AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

VHT 2025: 18 പന്തിൽ അഞ്ച് സിക്സ് അടക്കം 40 റൺസ്; ഈദൻ ആപ്പിൾ ടോമിൻ്റെ മികവിൽ കേരളത്തിന് ആവേശജയം

Kerala Wins Against Gujarat: ഗുജറാത്തിനെതിരെ വിജയിച്ച് കേരളം. 18 പന്തിൽ 40 റൺസ് നേടിയ ഈദൻ ആപ്പിൾ ടോം ആണ് കേരളത്തിൻ്റെ വിജയശില്പി.

VHT 2025: 18 പന്തിൽ അഞ്ച് സിക്സ് അടക്കം 40 റൺസ്; ഈദൻ ആപ്പിൾ ടോമിൻ്റെ മികവിൽ കേരളത്തിന് ആവേശജയം
ഈദൻ ആപ്പിൾ ടോംImage Credit source: KCA Facebook
Abdul Basith
Abdul Basith | Updated On: 31 Dec 2025 | 05:33 PM

വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് ആവേശജയം. എലീറ്റ് ഗ്രൂപ്പ് എയിൽ നടന്ന മത്സരത്തിൽ രാജസ്ഥാനോടാണ് കേരളത്തിൻ്റെ ജയം. അവസാന പന്ത് വരെ നീണ്ട പോരാട്ടത്തിൽ രണ്ട് വിക്കറ്റിനാണ് കേരളം വിജയിച്ചത്. രാജസ്ഥാൻ മുന്നോട്ടുവച്ച 344 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ കേളം അവസാന പന്തിൽ 8 വിക്കറ്റ് നഷ്ടപ്പെടുത്തി ലക്ഷ്യം ഭേദിച്ചു. 126 റൺസ് നേടിയ ബാബ അപരാജിത് ആണ് കേരളത്തിൻ്റെ ടോപ്പ് സ്കോറർ.

ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാനെ കരൺ ലാംബയും ദീപക് ഹീഡയും ചേർന്നാണ് വമ്പൻ സ്കോറിലെത്തിച്ചത്. ലാംബ 119 റൺസ് നേടി നോട്ടൗട്ടായപ്പോൾ ഹൂഡ 86 റൺസ് നേടി പുറത്തായി. മറ്റ് താരങ്ങളിൽ പലരും ചെറു കാമിയോകൾ കളിച്ചാണ് രാജസ്ഥാനെ മികച്ച സ്കോറിലേക്ക് നയിച്ചത്. കേരളത്തിനായി ഷറഫുദ്ദീൻ മൂന്ന് വിക്കറ്റ് വീഴ്ത്തി.

Also Read: Mohammed Shami: തോൽവി സമ്മതിച്ച് ബിസിസിഐ; ഷമി ഇന്ത്യൻ ടീമിൽ തിരികെയെത്തുന്നു

മറുപടി ബാറ്റിംഗിൽ അക്കൗണ്ട് തുറക്കും മുൻപ് ക്യാപ്റ്റൻ രോഹൻ കുന്നുമ്മലിനെ കേരളത്തിന് നഷ്ടമായി. രണ്ടാം വിക്കറ്റിൽ കൃഷ്ണപ്രസാദും ബാബ അപരാജിതും ചേർന്ന കൂട്ടുകെട്ടാണ് കേരളത്തിന് ദിശാബോധം നൽകിയത്. ഇരുവരും ഫിഫ്റ്റി നേടി. ഫിഫ്റ്റിക്ക് പിന്നാലെർ കൃഷ്ണപ്രസാദ് മടങ്ങി. 155 റൺസിൻ്റെ തകർപ്പൻ കൂട്ടുകെട്ടിനൊടുവിലാണ് താരം പുറത്തായത്.

മൂന്നാം വിക്കറ്റിൽ ബാബ അപരാജിത് – വിഷ്ണു വിനോദ് കൂട്ടുകെട്ട് 48 റൺസ് കണ്ടെത്തി. ഇതിനിടെ അപരാജിത് സെഞ്ചുറി തികച്ചു. അപരാജിതും വിഷ്ണുവും (28) പുറത്തായതിന് പിന്നാലെ മുഹമ്മദ് അസ്ഹറുദ്ദീൻ (28), സൽമാൻ നിസാർ (18), അങ്കിത് ശർമ്മ (27) എന്നിവരും ചില നല്ല ഇന്നിങ്സുകൾ കളിച്ചു. പിന്നീടായിരുന്നു ഈദൻ ആപ്പിൾ ടോമിൻ്റെ പ്രകടനം. 9ആം നമ്പറിലിറങ്ങി 18 പന്തിൽ അഞ്ച് സിക്സും ഒരു ബൗണ്ടറിയും സഹിതം പുറത്താവാതെ 40 റൺസ് നേടിയ താരം കേരളത്തിന് ആവേശവിജയം സമ്മാനിച്ചു. അവസാന ഓവറിൽ 18 റൺസായിരുന്നു കേരളത്തിൻ്റെ വിജയലക്ഷ്യം. ഇത് അവസാന പന്തിലടക്കം മൂന്ന് സിക്സറുകൾ നേടി ഈദൻ മറികടന്നു.