Sanju Samson: സഞ്ജു സാംസണ്‍ ഇത്ര സിംപിളാണോ? ആദ്യം ഓട്ടോയില്‍, ഇപ്പോള്‍ ട്രെയിനില്‍

Sanju Samson simplicity: സഞ്ജു സാംസണ്‍ എന്തുകൊണ്ട് ജനപ്രിയനായെന്ന ചോദ്യത്തിന് ആരാധകര്‍ ഉത്തരം കണ്ടെത്തി. താരത്തിന്റെ ലാളിത്യമാണത്രേ അതിന് കാരണം. സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ഒരു വീഡിയോയാണ് ഈ കണ്ടെത്തലിന്റെ അടിസ്ഥാനം

Sanju Samson: സഞ്ജു സാംസണ്‍ ഇത്ര സിംപിളാണോ? ആദ്യം ഓട്ടോയില്‍, ഇപ്പോള്‍ ട്രെയിനില്‍

സഞ്ജു സാംസണ്‍

Updated On: 

21 Oct 2025 | 12:01 PM

ഞ്ജു സാംസണ്‍ എപ്പോഴും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചാ വിഷയമാണ്. താരം ഏതെങ്കിലും പരമ്പരയ്ക്കുള്ള സ്‌ക്വാഡില്‍ ഉള്‍പ്പെട്ടാലും, ഇല്ലെങ്കിലും അത് ചര്‍ച്ചയാകും. താരം മികച്ച പ്രകടനം പുറത്തെടുത്താലും, മോശം പെര്‍ഫോമന്‍സ് കാഴ്ചവച്ചാലും അതൊക്കെ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങാകുന്നത് പതിവാണ്. സഞ്ജു സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന പോസ്റ്റുകളും ആരാധകര്‍ക്ക് സംസാരവിഷയമാണ്. സഞ്ജു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു സ്റ്റോറിയും ഇത്തരത്തില്‍ വൈറലായി.

തിരുവനന്തപുരത്ത് താരം ട്രെയിന്‍ യാത്ര ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് സ്റ്റോറിയായി പങ്കുവച്ചത്. ട്രെയിനില്‍ നിന്ന് പുറത്തേക്ക് നോക്കുമ്പോഴുള്ള കാഴ്ചകളാണ് സ്‌റ്റോറിയിലുള്ളത്‌. ഉടന്‍ തന്നെ ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. നേരത്തെ, കൊച്ചിയില്‍ പരിശീലനം നടത്തിയതിന് ശേഷം സഞ്ജു ഓട്ടോറിക്ഷയില്‍ മടങ്ങുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

ട്രെയിനിലും, ഓട്ടോറിക്ഷയിലും സഞ്ചരിക്കുന്ന ഇന്ത്യയിലെ ഏക ക്രിക്കറ്റ് താരം സഞ്ജുവായിരിക്കുമെന്നായിരുന്നു ഒരു കമന്റ്. സഞ്ജു ഇത്ര സിംപിളാണോയെന്നായിരുന്നു മറ്റൊരു ചോദ്യം. ചുരുങ്ങിയ കാലം കൊണ്ട് സഞ്ജു ഇത്ര ആരാധകവൃന്ദം സൃഷ്ടിച്ചത് താരത്തിന്റെ ഈ ലാളിത്യം മൂലമാണെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. സൗമ്യമായ ഇടപെടലുകളാണ് സഞ്ജുവിന്റെ മുഖമുദ്ര. സഞ്ജു ‘ഡൗണ്‍ ടു എര്‍ത്ത്’ ആണെന്നാണ് ആരാധകരുടെ വിശേഷണം.

Also Read: Sanju Samson: സഞ്ജുവിനായുള്ള വടം വലിയിൽ നിന്ന് പിന്മാറി ടീമുകൾ; കാരണം രാജസ്ഥാൻ്റെ പിടിവാശി

ഇനി ഓസീസ് പരീക്ഷ

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്താത്തതിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. മുഹമ്മദ് കൈഫ്, ക്രിസ് ശ്രീകാന്ത് അടക്കമുള്ള താരങ്ങളും സെലക്ഷന്‍ കമ്മിറ്റിയുടെ നിലപാടിനെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരുന്നു.

ഏകദിന സ്‌ക്വാഡില്‍ ഉള്‍പ്പെട്ടില്ലെങ്കിലും ഓസീസിനെതിരായ ടി20 പരമ്പരയില്‍ സഞ്ജു സാംസണ്‍ മികച്ച പ്രകടനം പുറത്തെടുക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഈ മാസം 29നാണ് ടി20 പരമ്പരയിലെ ആദ്യ മത്സരം.

സഞ്ജുവിന്റെ ട്രെയിന്‍ യാത്ര-വീഡിയോ

അരിഞ്ഞ സവാള കേടുകൂടാതെ സൂക്ഷിക്കണോ?
സുനിത വില്യംസിന്റെ ആസ്തിയെത്ര?
പുതിനയില എത്ര നാൾ വേണമെങ്കിലും കേടുവരാതിരിക്കും
തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
കാലുകൊണ്ട് മാവു കുഴച്ച് പണിക്കാരൻ, മനുഷ്യർക്ക് കഴിക്കാനുള്ളതാണോ?
കൂടോത്രം വീടുമാറി ചെയ്യ്തയാൾ ഒടുവിൽ
സല്യൂട്ട്! പ്രയാഗ്‌രാജില്‍ അപകടത്തില്‍ പെട്ട വിമാനത്തിലെ പൈലറ്റുമാരെ നാട്ടുകാര്‍ രക്ഷപ്പെടുത്തുന്നു
ഹിസാറില്‍ 282 അടി ഉയരമുള്ള ടവറിന്റെ മുകളില്‍ യുവാവിന്റെ സാഹസം