Sanju Samson: മസില്‍ പെരുപ്പിച്ച സഞ്ജുവിന് ടൊവിനോയുടെ മറുപടി; ‘ചേട്ടന്റെ’ അടുത്ത സെഞ്ചുറി ഉറപ്പിച്ച് ആരാധകര്‍
Sanju Samson sets social media ablaze with new photo: അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലാണ് സഞ്ജു സാംസണ്‍. സഞ്ജു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു ഫോട്ടോ ശ്രദ്ധേയമായിരിക്കുകയാണ്. മസില്‍ കാണിക്കുന്ന ഒരു ഫോട്ടോയാണ് താരം പങ്കുവെച്ചത്. ഉടന്‍ തന്നെ ചിത്രം വൈറലായി.
Sanju Samson Viral Photo: അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലാണ് മലയാളി താരം സഞ്ജു സാംസണ്‍. ഇതിനിടെ, സഞ്ജു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു ഫോട്ടോ ശ്രദ്ധേയമായിരിക്കുകയാണ്. കൈ ഉയര്‍ത്തി മസില്‍ കാണിക്കുന്ന ഒരു ഫോട്ടോയാണ് താരം പങ്കുവെച്ചത്. ഉടന്‍ തന്നെ ചിത്രം വൈറലായി. 1 മില്യണിലധികം റിയാക്ഷനുകളും, അയ്യായിരത്തിലധികം കമന്റുകളും, നാലായിരത്തിലധികം ഷെയറുമാണ് ചിത്രത്തിന് ലഭിച്ചത്. നടന്‍ ടൊവിനോ തോമസ് അടക്കമുള്ളവര്‍ ചിത്രത്തിന് കമന്റ് നല്‍കിയിട്ടുണ്ട്. മസില്‍ പവറിന്റെ ഇമോജിയാണ് ടൊവിനോ നല്‍കിയത്. ടൊവിനോയുടെ മറുപടിക്കും നിരവധി റിയാക്ഷനുകളും, മറുപടികളും ലഭിച്ചിട്ടുണ്ട്.
ഫിറ്റ്‌നസ് ട്രെയിനിര്‍ എടി രാജാമണി പ്രഭുവും കമന്റ് ചെയ്തിട്ടുണ്ട്. ‘തമ്പി സ്‌ട്രെങ്ത്’ എന്നായിരുന്നു രാജാമണിയുടെ കമന്റ്. അയര്‍ലന്‍ഡ് പര്യടനത്തില്‍ ‘ചേട്ടന്റെ’ സെഞ്ചുറി ഉറപ്പാണെന്നായിരുന്നു നിരവധി ആരാധകരുടെ കമന്റ്.
സഞ്ജുവിന്റെ ഐപിഎല്‍ ഫ്രാഞ്ചെസിയായ ചെന്നൈ സൂപ്പര്‍ കിങ്‌സും ഇതേ ചിത്രം പല പശ്ചാത്തലത്തില്‍ എഡിറ്റ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ‘എവിടെയാണെങ്കിലും സഞ്ജു എപ്പോഴും കട്ടയ്ക്ക് നിൽക്കാൻ റെഡിയാണ്’ എന്ന ക്യാപ്ഷനോടെയാണ് ചെന്നൈ താരത്തിന്റെ ചിത്രം പങ്കുവെച്ചത്.
അയര്‍ലന്‍ഡ് പര്യടനം
രണ്ട് ടി20 മത്സരങ്ങളാണ് അയര്‍ലന്‍ഡ് പര്യടനത്തില്‍ ഇന്ത്യ കളിക്കുന്നത്. ജൂണ്‍ 26, 28 തീയതികളിലാണ് മത്സരം. സഞ്ജുവാണ് ടീമിലെ പ്രധാന വിക്കറ്റ് കീപ്പര്‍. സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും. വൈഭവ് സൂര്യവംശി പ്ലേയിങ് ഇലവനിലെത്തിയാല്‍ സഞ്ജുവിനോ, അഭിഷേകിനോ വഴിമാറേണ്ടി വരാം. എങ്കിലും ടി20 ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റായ സഞ്ജുവിനെ പ്ലേയിങ് ഇലവനില്‍ നിന്ന് ഒഴിവാക്കാനുള്ള സാധ്യത കുറവാണെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
Also Read: Sanju Samson: വൈഭവ് പ്ലേയിങ് ഇലവനിലെത്തിയാലും സഞ്ജു സാംസണ്‍ ‘സേഫ്’; പുറത്താകുന്നത് മറ്റൊരു താരം?
ശ്രേയസ് അയ്യര്‍ ക്യാപ്റ്റനായതിനു ശേഷം ഇന്ത്യ കളിക്കുന്ന ആദ്യ പരമ്പരയാണിത്. സൂര്യകുമാര്‍ യാദവിന്റെ പിന്‍ഗാമിയായി സഞ്ജുവിനെയും നേരത്തെ പരിഗണിച്ചിരുന്നു. പരിശീലകന്‍ ഗൗതം ഗംഭീര്‍ സഞ്ജുവിന് വേണ്ടി വാദിച്ചെങ്കിലും, സ്ഥിരതയില്ലെന്ന കാരണത്താല്‍ സെലക്ഷന്‍ കമ്മിറ്റി ശ്രേയസ് നായകനായാല്‍ മതിയെന്ന തീരുമാനത്തിലെത്തുകയായിരുന്നു.
തിലക് വര്‍മയാണ് വൈസ് ക്യാപ്റ്റന്‍. അയര്‍ലന്‍ഡ് പര്യടനത്തിനു ശേഷം, ഇന്ത്യ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന പരമ്പരയ്ക്കായി പുറപ്പെടും. ഇംഗ്ലണ്ടിനെതിരെ അഞ്ച് മത്സരങ്ങളാണുള്ളത്. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് ടീമുകള്‍ക്കെതിരായ പരമ്പരയ്ക്കും, ഏഷ്യന്‍ ഗെയിംസിനുമുള്ള ഇന്ത്യന്‍ ടീമിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ഇന്ത്യന്‍ സ്‌ക്വാഡ്
അയർലൻഡ്, ഇംഗ്ലണ്ട് പരമ്പരകള്‍ക്കുള്ള ഇന്ത്യൻ ടീം: ശ്രേയസ് അയ്യർ, അഭിഷേക് ശർമ്മ, സഞ്ജു സാംസൺ, ഇഷാൻ കിഷൻ, ശിവം ദുബെ, തിലക് വർമ്മ, നിതീഷ് കുമാർ റെഡ്ഡി, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, വരുൺ ചക്രവർത്തി, രവി ബിഷ്‌ണോയ്, ഹർഷിത് റാണ, അർഷ്ദീപ് സിംഗ്, പ്രിൻസ് യാദവ്, വൈഭവ് സൂര്യവംശി, പ്രസിദ് കൃഷ്ണ.
ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീം: ശ്രേയസ് അയ്യർ, അഭിഷേക് ശർമ്മ, സഞ്ജു സാംസൺ, ഇഷാൻ കിഷൻ, ശിവം ദുബെ, തിലക് വർമ്മ, നിതീഷ് കുമാർ റെഡ്ഡി, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, വരുൺ ചക്രവർത്തി, രവി ബിഷ്ണോയ്, ജസ്പ്രീത് ബുംറ, ഹർഷിത് റാണ, അർഷ്ദീപ് സിംഗ്, വൈഭവ് സൂര്യവംശി.
English Summary
Sanju Samson shared a fitness photo on Instagram ahead of the Ireland T20 series. The picture showing off his muscles quickly went viral on social media. Tovino Thomas reacted to the post by dropping a muscle emoji. Fans and celebrities are praising the batsman’s impressive transformation.