AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sanju Samson: സഞ്ജുവിന്റെ സിഎസ്‌കെ എന്‍ട്രി, ഔദ്യോഗിക പ്രഖ്യാപനം എപ്പോള്‍? കാത്തിരിപ്പില്‍ ആരാധകര്‍

When will Sanju Samson's CSK entry be officially announced: സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ എത്തുമെന്ന് ഉറപ്പിച്ചെങ്കിലും ഔദ്യോഗിക പ്രഖ്യാപനം വൈകുന്നു. ഔദ്യോഗിക പ്രഖ്യാപനം ഉടനെയുണ്ടാകും. ചിലപ്പോള്‍ നാളെ അത് സംഭവിക്കാം

Sanju Samson: സഞ്ജുവിന്റെ സിഎസ്‌കെ എന്‍ട്രി, ഔദ്യോഗിക പ്രഖ്യാപനം എപ്പോള്‍? കാത്തിരിപ്പില്‍ ആരാധകര്‍
സഞ്ജു സാംസൺImage Credit source: PTI
Jayadevan AM
Jayadevan AM | Published: 14 Nov 2025 | 09:43 PM

സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ എത്തുമെന്ന് ഉറപ്പിച്ചെങ്കിലും ഇതുസംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനത്തിന് വേണ്ടിയുള്ള ആരാധകരുടെ കാത്തിരിപ്പ് തുടരുന്നു. രാജസ്ഥാന്‍ റോയല്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലുള്ള ട്രേഡ് ഡീലിന് ബിസിസിഐയുടെ അനുമതി ആവശ്യമാണ്. ഈ അന്തിമ അംഗീകാരം ലഭിച്ചിട്ടില്ല. അന്തിമ അനുമതി ലഭിച്ചുകഴിഞ്ഞാല്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. ഔദ്യോഗിക പ്രഖ്യാപനം നാളെയുണ്ടാകാനാണ് സാധ്യത. ഏതൊക്കെ താരങ്ങളെയാണ് നിലനിര്‍ത്തേണ്ടതെന്ന് സംബന്ധിച്ചാണ് നവംബര്‍ 15നുള്ളില്‍ ഫ്രാഞ്ചെസികള്‍ തീരുമാനിക്കണമെന്നാണ് നിര്‍ദ്ദേശം.

രവീന്ദ്ര ജഡേജയെയും, സാം കറനെയും റോയല്‍സിന് നല്‍കി പകരം സഞ്ജുവിനെ സ്വന്തമാക്കാനാണ് ചെന്നൈയുടെ നീക്കം. പേപ്പര്‍ വര്‍ക്കുകളെല്ലാം പൂര്‍ത്തിയായി. എന്നാല്‍ റോയല്‍സിന്റെ വിദേശ താരങ്ങളുടെ ക്വാട്ട കഴിഞ്ഞതിനാല്‍ സാം കറനെ ഇപ്പോള്‍ ഉള്‍ക്കൊള്ളിക്കുന്നതില്‍ തടസങ്ങളുണ്ട്.

വനിന്ദു ഹസരങ്ക, മഹീഷ് തീക്ഷണ എന്നിവരെ ഒഴിവാക്കി സാം കറനെ ഉള്‍പ്പെടുത്താനാണ് റോയല്‍സിന്റെ പദ്ധതി. ഇക്കാര്യത്തില്‍ ധാരണയായാല്‍ ഇരുഫ്രാഞ്ചെസികളും തമ്മിലുള്ള ട്രേഡ് ഡീലിന് ഉടന്‍ ബിസിസിഐയുടെ അംഗീകാരം ലഭിച്ചേക്കും.

Also Read: Sanju Samson: സഞ്ജു സാംസണ്‍ സിഎസ്‌കെയെ നയിക്കുമോ? ജഡേജ റോയല്‍സ് ക്യാപ്റ്റനായേക്കും

നിലവില്‍ രണ്ട് താരങ്ങളുടെ ട്രേഡിങ് മാത്രമാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളത്. ഷെര്‍ഫെയ്ന്‍ റുഥര്‍ഫോര്‍ഡിനെ ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്നു മുംബൈ ഇന്ത്യന്‍സിലേക്കും, ശാര്‍ദ്ദുല്‍ താക്കൂറിനെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സില്‍ നിന്ന് മുംബൈ ഇന്ത്യന്‍സിലേക്കും ട്രേഡ് ചെയ്തത് മാത്രമാണ് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം, മുഹമ്മദ് ഷമിയെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് സ്വന്തമാക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

കൂടുതല്‍ താരങ്ങളെ ലക്ഷ്യം

അതേസമയം, സഞ്ജുവിനെ കൂടാതെ കൂടുതല്‍ താരങ്ങളെ സിഎസ്‌കെ ലക്ഷ്യമിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. തുഷാര്‍ ദേശ്പാണ്ഡെ (രാജസ്ഥാന്‍ റോയല്‍സ്), ദീപക് ചഹര്‍ (മുംബൈ ഇന്ത്യന്‍സ്), ഗ്ലെന്‍ മാക്‌സ്‌വെല്‍ (പഞ്ചാബ് കിങ്‌സ്), ലിയം ലിവിങ്സ്റ്റണ്‍ (റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു) തുടങ്ങിയ താരങ്ങളെയാണ് സിഎസ്‌കെ നോട്ടമിട്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.