AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

VHT 2025: ആഭ്യന്തര ക്രിക്കറ്റിൽ ഫോം കണ്ടെത്താനാവാതെ ഋഷഭ് പന്ത്; ഏകദിനത്തിൽ നിന്ന് പുറത്തായേക്കുമെന്ന റിപ്പോർട്ടുകൾ ശക്തം

Rishabh Pant In VHT 2025: വിജയ് ഹസാരെ ട്രോഫിയിൽ മോശം പ്രകടനം തുടർന്ന് ഋഷഭ് പന്ത്. ഡൽഹി ക്യാപ്റ്റനായ പന്ത് ഇതുവരെ ഒരു ഫിഫ്റ്റി മാത്രമാണ് നേടിയത്.

VHT 2025: ആഭ്യന്തര ക്രിക്കറ്റിൽ ഫോം കണ്ടെത്താനാവാതെ ഋഷഭ് പന്ത്; ഏകദിനത്തിൽ നിന്ന് പുറത്തായേക്കുമെന്ന റിപ്പോർട്ടുകൾ ശക്തം
ഋഷഭ് പന്ത്Image Credit source: PTI
Abdul Basith
Abdul Basith | Published: 31 Dec 2025 | 09:49 PM

ആഭ്യന്തര ക്രിക്കറ്റിൽ ഫോം കണ്ടെത്താനാവാതെ ഋഷഭ് പന്ത്. വിജയ് ഹസാരെ ട്രോഫിയിൽ ഡൽഹിയുടെ ക്യാപ്റ്റനായ പന്ത് ഇന്ന് ഒഡീഷയ്ക്കെതിരെയും കുറഞ്ഞ സ്കോറിന് പുറത്തായി. സീസണിലെ നാല് മത്സരങ്ങളിൽ ഇതുവരെ ഒരു ഫിഫ്റ്റി മാത്രമാണ് താരം നേടിയത്. ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പരയിൽ പന്തിനെ പരിഗണിച്ചേക്കില്ലെന്ന റിപ്പോർട്ടുകൾക്ക് ശക്തി പകരുന്നതാണ് പന്തിൻ്റെ ഫോം.

ആന്ധ്രാപ്രദേശിനെതിരായ ആദ്യ മത്സരത്തിൽ അഞ്ച് റൺസായിരുന്നു പന്തിൻ്റെ സമ്പാദ്യം. ആ കളി 131 റൺസ് നേടിയ വിരാട് കോലിയുടെ മികവിൽ ഡൽഹി വിജയിച്ചു. ഗുജറാത്തിനെതിരായ രണ്ടാം മത്സരത്തിൽ പന്ത് 70 റൺസുമായി തിളങ്ങി. 77 റൺസ് നേടി വിരാട് കോലി ടോപ്പ് സ്കോററായ മത്സരത്തിൽ ഡൽഹിയുടെ വിജയം ഏഴ് റൺസിന്. സൗരാഷ്ട്രയ്ക്കെതിരായ മൂന്നാം മത്സരത്തിൽ 320 റൺസ് പിന്തുടർന്ന് വിജയിച്ച ഡൽഹിയ്ക്കായി പന്ത് നേടിയത് 22 റൺസ്. വാലറ്റത്തിൻ്റെ പ്രകടനമാണ് ഡൽഹിയ്ക്ക് ജയം സമ്മാനിച്ചത്. ഒഡീഷയ്ക്കെതിരെ ഇന്ന് നാലാം മത്സരം. പന്ത് 24 റൺസെടുത്ത് പുറത്തായപ്പോൾ ഡൽഹി തോറ്റത് 79 റൺസിന്.

Also Read: VHT 2025: 18 പന്തിൽ അഞ്ച് സിക്സ് അടക്കം 40 റൺസ്; ഈദൻ ആപ്പിൾ ടോമിൻ്റെ മികവിൽ കേരളത്തിന് ആവേശജയം

നാല് മത്സരങ്ങളിൽ 121 റൺസ് മാത്രമാണ് ഋഷഭ് പന്ത് ആകെ നേടിയത്. ഗ്രൂപ്പ് ഡിയിൽ കളിച്ച നാല് മത്സരങ്ങളിൽ നിന്ന് മൂന്ന് വിജയവുമായി ഡൽഹി നാലാം സ്ഥാനത്താണ്. ന്യൂസീലൻഡിനെതിരെ ഋഷഭ് പന്തിന് പകരം ധ്രുവ് ജുറേലിൻ്റെ പേരാണ് ഉയർന്നുകേൾക്കുന്നത്. വിജയ് ഹസാരെ ട്രോഫിയിൽ നാല് മത്സരങ്ങളിൽ നിന്ന് ജുറേൽ 324 റൺസ് നേടിയിട്ടുണ്ട്.

ജനുവരി 11നാണ് ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പര ആരംഭിക്കുക. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. വരും ദിവസങ്ങളിൽ തന്നെ പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചേക്കും.