AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Shah Rukh Khan: ‘മുസ്തഫിസുറിനെ ടീമിലെടുത്തതിൽ ഷാരൂഖ് ഖാൻ മാപ്പ് പറയണം’; ആവശ്യവുമായി ഇമാം ഓർഗനൈസേഷൻ

Imam Organization Against Shah Rukh Khan: ഷാരൂഖ് ഖാൻ മാപ്പ് പറയണമെന്ന് ഓൾ ഇന്ത്യ ഇമാം ഓർഗനൈസേഷൻ. മുസ്തഫിസുർ റഹ്മാനെ ടീമിലെടുത്തതിലാണ് ആവശ്യം.

Shah Rukh Khan: ‘മുസ്തഫിസുറിനെ ടീമിലെടുത്തതിൽ ഷാരൂഖ് ഖാൻ മാപ്പ് പറയണം’; ആവശ്യവുമായി ഇമാം ഓർഗനൈസേഷൻ
ഉമർ അഹ്മദ് ഇല്യാസിImage Credit source: Social Media
Abdul Basith
Abdul Basith | Published: 03 Jan 2026 | 06:27 PM

മുസ്തഫിസുർ റഹ്മാനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിലെടുത്തതിൽ ടീം ഉടമയായ ഷാരൂഖ് ഖാൻ മാപ്പ് പറയണമെന്ന് ഓൾ ഇന്ത്യ ഇമാം ഓർഗനൈസേഷൻ ചീഫ് ഇമാം ഉമർ അഹമ്മദ് ഇല്യാസി. ഇന്ത്യൻ താരങ്ങളെ തഴഞ്ഞ് ഇത്ര ഉയർന്ന തുകയ്ക്ക് ബംഗ്ലാദേശ് താരത്തെ ടീമിലെടുത്തത് അംഗീകരിക്കാൻ കഴിയില്ലെന്ന് ഇല്യാസി പറഞ്ഞു.

“ഇന്ത്യയോട് ശത്രുത പുലർത്തുന്ന ഒരു രാജ്യത്തുനിന്നുള്ള താരത്തിന് വലിയ സാമ്പത്തിക നേട്ടം നൽകുന്നത് ഇന്ത്യൻ ജനതയുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണ്. നിലവിലെ സാഹചര്യത്തിൽ ഇന്ത്യൻ താരങ്ങൾക്ക് ലഭിക്കേണ്ട അവസരങ്ങളും പണവും ബംഗ്ലാദേശ് താരങ്ങൾക്ക് നൽകുന്നത് രാജ്യത്തോടുള്ള അനാദരവാണ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീം ഉടമ എന്ന നിലയിൽ ഷാരൂഖ് ഖാൻ ഉത്തരവാദിത്തം ഏറ്റെടുത്ത് ജനങ്ങളോട് മാപ്പ് പറയണം.”- ഉമർ അഹ്മദ് ഇല്യാസി പറഞ്ഞു.

Also Read: IPL 2026: ഷാറൂഖ് ഖാൻ്റെ കെകെആറിന് തിരിച്ചടി; ബംഗ്ലാദേശി താരത്തെ ടീമിൽ നിന്നും ഒഴിവാക്കണമെന്ന് ബിസിസിഐ

കനത്ത പ്രതിഷേധങ്ങൾക്കിടെ മുസ്തഫിസുർ റഹ്മാനെ ടീമിൽ നിന്ന് റിലീസ് ചെയ്യാൻ ബിസിസിഐ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് ആവശ്യപ്പെട്ടിരുന്നു. പിന്നാലെ താരത്തെ കൊൽക്കത്ത ടീമിൽ നിന്ന് നീക്കുകയും ചെയ്തു. ബംഗ്ലാദേശ് ന്യൂനപക്ഷങ്ങൾക്ക് നേരെ തുടരുന്ന അതിക്രമങ്ങളുടെ പശ്ചാത്തലത്തിൽ ബംഗ്ലാദേശ് താരമായ മുസ്തഫിസുർ റഹ്മാനെ ടീമിലെടുത്തത് വലിയ ചർച്ചയായിരുന്നു. ഷാരൂഖ് ഖാൻ്റെ നാവരിഞ്ഞ് കൊണ്ടുവരുന്നവർക്ക് ഹിന്ദു മഹാസഭ പാരിതോഷികമടക്കം പ്രഖ്യാപിച്ചു. ഇതിൻ്റെ പശ്ചാത്തലത്തിലാണ് താരത്തെ റിലീസ് ചെയ്യാൻ ബിസിസിഐ ആവശ്യപ്പെട്ടത്.

ഐപിഎൽ മിനിലേലത്തിൽ 9.2 കോടി രൂപ മുടക്കിയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മുസ്തഫിസുർ റഹ്മാനെ ടീമിലെത്തിച്ചത്. ഐപിഎൽ ചരിത്രത്തിൽ തന്നെ ഒരു ബംഗ്ലാദേശ് താരത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയായിരുന്നു ഇത്. മറ്റൊരു ബംഗ്ലാദേശ് താരത്തെയും ടീമുകൾ പരിഗണിച്ചിരുന്നില്ല.