകദിന പരമ്പരയിലൂടെയാകും ഗില്‍ തിരിച്ചെത്തുക.

നിലവില്‍ ബെംഗളൂരുവിലെ സെന്റര്‍ ഓഫ് എക്‌സലന്‍സിലാണ് ഗില്‍. താരം ബാറ്റിങ് പരിശീലനം പുനഃരാരംഭിച്ചെന്നാണ് വിവരം. ഗില്‍ ഫിറ്റ്‌നസ് വീണ്ടെടുത്തുവരികയാണെന്നാണ് റിപ്പോര്‍ട്ട്. ഗില്ലിന്റെ ഫിറ്റ്‌നസ് അപ്‌ഡേറ്റിനെ ആശ്രയിച്ചാകും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പ്ലേയിങ് ഇലവനിലെ ടീം മാനേജ്‌മെന്റ് തിരഞ്ഞെടുക്കുന്നത്. പരമ്പരയിലെ അവസാന രണ്ടോ മൂന്നോ മത്സരങ്ങളില്‍ മാത്രം ഗില്ലിനെ കളിപ്പിക്കാനുള്ള സാധ്യതകളും മാനേജ്‌മെന്റ് പരിശോധിക്കുന്നുണ്ട്. ഗില്ലിന്റെ ഫിറ്റ്‌നസ് അപ്‌ഡേറ്റ് സഞ്ജുവിനും നിര്‍ണായകമാണ്.

ഗില്‍ ഓപ്പണറായി കളിച്ചാല്‍ സഞ്ജുവിന് മിഡില്‍ ഓര്‍ഡറിലേക്ക് മാറേണ്ടി വരും. എന്നാല്‍ ടീമിലെ മറ്റൊരു വിക്കറ്റ് കീപ്പറായ ജിതേഷ് ശര്‍മയ്ക്കാണ് അവസരം ലഭിക്കുന്നതെങ്കില്‍ സഞ്ജുവിന് പുറത്തിരിക്കേണ്ടി വരും.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും