AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

IPL 2026: ഷാറൂഖ് ഖാൻ്റെ കെകെആറിന് തിരിച്ചടി; ബംഗ്ലാദേശി താരത്തെ ടീമിൽ നിന്നും ഒഴിവാക്കണമെന്ന് ബിസിസിഐ

Kolkata Knight Riders Mustafizur Rahman Issue : ബംഗ്ലാദേശ് പേസർ മുസ്തഫിസൂർ റഹ്മാൻ ടീമിൽ നിന്നും ഒഴിവാക്കണമെന്നാണ് ബിസിസിഐ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് ആവശ്യപ്പെട്ടത്.

IPL 2026: ഷാറൂഖ് ഖാൻ്റെ കെകെആറിന് തിരിച്ചടി; ബംഗ്ലാദേശി താരത്തെ ടീമിൽ നിന്നും ഒഴിവാക്കണമെന്ന് ബിസിസിഐ
Mustafizur RahmanImage Credit source: PTI
Jenish Thomas
Jenish Thomas | Published: 03 Jan 2026 | 12:49 PM

ബംഗ്ലാദേശ് പേസർ മുസ്തഫിസുർ റഹ്മാനെ ടീമിൽ നിന്നും ഒഴിവാക്കാൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് ആവശ്യപ്പെട്ട് ബിസിസിഐ. ബംഗ്ലാദേശിലെ രാഷ്ട്രീയ സാഹചര്യത്തെ തുടർന്നുണ്ടായ പ്രതിഷേധത്തിനൊടുവിലാണ് മുസ്തഫിസൂർ റഹ്മാൻ ടീമിൽ നിന്നും ഒഴിവാക്കാൻ ബിസിസിഐ കെകെആറിനോട് ആവശ്യപ്പെട്ടത്. ബിസിസിഐ സെക്രട്ടറി ദേവജിത്ത് സൈക്കിയയാണ് ബോർഡ് തീരുമാനം വ്യക്തമാക്കിയത്.

ഡിസംബറിൽ നടന്ന മിനി താരലേലത്തിൽ 9.2 കോടി രൂപയ്ക്കാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് റഹ്മാനെ സ്വന്തമാക്കിയത്. ഐപിഎല്ലിൻ്റെ ചരിത്രത്തിൽ ഒരു ബംഗ്ലാദേശി താരത്തിന് ലഭിക്കുിന്ന ഏറ്റവും ഉയർന്ന മൂല്യമാണിത്. അതേസമയം ബംഗ്ലാദേശിലെ ആഭ്യന്തര പ്രശ്നങ്ങളെ തുടർന്ന് ഇന്ത്യയിലുടലെടുത്ത പ്രതിഷേധത്തിനൊടുവിലാണ് ബിസിസിഐ താരത്തെ ലീഗിൽ ഒഴിവാക്കാൻ ഫ്രാഞ്ചൈസിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് ബംഗ്ലാദേശ് താരത്തെ ടീമിൽ നിന്നും ഒഴിവാക്കാൻ കെകെആറിനോട് ആവശ്യപ്പെട്ടതെന്ന് ബിസിസിഐ സെക്രട്ടറി വാർത്ത ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

ബംഗ്ലാദേശിൻ്റെ രാഷ്ട്രീയ സാഹചര്യത്തെ മുൻനിർത്തി കഴിഞ്ഞ വർഷം നടത്താനിരുന്ന ഇന്ത്യ ബംഗ്ലാദേശ് പരമ്പരകൾ ബിസിസിഐ മാറ്റിവെച്ചിരുന്നു. മാറ്റിവെച്ച പരമ്പര ഈ വർഷം സെപ്റ്റംബറിൽ നടത്തുമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അതേസമയം ബിസിസിഐ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.