AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

India vs New Zealand: കേട്ട വാർത്തകളെല്ലാം തെറ്റ്; ഋഷഭ് പന്തും ശ്രേയാസ് അയ്യരും ഏകദിന ടീമിൽ, ഷമിയെ വീണ്ടും തഴഞ്ഞു

Indian Team Against New Zealand Announced: ന്യൂസീലൻഡിനെതിരായ ഇന്ത്യയുടെ ഏകദിന ടീമിൽ ഋഷഭ് പന്തും ശ്രേയാസ് അയ്യരും. മുഹമ്മദ് ഷമിയെ വീണ്ടും തഴഞ്ഞു.

India vs New Zealand: കേട്ട വാർത്തകളെല്ലാം തെറ്റ്; ഋഷഭ് പന്തും ശ്രേയാസ് അയ്യരും ഏകദിന ടീമിൽ, ഷമിയെ വീണ്ടും തഴഞ്ഞു
ഇന്ത്യൻ ടീംImage Credit source: PTI
Abdul Basith
Abdul Basith | Published: 03 Jan 2026 | 05:23 PM

ന്യൂസീലൻഡിനെതിരായ ഇന്ത്യയുടെ ഏകദിന ടീമിനെ പ്രഖ്യാപിച്ചു. ശുഭ്മൻ ഗില്ലിൻ്റെ നായകത്വത്തിലുള്ള 15 അംഗ ടീമിൽ ഋഷഭ് പന്തും ശ്രേയാസ് അയ്യരും ഉൾപ്പെട്ടിട്ടുണ്ട്. പന്തിന് ഏകദിനത്തിലെ ബാക്കപ്പ് കീപ്പർ സ്ഥാനം നഷ്ടമാവുമെന്നായിരുന്നു റിപ്പോർട്ടുകൾ. സർജറിക്ക് ശേഷം വിശ്രമത്തിലുള്ള ശ്രേയാസ് അയ്യരും പുറത്താവുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ രണ്ട് റിപ്പോർട്ടുകളെയും തള്ളിയാണ് ടീം പ്രഖ്യാപനം.

മുതിർന്ന താരങ്ങളായ രോഹിത് ശർമ്മയും വിരാട് കോലിയും ടീമിൽ സ്ഥാനം നിലനിർത്തി. അതേസമയം, ഹാർദിക് പാണ്ഡ്യക്കും ജസ്പ്രീത് ബുംറയ്ക്കും വിശ്രമം അനുവദിച്ചു. യശസ്വി ജയ്സ്വാളിനെ ബാക്കപ്പ് ഓപ്പണറായി പരിഗണിച്ചിട്ടുണ്ട്. ശ്രേയാസ് അയ്യർ ടീമിലുണ്ടെങ്കിലും ഫിറ്റ്നസ് തെളിയിച്ചെങ്കിലേ പരിഗണിക്കൂ എന്ന് ബിസിസിഐ അറിയിച്ചിട്ടുണ്ട്.

Also Read: Sanju Samson: സെലക്ഷൻ ഡേയിൽ സഞ്ജുവിന്റെ സെഞ്ചുറി; സെലക്ടർമാർ കണ്ണ് തുറക്കുമോ?

മുഹമ്മദ് സിറാജ്, അർഷ്ദീപ് സിംഗ്, ഹർഷിത് റാണ, പ്രസിദ്ധ് കൃഷ്ണ എന്നിവരാണ് ടീമിലെ പേസ് ഓപ്ഷനുകൾ. മുഹമ്മദ് ഷമിയ്ക്ക് വീണ്ടും ഇടം ലഭിച്ചില്ല. നിതീഷ് കുമാർ റെഡ്ഡി, വാഷിംഗ്ടൺ സുന്ദർ, രവീന്ദ്ര ജഡേജ എന്നിവരും ടീമിലുണ്ട്.

ശുഭ്മൻ ഗിൽ, രോഹിത് ശർമ്മ, വിരാട് കോലി, ശ്രേയാസ് അയ്യർ/ ഋഷഭ് പന്ത്, കെഎൽ രാഹുൽ, വാഷിംഗ്ടൺ സുന്ദർ/നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ, ഹർഷിത് റാണ, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, അർഷ്ദീപ് സിംഗ് എന്നാവും ഫൈനൽ ഇലവൻ.

ഇന്ത്യൻ ടീം:

ശുഭ്മൻ ഗിൽ, രോഹിത് ശർമ്മ, വിരാട് കോലി, ശ്രേയാസ് അയ്യർ, ഋഷഭ് പന്ത്, കെഎൽ രാഹുൽ, വാഷിംഗ്ടൺ സുന്ദർ, നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ, ഹർഷിത് റാണ, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, അർഷ്ദീപ് സിംഗ്, യശസ്വി ജയ്സ്വാൾ, പ്രസിദ്ധ് കൃഷ്ണ