Sara Tendulkar: ഗോവൻ തെരുവിലൂടെ ബിയർ ബോട്ടിലുമായി സാറ തെണ്ടുൽക്കർ; സച്ചിനെതിരെ വിമർശനം
Sara Tendulkar In Goa: സാറ തെണ്ടുൽക്കറെ ട്രോളി സോഷ്യൽ മീഡിയ. ഗോവയിലേതെന്ന് പറയപ്പെടുന്ന വിഡിയോയുമായി ബന്ധപ്പെട്ടാണ് ട്രോൾ.
ഗോവൻ തെരുവിലൂടെ നടക്കുന്ന സാറ തെണ്ടുൽക്കറിൻ്റെ വിഡിയോയുമായി ബന്ധപ്പെട്ട് സച്ചിൻ തെണ്ടുൽക്കറിനെതിരെ വിമർശനം. സാറ പൊതുമധ്യത്ത് മദ്യക്കുപ്പിയുമായി നടക്കുന്നതിലൂടെ മദ്യപാനം പ്രമോട്ട് ചെയ്യുകയാണെന്നും ഇത് സച്ചിൻ്റെ പിഴവാണെന്നുമാണ് സമൂഹമാധ്യമങ്ങളിലെ വിമർശനം. സാറയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
പുതുവർഷം ആഘോഷിക്കാനാണ് സാറ ഗോവയിലെത്തിയതെന്ന് സൂചനയുണ്ടെങ്കിലും ഈ വിഡിയോ എപ്പോൾ ഷൂട്ട് ചെയ്തതാണെന്ന് വ്യക്തമല്ല. പുതുവർഷത്തലേന്നുള്ള ദൃശ്യങ്ങളാണെന്ന് സമൂഹമാധ്യമങ്ങൾ അവകാശപ്പെടുന്നു. സുഹൃത്തുക്കളുമൊത്ത് ഗോവൻ തെരുവിലൂടെനടക്കുന്ന സാറയാണ് വിഡിയോയിലുള്ളത്. സാറയുടെ കയ്യിൽ ഒരു ബോട്ടിലും കാണാം. ഇത് ബിയർ ബോട്ടിലാണെന്ന് സമൂഹമാധ്യമ അക്കൗണ്ടുകൾ അവകാശപ്പെടുന്നു.
Also Read: VHT 2025: 18 പന്തിൽ അഞ്ച് സിക്സ് അടക്കം 40 റൺസ്; ഈദൻ ആപ്പിൾ ടോമിൻ്റെ മികവിൽ കേരളത്തിന് ആവേശജയം
പൊതുസ്ഥലത്ത് മദ്യക്കുപ്പിയുമായി നടക്കുന്നതിലൂടെ സാറ തെണ്ടുൽക്കറെപ്പോലൊരു സെലബ്രിറ്റി മദ്യപാനം പ്രോത്സാഹിപ്പിക്കുകയാണെന്ന ആക്ഷേപമാണ് ഉയരുന്നത്. സച്ചിൻ തെണ്ടുൽക്കറെപ്പോലെ ഒരു വലിയ ക്രിക്കറ്റ് താരത്തിൻ്റെ മകളുടെ പ്രവൃത്തി ആളുകളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും ആളുകൾ പറയുന്നു. സച്ചിനെ ചിലർ നേരിട്ട് വിമർശിക്കുന്നുമുണ്ട്. എന്നാൽ, ഒരാൾ ബിയർ കഴിക്കുന്നതിൽ എന്താണ് തെറ്റെന്നും സാറ ബിയറടിക്കുന്നതിലൂടെ സച്ചിൻ എങ്ങനെയാണ് മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നതെന്നും മറ്റ് ചിലർ ചോദിക്കുന്നു.
28കാരിയായ സാറ അടുത്തിടെ മുംബൈ അന്ധേരിയിൽ പിലാറ്റേസ് അക്കാദമി തുടങ്ങിയിരുന്നു. 2025 ഓഗസ്റ്റ് 21നാണ് ഈ അക്കാദമി മുംബൈയിൽ ആരംഭിച്ചത്. ദുബായ് ആസ്ഥാനമായ ഫ്രാഞ്ചൈസിയുടെ നാലാമത് ശാഖയാണ് അന്ധേരിയിലേത്. തൻ്റെ ഫിറ്റ്നസിൽ പിലാറ്റേസ് വലിയ ഒരു പങ്ക് വഹിച്ചിട്ടുണ്ടെന്ന് സാറ പറഞ്ഞിരുന്നു.
സച്ചിൻ തെണ്ടുൽക്കറിൻ്റെയും അഞ്ജലി തെണ്ടുൽക്കറിൻ്റെയും ആദ്യ കുട്ടിയാണ് സാറ തെണ്ടുൽക്കർ. രണ്ടാമത്തെ കുട്ടിയായ അർജുൻ തെണ്ടുക്കർ ക്രിക്കറ്റ് താരമാണ്. ഓൾറൗണ്ടറായ അർജുൻ ഇപ്പോൾ ഗോവയുടെ താരമാണ്.
വിഡിയോ കാണാം
— Vishal Mohan Yadav (@VishalMYadav_) December 31, 2025